Mozart
Wellknown Ace
എന്നെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്..
കൂടെ നടന്നിട്ടുണ്ട്.. പ്രണയിച്ചിട്ടുണ്ട്..
ജീവിതത്തിന്റെ നിലങ്ങളിലൊരുമിച്ച് കിടന്ന്,
വലിയ ആകാശങ്ങളെ കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ട്..
ചിന്തകളിൽ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്..
ജീവിതം വഴിപിഴച്ചപ്പോൾ ഇടയ്ക്കിറങ്ങിപ്പോയിട്ടുണ്ട്..
വഴികളെ തോൽപ്പിക്കണെമെന്നുറപ്പിച്ചവർ..
കാലത്തിന്റെ കണക്കുകൂട്ടലുകളിൽ പരസ്പരം നിഴലുകളാവേണ്ടവർ..
കണ്ണാടികളാണു നമ്മൾ.. !!
ജനനവും മരണവുമില്ലാത്തവർ..
ആയകം പുകയാതിരുന്നാൽ,നിശ്വാസങ്ങൾ കൂട്ടിമുട്ടാതിരുന്നാൽ,
അവ നിഴലുകളാവും..
നാം നടന്ന വഴികളിൽ,
ഓർമ്മകളുടെ കറുത്ത പൂക്കാലമാവും..