ഓരോ തിരയും
തീരം തേടുമ്പോഴും
നീ എന്നിലേക്ക് വന്നണയുമെന്നും
ഓരോ മഴമേഘവും
മാനത്ത് ഉരുണ്ടു കൂടുമ്പോഴും
നീ ഒരു മഴയായ്
എന്നിൽ പതിക്കുമെന്നും
ഓരോ വസന്തവും
വന്നണയുമ്പോൾ
ഒരു സുഗന്ധമായ്
നീ എന്നിൽ അലിഞ്ഞു ചേരുമെന്നും,
ഓരോ കുളിരിലും
നീ എന്നിൽ പുതപ്പായ്
മൂടിപിടിക്കുമെന്നും
കാത്ത് നിൽക്കാറുണ്ട്..
ഒടുവിൽ നീ
തിരയായും
മഴയായും
സുഗന്ധമായും
എന്നിലേക്ക് എത്തുന്ന നിമിഷം
ഞാൻമണ്ണിൽ മടിയിലെ
നിദ്രയുടെ പുതപ്പിനുള്ളിൽ
ശയിക്കുകയാവാം...
ഇനിയും മരിക്കാത്ത
നിന്നിലെ ഓർമ്മകളുമായി...
മറ്റൊരു പുതു ജീവനത്വത്തിനായ്
ശ്യംദേവ്
തീരം തേടുമ്പോഴും
നീ എന്നിലേക്ക് വന്നണയുമെന്നും
ഓരോ മഴമേഘവും
മാനത്ത് ഉരുണ്ടു കൂടുമ്പോഴും
നീ ഒരു മഴയായ്
എന്നിൽ പതിക്കുമെന്നും
ഓരോ വസന്തവും
വന്നണയുമ്പോൾ
ഒരു സുഗന്ധമായ്
നീ എന്നിൽ അലിഞ്ഞു ചേരുമെന്നും,
ഓരോ കുളിരിലും
നീ എന്നിൽ പുതപ്പായ്
മൂടിപിടിക്കുമെന്നും
കാത്ത് നിൽക്കാറുണ്ട്..
ഒടുവിൽ നീ
തിരയായും
മഴയായും
സുഗന്ധമായും
എന്നിലേക്ക് എത്തുന്ന നിമിഷം
ഞാൻമണ്ണിൽ മടിയിലെ
നിദ്രയുടെ പുതപ്പിനുള്ളിൽ
ശയിക്കുകയാവാം...
ഇനിയും മരിക്കാത്ത
നിന്നിലെ ഓർമ്മകളുമായി...
മറ്റൊരു പുതു ജീവനത്വത്തിനായ്
ശ്യംദേവ്