Creepy campzzz
Active Ranker
ath angane vende Melle melle Uyarchayilekk pokatte....
pwolichalloആ രാത്രി , പതിവില്ലാതെ ഉറക്കം അവളോടു പിണങ്ങി . മൂടിപ്പുതയ്ക്കുന്ന ബ്ലാങ്കറ്റിനോടും ഇറുകെ പുണരുന്ന തലയിണയോടും ഒരു സാമൂഹിക അകലം പാലിക്കാൻ അവൾ നിർബന്ധിതയായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ പണ്ടു കടകളിൽ കണ്ടുശീലിച്ച ഒരു തുലാസിന്റെ ദൃശ്യമാണു തെളിയുന്നത് . സ്വപ്നം , ലക്ഷ്യം ... ഇതൊക്കെ ബോളിവുഡ് സിനിമയിലെ നടിമാർക്കു മാത്രം പറഞ്ഞിട്ടുള്ളതാവുമോ ?
രാജീവ് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരനാണ് . എന്നാലും അയാളുടെ മനസ്സിലും അടുക്കളയും കിടപ്പറയും മാത്രമാവുമോ ഉണ്ടാവുക ?
ചിന്തകളോട് ഇണങ്ങിയും പിണങ്ങിയും രാത്രിയുടെ യാമങ്ങൾ കടന്നുപോയത് അവളറിഞ്ഞില്ല . ഒരുക്കവും ചടങ്ങുകളുമെല്ലാം അവയുടെ യാന്ത്രികത തുടർന്നു . ആ പതിവു ഡയലോഗിനുവേണ്ടി ഓട്ടം തുടങ്ങും മുമ്പു കേൾക്കുന്ന വിസിലിനെന്ന പോലെ അവൾ കാത്തിരിക്കുകയായിരുന്നു . " എന്നാൽപ്പിന്നെ അവർക്കെന്തെങ്കിലും ... പിന്നാമ്പുറത്തെ തെങ്ങിൻതോപ്പിലേയ്ക്ക് അവർ നടന്നു . അതും " ചെറുക്കനുള്ള സമ്മാന ' ത്തിൽ പെടുന്നതാണല്ലോ . എങ്ങനെ പറഞ്ഞു തുടങ്ങുമെന്നു തെല്ലു പരിഭ്രമിച്ച് അവൾ അകലങ്ങളിലേയ്ക്കു നോക്കിനിന്നു.പതിവുകളും മുറകളുമൊക്കെ കാണുമ്പോൾ തന്റെ കനവുകളുടെ ആകാശം മേഘാവൃതമാകാനുള്ള സാധ്യതയാണുള്ളത് . അയാളാകും സംസാരിച്ചു തുടങ്ങുക . ഒന്നുകിൽ കോട്ടയം കുഞ്ഞച്ചൻ സിനിമയിലെപ്പോലെ , ഒരു ക്ലീഷേ ചോദ്യം : ഇഷ്ടപ്പെട്ടോ ! അല്ലെങ്കിൽ കാണാപ്പാഠം പഠിച്ച ഏതെങ്കിലും ല ഡയലോഗ് . " ശ്രീദേവി പറഞ്ഞാളൂ . എന്താണു മനസ്സിലുള്ളത് .. ?
അവൾ കണ്ണുകൾ ഇറുക്കിയടച്ചു . അയാൾ ഔട്ട് ഓഫ് സിലബസ് ആണല്ലോ ദൈവമേ ചോദിക്കുന്നത് ! ധൈര്യം സംഭരിച്ചുകൊണ്ട് അവൾ പറഞ്ഞു
" എനിക്കു സ്വപ്നങ്ങളുണ്ട് . അയാൾ ഒരുചുവട് മുന്നിലേയ്ക്കു നീങ്ങിക്കൊണ്ടു പറഞ്ഞു : " ആയിക്കോട്ടേ . ' "
എനിക്ക് ചെറുപ്പം മുതലേ പൈലറ്റാകാനാണ് ആഗ്രഹം.ഞാൻ പഠിച്ചത് എയറോനോട്ടിക്കൽ എഞ്ചിനിയറിങ്ങ് ആണ് . പറക്കണമെന്നാണ് എന്റെ സ്വപ്നം. View attachment 55493 അയാൾ ഒന്നു നെടുവീർപ്പിട്ടു . അവളുടെ മനസ്സിൽ അനിശ്ചിതത്വത്തിന്റെ വേലിയേറ്റങ്ങൾ ... പരിഭ്രമത്തിന്റെ മൂടുപടമണിഞ്ഞു നിന്ന അവളെ നോക്കി അയാൾ ഒന്നു പുഞ്ചിരിച്ചു അപ്പോൾ അവളുടെ കനവുകളിൽ ഒരാകാശം തെളിഞ്ഞു . അതു നിറയെ ചിറകുകളായിരുന്നു . പറന്നുയരാനുള്ള ഒരായിരം ചിറകുകൾ.
അങ്ങനെ അവളുടെ ആഗ്രഹങ്ങൾ യഥാർഥ്യത്തിലേക്ക് പറന്ന് അടുക്കുകയായി... ഒപ്പം ഒരു കൂട്ടായി അവനും അവളോടൊപ്പം View attachment 55494
GOOD MORNING ALL FRNDZZZ, HAVE A LOVELY DAY
പിന്നാലെ ഇനിയും വരും.....pwolichallo
varatte support inu njan undakumപിന്നാലെ ഇനിയും വരും.....
varatte support inu njan undakum
nee pwolikku mutheeഅച്ഛന്റെ വിരലില്‍ തൂങ്ങിനടന്ന കാലത്ത് വഴിയരികിലെ മിഠായിക്കടയിലെ ചില്ലുഭരണിയില്‍ തേന്‍മിഠായി കണ്ടപ്പോള്‍ അവന് മോഹിച്ചു:
"അഞ്ചുപൈസേണ്ടാർന്നെങ്കില്...'
തുറക്കാനാഞ്ഞ വായില്‍ ചൂണ്ടുവിരലിട്ട് കൊഴിയാത്ത ഇളംപല്ലുകൊണ്ടു മുറുക്കെ കടിച്ചിട്ട് മനസ്സില്‍ പറഞ്ഞു:
"വേണ്ട. അച്ഛന്റേലെവിടുന്നാ!'
കാലചക്രം തിരിഞ്ഞു.
പൊട്ടിയ ബട്ടന്‍സും കീറിയ കീശയുമുള്ള യൂണിഫാറമിട്ട് ഉസ്കൂളീപ്പോവുമ്പോ പുതിയ യൂണിഫോം പാന്റും ഷർട്ടുമിട്ട് അച്ഛന്റെ അമ്പാസിഡറില്‍ ഉസ്കൂളില് പോണ ഗോപൂനെക്കണ്ട് മോഹിച്ചു:
"യ്ക്കും പാന്റ് തയ്പിച്ചു തന്നെങ്കില്‍...'
അച്ഛന് മരിച്ചതില്‍പ്പിന്നെ കൂലിപ്പണിക്കുപോയി തളർന്നു വരുന്ന അമ്മയെ കണ്ടപ്പോ വിരലിനു പിന്നേം കിട്ടി ഒരു കടി:
"വേണ്ട! അമ്മേടേലെവിടുന്നാ!'
സമയം ദയയില്ലാതെ മുന്നോട്ടുപാഞ്ഞു.
അവന് "എസ്സെല്സി' തോറ്റ് തൂമ്പാപ്പണിക്കിറങ്ങി. കൂടെയുണ്ടാർന്നോരു "നല്ലപഠിപ്പി'നും!
എല്ലാർക്കും ജോലിയായി, വീടായി, കാറായി, പെണ്ണായി...
കൂട്ടത്തില്‍ കൂട്ടാന്‍ മടിക്കുന്ന പഴയ സഹപാഠികളെക്കാണുമ്പോ അവന് വീണ്ടുമോർത്തു:
"ഇതിന്റെയൊക്കെ ഒരു നൂറിലൊന്നുണ്ടായെങ്കില്...'
മുതലാളിയുടെ തെറികേട്ടപ്പോ കൊടുത്തു വിരലിനു വീണ്ടുമൊരു കടി!
"വേണ്ട! എന്റേലെവിടുന്നാ!'
"അമ്മേ!'
പടികേറി ഉമ്മറത്തുവന്നയുടനെ അയാള്‍ നീട്ടിവിളിച്ചു. തോളിലെ തോർത്തുമുണ്ടെടുത്ത് കഴുത്തിലെയും കക്ഷത്തിലെയും വിയർപ്പു തുടച്ചു.
"അമ്മേയ്... ഇതെവ്ടേണ്!'
മുറ്റത്തുകൂടെതന്നെ അയാളുടെ വൃദ്ധയായ അമ്മ ബദ്ധപ്പെട്ടു നടന്നുവന്നു.
"ങ്ങാഹാ..നീ വന്നോ?' അവർ ചുമച്ചുകൊണ്ടു പറഞ്ഞു.
"അമ്മ എന്തെടുക്കായിര്ന്നു?'
"ഞാനിച്ചിരി കോഞ്ഞാട്ടേം ഓലേം ഒക്കെ കത്തിച്ച് ഇച്ചിരി വെള്ളം ചൂടാക്കായിര്ന്നു! നീ ക്ഷീണിച്ച് വരുമ്മെ തരാനായിട്ട്...!'
അയാള്‍ ഒന്നു നെടുവീർപ്പിട്ടു. എഴുപതുകഴിഞ്ഞിട്ടും തന്റെ മകനെയോർത്തുള്ള അവരുടെ കരുതല്‍ അയാളെ വികാരഭരിതനാക്കി.
"കണ്ണൊക്കെ പൊകയണ്...'
അമ്മ കണ്ണുതിരുമ്മിക്കൊണ്ടു പറഞ്ഞു. അടുപ്പില്‍ ഊതിയൂതി ഓല കത്തിച്ചു കൊണ്ടിരിക്കയായിരുന്നല്ലോ.
"അമ്മയിങ്ങോട്ട് വന്നേ. ഞാനൊരു കൂട്ടം കൊണ്ടോന്നിട്ട്ണ്ട് അമ്മയ്ക്ക്.'
അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് അയാള്‍ വീടിന്റെ ഉമ്മറക്കോലായിലേക്കു കയറി. അമ്മ ചാണകം മെഴുകിയ തറയിലേയ്ക്കു നഗ്നപാദയായിത്തന്നെ കയറി.
"ന്താടാ...?'
"അമ്മയൊന്നവിടെ ഇരുന്നേ..പറയാം..'
അച്ഛന്റെ ആ പഴയ ചാരുകസേരയിലേയ്ക്ക് അയാള്‍ വൃദ്ധയെ നിർബന്ധിച്ചിരുത്തി.
മടിയില്‍ നിന്നും ആ പൊതിയെടുത്ത് അയാള്‍ കെട്ടഴിച്ചു.
ഒരു കണ്ണട!
ഇക്കണ്ട കണ്ടം മുഴുവന്‍ കിളച്ച് അന്നന്നത്തെ അരിക്കും ചെലവിനും അടച്ചുതീർക്കാനുള്ള കടത്തിനുമൊക്കെയുള്ളതു കഴിച്ചിട്ട്, ഇമ്മിണിയൊന്നും മിച്ചം പിടിക്കാനില്ലെങ്കിലും, ഉള്ളതു കൂട്ടിവച്ച് മേടിച്ചതാ!
"ഇന്നെന്താ ദെവസംന്ന് ഓർമ്മേണ്ടോ അമ്മയ്ക്ക്?'
അയാളുടെ ചോദ്യം കേട്ട് അവർ നെറ്റിചുളിച്ചു.
"അമ്മേടെ പൊറന്നാളാ ഇന്ന്!'
ജരാനരകളുടെ ആധിക്യം സ്മൃതിമണ്ഡപത്തില്‍ നിന്നു മായ്ച്ചുകളഞ്ഞ തന്റെ ജന്മദിനം അവരുടെ ഓർമ്മയില്‍ വന്നു.
ആ കണ്ണട അവരുടെ കണ്ണുകളിലേയ്ക്കു വച്ചു കൊടുത്തിട്ട്, അയാള്‍ തന്റെ അമ്മയെ ചേർത്തുപിടിച്ചു.
അവരുടെ നിറഞ്ഞ കണ്ണുകളിലും വിറയ്ക്കുന്ന ചുണ്ടുകളിലും പല്ലുകൊഴിഞ്ഞ മോണയില്‍ വിരിഞ്ഞ പുഞ്ചിരിയിലും ഒരു വാചകം എഴുതിവച്ചിരുന്നു:
"മോനേ,
മണ്ണില്ലെങ്കിലും പൊന്നില്ലെങ്കിലും,
പണമില്ലെങ്കിലും പെണ്ണില്ലെങ്കിലും,
നിന്നേക്കാള്‍ സമ്പന്നനായി
ഈ ഭൂമിയില്‍ മറ്റാരുണ്ട്...?"
View attachment 55611
GOOD MRONING BRO......nee pwolikku muthee
adichu pwolikada mutheGOOD MRONING BRO......
aval veettilekku vannappo alarm adichu nee unarnnu ellam swapnam annennu manasillayiഒരു കണ്ടുമുട്ടലിന്റെ കഥ
ഒരിക്കൽ ഞാൻ ജോലി കഴിഞ്ഞു Bike ൽ വീട്ടിലേക്ക് വരുന്ന സമയം, ആ സമയത്തതാണ് എന്റെയും അവളുടെയും ആദ്യ കൂടി കാഴ്ച. എന്റെ പേര് Manu അവളുടെ പേര് Kavitha. ആ സമയത്ത് ഞാൻ പോലും വിചാരിച്ചില്ല ആ കൂടിക്കാഴ്ചയാണ് പ്രണയ നിമിഷങ്ങൾ കൊണ്ടുവരാൻ പോകുന്നതെന്ന്.
അങ്ങനെ Bike ൽ തിരിച്ചു വീട്ടിലേക്ക് പോകുന്ന സമയത്താണ് വഴിയരികിൽ ഒരു ആൾ കൂട്ടം എന്റെ ശ്രദ്ധയിൽ പെട്ടത്. ആ കൂട്ടത്തിനിടയിൽ എനിക്ക് പരിചയം ഉള്ളൊരു മുഖം ഞാൻ കണ്ടു. വണ്ടി പതിയെ നിർത്തി കാര്യം തിരക്കാൻ ആ കൂട്ടത്തിനിടയിലേക്ക് പോയി. അപ്പോൾ ആണ് എനിക്ക് മനസ്സിലായത് അവിടെ ഒരു ചെറിയ Accident നടന്നതായി. ഞാൻ അവളോട് (കവിതയോട്) കാര്യം തിരക്കി, മുന്നിൽ പോയിരുന്ന ഒരു വയസ്സായ അച്ഛൻ വണ്ടി പെട്ടെന്ന് നിർത്തുകയും Kavitha അതിൽ കൊണ്ട് പോയി ഇടിച്ചതാണെന്നും മനസ്സിലായി....
ഇരുവരുമായുള്ള പ്രശ്നം പരിഹരിച്ചു അവളോട് ഞാൻ ചോദിച്ചു
"എന്നെ അറിയാമോ? "
ആറിയാം എന്ന് അവൾ പറഞ്ഞു.
ഞാൻ അവളോട് പറഞ്ഞു സമയം ഇപ്പോൾ 6 Pm ആകുന്നു വേഗം വീട്ടിലേക്ക് പോകാൻ അപ്പോൾ കവിതയെ ഞാൻ ശ്രദ്ധിച്ചു അപ്പോൾ എനിക്ക് മനസ്സിലായി അവൾ പേടിച്ചിരിക്കുന്നു എന്ന്. അവളെ ഞാൻ സമാധാനിപ്പിക്കുകയും ഞാനും വീട്ടിലേക്ക് തന്നെ ആണെന്നും നമുക്ക് മെല്ലെ ഒരുമിച്ചു പോകാം എന്നു പറഞ്ഞു.
ഞാൻ നിന്റെ വണ്ടിയുടെ പിന്നിൽ തന്നെ ഉണ്ടാകും എന്ന ഉറപ്പുനൽകി അവൾ പതിയെ ഓടിച്ചു പോകാൻ തുടങ്ങി....
കവിതയുടെയും എന്റെയും വീടുകൾ തമ്മിൽ 1 KM വെത്യാസം മാത്രേ ഉള്ളൂ.
2 വഴികളിലേക്ക് തിരിഞ്ഞു വേണം വീടുകളിലേക്ക് ഞങ്ങൾക്ക് പോകേണ്ടത്. അവളുടെ വീട്ടിലേക്ക് ഉള്ള വഴി എത്തി. ഞാൻ അവളോട് ചോദിച്ചു ഇനി തനിച്ചു പോകുമോ എന്ന്... അവൾ മൗനം പാലിച്ചു...
എനിക്ക് മനസ്സിലായി അവൾ ഇപ്പോഴും പേടിച്ചിച്ചിരിക്കുകയാണെന്ന്. ഞാൻ അവളോട് ഞാൻ വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു വണ്ടിയെടുത്ത് അവളുടെ വീട്ടിലേക്ക് പോയി. അവളുടെ അമ്മയെയും കണ്ടു കാര്യങ്ങൾ പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. അവൾ അപ്പോഴും മൗനം തന്നെ ആയിരുന്നു.
പിറ്റേന്ന് രാവിലെ വീടിനു പുറത്തുനിന്നും ഒരാൾ വിളിക്കുന്നു സമയം 7am.
ആരാണെന്ന് നോക്കാൻ എന്റെ അമ്മ പുറത്തേക്ക് പോകുകയും പിന്നീട് എന്നെ വിളിക്കുകയും ചെയ്തു. ഞാൻ പുറത്തുപോയി നോക്കിയപ്പോൾ ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത ഒരാൾ ആയിരുന്നു അതിരാവിലെ എന്നെ കാണാൻ വന്നിട്ടുള്ളത്
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
അത് അവൾ ആയിരുന്നു Kavitha.
ഞാൻ അവളെ വീടിനുള്ളിലേക്ക് ക്ഷണിക്കുകയും എന്നിട്ട് ഞങ്ങൾ സംസാരിക്കാൻ തുടങ്ങി
Kavitha: ഇന്നലെ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല Sorry...
ഞാൻ: അത് സാരമില്ല അതിന് Sorry പറയേണ്ട ആവശ്യം ഇല്ല. Kavitha ഒരുപാട് പേടിച്ചിരുന്നു എനിക്ക് അറിയാം.
അങ്ങനെ ഞങ്ങളുടെ കണ്ടുമുട്ടലിലൂടെ ഞങ്ങളുടെ ബന്ധം പ്രണയത്തിലേക്കും കൂടുതൽ കൂടുതൽ ഉറപ്പുള്ളതും കരുതലുള്ളതും സ്നേഹമുള്ളതും ആയി ഓരോ ദിവസങ്ങളും കടന്നു പോയി...
View attachment 55679
GOOD MORNING
Noooo Maaaannnn is A Real Story....aval veettilekku vannappo alarm adichu nee unarnnu ellam swapnam annennu manasillayi