Raks
Favoured Frenzy
ദൂരെ എവിടെയോ പ്രിയപ്പെട്ട ഒരാളുണ്ട്..! വിടർന്ന കണ്ണുള്ള വിരൽ തുമ്പിൽ പാട്ടുള്ള ഒരാൾ . പ്രണയത്തിൻ്റെ നിറം കടൽ നീല ആണെന്നും , സ്നേഹം കൊണ്ട് നോവ് തുന്നി തരാമെന്നും പറഞ്ഞൊരാൾ ! ഉടയോൻ്റെ മുന്നിൽ ഒന്നായിരിക്കണെയെന്ന് മെഴുതിരി പോലുരുകി ചൊല്ലാൻ പറഞ്ഞു പോയോരാൾ.! ദൂരെ എവിടെയോ ഞാൻ ഇല്ലാത്തൊരു മറുകരയിൽ ആരുടെയോ പകലുകളിൽ , ഇരവുകളിൽ , ഒഴിവ് നേരങ്ങളിൽ , സ്വപ്നങ്ങളിൽ അവൾ ഇന്നും ചിരിക്കുന്നുണ്ട്! ഞാനോ കടൽ നീല നോക്കി കവിതകൾ ആയിങ്ങനെ....