എനിക്ക് ചങ്ക് പൊട്ടി
കരയാൻ തോന്നുന്നുണ്ട്,
കരഞ്ഞ് കരഞ്ഞ്,
ഒരു മരുഭൂമി പോലെ എന്റെ മിഴികളെ
വരൾച്ചയിലാക്കാൻ.
പക്ഷെ കഴിയുന്നില്ല,
ഇന്ന് ഇതെന്റെ ചങ്കിൽ
തന്നെ തങ്ങി നിൽക്കുന്നു, കൂർത്ത ആഗ്രമുള്ള ഒരു കത്തി പോലെ അതവിടെ
കുത്തി കേറുന്നൂ,
അതിൽ നിന്ന് ചോരയും പൊടിയുന്നത് ഞാൻ
അറിയുന്നുണ്ട്,
എന്നാൽ അപ്പോഴും,
കരയാൻ ആകുന്നില്ലെനിക്ക്!
ചായാൻ ഒരു തോളും
ആശ്വസിപ്പിക്കാൻ ഒരു തലോടലും ഇല്ലെങ്കിൽ പല കരച്ചിലുകളും നിലച്ച് പോകുമെന്ന് ഞാൻ ഇപ്പൊ മനസ്സിലാക്കുന്നൂ..!
അന്ധകാരത്തിൽ നാമെല്ലാം തനിച്ചാണെങ്കിലും
എവിടെയോ ഒരു
പ്രതീക്ഷയിൽ
ദൂരെ മറഞ്ഞിരിക്കുന്ന
ചന്ദ്രനെ കാത്തിരിക്കില്ലേ,
അത് പോലെ ഇന്നും കരയാൻ ആകാതെ ഈ
അന്ധകാരത്തിൽ
ഞാൻ ഏതോ ഒരു വെള്ള ഹൃദയത്തേയും പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ട്.
ചുറ്റുമുള്ള ഈ ഇരുട്ടിലും
വരൾച്ച ബാധിച്ച എന്റെ
മിഴികൾ തിളങ്ങി തന്നെ ഇരിക്കുന്നു,
ചങ്കിൽ നിന്നും
പൊടിഞ്ഞ രക്തം
അതിലൂടെ മങ്ങാതെ
പ്രകാശിക്കുകയും
ചെയ്യുന്നൂ...
കരയാൻ തോന്നുന്നുണ്ട്,
കരഞ്ഞ് കരഞ്ഞ്,
ഒരു മരുഭൂമി പോലെ എന്റെ മിഴികളെ
വരൾച്ചയിലാക്കാൻ.
പക്ഷെ കഴിയുന്നില്ല,
ഇന്ന് ഇതെന്റെ ചങ്കിൽ
തന്നെ തങ്ങി നിൽക്കുന്നു, കൂർത്ത ആഗ്രമുള്ള ഒരു കത്തി പോലെ അതവിടെ
കുത്തി കേറുന്നൂ,
അതിൽ നിന്ന് ചോരയും പൊടിയുന്നത് ഞാൻ
അറിയുന്നുണ്ട്,
എന്നാൽ അപ്പോഴും,
കരയാൻ ആകുന്നില്ലെനിക്ക്!
ചായാൻ ഒരു തോളും
ആശ്വസിപ്പിക്കാൻ ഒരു തലോടലും ഇല്ലെങ്കിൽ പല കരച്ചിലുകളും നിലച്ച് പോകുമെന്ന് ഞാൻ ഇപ്പൊ മനസ്സിലാക്കുന്നൂ..!
അന്ധകാരത്തിൽ നാമെല്ലാം തനിച്ചാണെങ്കിലും
എവിടെയോ ഒരു
പ്രതീക്ഷയിൽ
ദൂരെ മറഞ്ഞിരിക്കുന്ന
ചന്ദ്രനെ കാത്തിരിക്കില്ലേ,
അത് പോലെ ഇന്നും കരയാൻ ആകാതെ ഈ
അന്ധകാരത്തിൽ
ഞാൻ ഏതോ ഒരു വെള്ള ഹൃദയത്തേയും പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ട്.
ചുറ്റുമുള്ള ഈ ഇരുട്ടിലും
വരൾച്ച ബാധിച്ച എന്റെ
മിഴികൾ തിളങ്ങി തന്നെ ഇരിക്കുന്നു,
ചങ്കിൽ നിന്നും
പൊടിഞ്ഞ രക്തം
അതിലൂടെ മങ്ങാതെ
പ്രകാശിക്കുകയും
ചെയ്യുന്നൂ...