• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കാണാകണ്മണി

sebulon

Favoured Frenzy
Chat Pro User
അന്ന് അവർ വളരെ സന്തോഷത്തിലായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത... വാക്കുകളിൽ ചുരുങ്ങാത്ത സന്തോഷം.. എന്തെന്നല്ലേ..വർഷങ്ങളോളം സന്താന സൗഭാഗ്യമില്ലാതിരുന്ന അവൾ ഗർഭിണിയായിരിക്കുന്നു . തന്റെ പ്രിയതമന്റെ കൈകൾ പിടിച്ചു ആശുപത്രി വരാന്തകളിൽ നിന്നും ഒരുപാട് സ്വപ്നങ്ങളുമായ് അവൾ വീട്ടിലേക്ക് തിരിച്ചു... കുലുങ്ങി കുലുങ്ങി പോകുന്ന തന്റെ ഓട്ടോ കുലുക്കാതെ പോകുവാൻ അയാൾ പണിപ്പെടുന്നുണ്ട്... അടുത്ത പ്രാവശ്യം കാറിൽ വരാമെടീ... ഇതിൽ യാത്ര ബുദ്ദിമുട്ടാ... അയാളുടെ വാക്കുകൾ അവൾ ശ്രദ്ദിച്ചില്ല...അവൾ മായാലോകത്തെ മായാജാലങ്ങളെ ഓർത്തു സന്തോഷ കണ്ണുനീർ തൂകി കിനാവ് കാണുകയാണ് തന്റെ പോന്നോമനയെ...തട്ടാതെ മുട്ടാതെ വൈകി വരുന്ന കാണാകണ്മണിയെ കാണാൻ അവർ കാത്തിരിപ്പാണ്...
പത്തുമാസ കാലയളവുകൾക്ക് വിരാമമിട്ട് അവളെ ആശുപത്രിയിൽ അഡ്മിറ്റ്‌ ആക്കി.. അവളുടെ ഭയപ്പാടുകളെ പറഞ്ഞു സമാധാനിപ്പിച്ച് ഭയവും ആകാംഷയും ഒക്കെ പിടിച്ചൊതുക്കി അയാൾ റൂമിന് മുന്നിൽ തന്നെയുണ്ട്... "ഡോക്ടർ... എന്തായി" ഈ ചോദ്യം പലയാവർത്തി അയാൾ ചോദിക്കുന്നുണ്ട്... "പ്രസവിച്ചുടൻ അറിയിക്കാം"
ഡോക്ടറും ഇതാവർത്തിച്ചു...
കുറച്ചു സമയങ്ങൾക്ക് ശേഷം ഡോക്ടർ അയാളെ വിളിപ്പിച്ചു "ഒരു പ്രശ്‌നമുണ്ട് പ്രാർത്ഥിക്കൂ.... ഒന്നുകിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ്..... ഇത്രയും പറഞ്ഞു ഡോക്ടർ നടന്നുനീങ്ങി... അടക്കി വച്ചിരുന്ന കണ്ണുനീരും ഒളുപ്പിച്ച ഭയപ്പാടുകളും വേദനകളും അയാളുടെ ഉള്ളിൽ നീറി പുകഞ്ഞു.... എന്ത്‌ ചെയ്യണെമെന്നറിയാതെ നിശ്ചലനായി അയാൾ കരയുന്നു... ഉടൻ തന്നെ മറ്റൊരു വാർത്ത എത്തി... "ഏയ് ഭാര്യ പ്രസവിച്ചു പെൺകുഞ്ഞാ...."അപ്പൊ എന്റെ ഭാര്യ?
"സുഖമായി കിടക്കുന്നു..."
"മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോ സിസ്റ്റർ...
ഇല്ല കുഴപ്പമില്ല....
ഇതുകേട്ടതും അയാൾ ശ്വാസം നേരെ വിട്ട് ഡോക്ടറിനടുത്തേയ്ക്ക് ഓടി..
"ഡോക്ടർ..... രണ്ടുപേരും സുഖമായിരിക്കുന്നല്ലോ പിന്നെന്താ പ്രശ്നം??
"അത്...തന്റെ കുഞ്ഞിന് ചെറിയ ഒരു കുഴപ്പമുണ്ട്..വേറൊന്നുമല്ല ഹൃദയ സംബന്ധമായ പ്രശ്നമാണ് "ഡോക്ടർ അയാളോട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
കേട്ടു തീരും മുന്നേ അയാൾ വിങ്ങി പൊട്ടാൻ തുടങ്ങി..." കിട്ടാതിരുന്ന് കിട്ടിയ എന്റെ പൊന്നുമോൾക്ക് ആ പ്രശ്നം മാറില്ലേ ഡോക്ടർ...ജീവിക്കാൻ അവസരം കിട്ടില്ലേ ഡോക്ടർ ".. നിസ്സഹായനായ അയാൾ വാവിട്ട് കരഞ്ഞു... "സമാധാനപ്പെടു... നമുക്ക് നോക്കാം.. ഇപ്പോൾ ഭാര്യയോട് പറയണ്ട"
ഇതുകേട്ടതും അയാൾ ഡോക്ടറിന്റെ മുറിയിൽ നിന്നുമിറങ്ങി നടന്നു...പുറത്തു നല്ല മഴ. തന്റെ കുഞ്ഞിനെയോർത്ത് ആകാശവും തേങ്ങുകയാണെന്നയാൾക്ക് തോന്നി... ഞാനെന്ത്‌ ചെയ്യും.. സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുക തന്നേ...
ദിവസങ്ങൾ ഒരുപാട് പിന്നിട്ടു... ഭാര്യയോട് അയാൾ അറിയിച്ചു കഴിഞ്ഞു...ആശുപത്രിയിലെ സ്ഥിരം സന്ദർഷകരായി മാറി അവർ..
"ഹാ പിന്നെ... കുഴപ്പമില്ലട്ടോ ബുദ്ധിമുട്ട് മാറി വരുന്നുണ്ട്.."ഡോക്ടറുടെ ഈ വാക്കുകളാണ് അവർക്ക് ഏക ആശ്രയം.
അങ്ങനെ ഒരു ദിവസം ആശുപത്രിയിൽ എത്തിയ അവരോട് ഡോക്ടർ പറഞ്ഞു "ഇനി കൊണ്ട് വരണമെന്നില്ല.. എല്ലാം ok ആയി കഴിഞ്ഞു സന്തോഷമായി പൊയ്ക്കോളൂ.... അവർ കേൾക്കാൻ ആഗ്രഹിച്ച വാർത്ത.... ഏറെ സന്തോഷത്തോടെ വീട്ടിലേയ്ക്ക് തിരിച്ചു..കളി ചിരിയുടെയും വാത്സല്യത്തിന്റെയും സന്തോഷത്തിന്റെയും സംരക്ഷണത്തിന്റെയും തലോടലിന്റെയും നിറപ്പകിട്ടായി മാറി അവരുടെ വീട്... കുട്ടി കുറുമ്പി രാവിലെ എഴുന്നേൽക്കും ഉറങ്ങി കിടക്കുന്ന അച്ഛനെ ചെന്ന് ഉണർത്തും.... കളിയും ചിരിയുമൊക്കെയായി വീടിനെയും ഉണർത്തും..
ദിവസങ്ങൾ വീണ്ടും മുന്നോട്ട്..... ഒന്നാം ക്ലാസ്സിലായി മകൾ.. ഒരു ദിവസം രാവിലെ അച്ചനെ വിളിച്ചുണർത്തിയ കുറുമ്പി മിച്ചർ വേണമെന്ന് വാശിപിടിച്ചു.. അവൾക്ക് മിച്ചർ വലിയ ഇഷ്ട്ടാണ്..ഉച്ചയായി...മിച്ചറും വാങ്ങി അച്ഛൻ വരുന്നതും കാത്ത് അവൾ ഉമ്മറപ്പടിയിൽ തന്നെ ഉണ്ട്.കുറച്ചു കഴിഞ്ഞു..അച്ഛൻ വന്നു..വാങ്ങിക്കൊണ്ട് വന്ന മിച്ചർ കുഞ്ഞു പാത്രത്തിലാക്കി അമ്മ അവൾക്ക് കൊടുത്തു... കാത്തിരുന്ന സാധനം കിട്ടിയതുകൊണ്ടാവാം അതവൾ ആർത്തിയോടെ കഴിക്കാൻ തുടങ്ങി.. ഇടയ്ക്ക് എന്തോ ശബ്ദം കേട്ടാണ് അയാൾ ഓടി വന്നത്.. മിച്ചർ തൊണ്ടയിൽ കുടുങ്ങി.. കുറച്ചു വെള്ളവുമായി അമ്മയും ഓടി വന്നു.. അത് കുടിച്ചു കുഴപ്പമില്ല എന്ന് മനസ്സിലാക്കിയ അവർ മകളെ കൊണ്ട് കട്ടിലിൽ കിടത്തി.. കുറച്ചു കഴിഞ്ഞു വീണ്ടും മകളുടെ വിളി... നോക്കി നിൽക്കാതെ വണ്ടി വിളിച്ചു ആശുപത്രിയിലേക്ക് പാഞ്ഞു.....
നേരം കുറച്ചു വൈകി.. ഒരു പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ ഉയർന്നു കുഞ്ഞുമോൾടെ പ്രിൻസിപ്പിൾ ആണ് പോസ്റ്റ്‌ ഇട്ടത്.. അതിങ്ങനെയായിരുന്നു" *വളരെ ദുഃഖത്തോടെ അറിയിക്കുന്നു നമ്മുടെ ഒന്നാം ക്ലാസ്സ്സുകാരി നിവേദിത യാത്രയായി* .

ദിവസങ്ങൾക്കു മുന്നേ മരണപ്പെട്ട നിവേദിതകുട്ടിയുടെ മാതാപിതാക്കൾക്ക് നാഥൻ ക്ഷമ നൽകട്ടെ...
 
Nice . :Like:
 
:cry1:
 
Top