Sauparnika
Wellknown Ace
Turn your volume up.. Next song...
....... മുളം തണ്ടാൽ മുറിഞ്ഞ നിൻ മനം തഴുകുന്ന പാട്ട് ഞാൻ മറന്നേക്കൂ നൊമ്പരം........
ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ടമാണ്, ഒരുപാട് മനസ്സ് പിടയുമ്പോൾ ഓടി വന്നു കേൾക്കും, ആദ്യമായി ഇഷ്ടപെട്ട ഒരാളുടെ ശബ്ദത്തിൽ ഒരുപാട് തവണ ക്ലാസ്സ്‌റൂമുകളിൽ കേട്ട പാട്ട്.
പറയാതെ പോയ പ്രണയം...
ചിലരോട് മാത്രം തോന്നുന്ന ഒരു തരം ഇഷ്ടം ഉണ്ട്, നമ്മൾ അറിയാതെ മുള പൊട്ടിയ ഇഷ്ടം. അതാണ് ഈ പാട്ടുകാരനോട് ഉള്ളത്. പരസ്പരം പറയാതെ ഉള്ളിൽ പ്രണയിച്ചു, പ്രണയം ഉണ്ടെന്നു പരസ്പരം പറയാതെ അറിഞ്ഞു. കണ്ണുകളിലൂടെ മാത്രം കൈമാറിയ ഇഷ്ടം. എന്താണ് പ്രണയം എന്ന് അറിയാൻ വെമ്പൽ കൊണ്ട പ്രായത്തിൽ തോന്നിയ ഒരു ഇഷ്ടം മാത്രം ആണെന്ന് കാലം പഠിപ്പിച്ചു. ഓർമകളുടെ ഓളപ്പരപ്പിൽ ആ പാട്ട് എപ്പോഴോ തീർന്നത് അറിഞ്ഞില്ല..
... മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളോ.. തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളോ .....
ജനാലയിലൂടെ വരുന്ന നിലാ വെളിച്ചത്തിൽ ഭിത്തിയിൽ ഫ്രെയിം ചെയ്ത മങ്ങിയ ചിത്രങ്ങൾ കാണാം. പല പാട്ടുകൾ മാറിയത് അറിഞ്ഞില്ല. ഓർമ്മകൾ എവിടെയോ തങ്ങിനിൽക്കുന്നു.
.... അറിയില്ല എങ്ങനെ ഞാൻ ഒന്നു വർണ്ണിക്കും, അറിയില്ല എനിക്കറിയില്ല എങ്ങനെ ഞാൻ നിന്നെ പ്രണയിക്കും... ഇഷ്ടം എനിക്കിഷ്ടം ആരോടും തോന്നാത്തൊരിഷ്ടം.. ആദ്യമായി തോന്നിയൊരിഷ്ടം....
ആദ്യ പ്രണയത്തിന്റെ ഫ്രെയിം
വർഷം എത്ര കഴിഞ്ഞാലും ഈ പാട്ട് തപ്പി പിടിച്ചു ഞാൻ വരും. നിറമുള്ളതും നിറമില്ലാത്തതും ആയ ഓർമ്മകളാണ് എനിക്ക് ഈ പാട്ട്. കുപ്പിയിൽ നിറച്ച വീഞ്ഞ് പോലെ. 12 വർഷത്തെ പ്രണയം. 12 വർഷത്തെ ഓർക്കാൻ ആഗ്രഹിക്കുന്നതും അല്ലാത്തതുമായ ഒരുപാട് ഓർമ്മകൾ ഈ പാട്ടിന് തരാൻ ഉണ്ട്. ഈ ഓർമ്മകൾ എന്റെ ലഹരിയാണ്, ലഹരി മൗനമാണ്. യഥാർത്ഥ പ്രണയം എന്തെന്ന് ആദ്യമായി അറിഞ്ഞത് അവനിലൂടെയാണ്. പക്ഷേ ആ പ്രണയത്തിന്റെ ഭാവം ആയുസ്സ് കുറഞ്ഞ ഒരു മിന്നാമിന്നി വെട്ടം ആയിരുന്നു. ഒരൊറ്റ നോട്ടം കൊണ്ട്, മൗനം കൊണ്ട്നമ്മെ തിരിച്ചറിഞ്ഞവൻ ഇന്ന് മനസ്സ് തുറന്നുള്ള സംസാരത്തിലും പരസ്പരം അറിയാതെ പോകുന്നു. നിന്റെ പ്രണയം എനിക്ക് ഉണങ്ങാത്ത മുറിവാണ്, വേദനയാണ്, ചതിയാണ്, വഞ്ചനയാണ്, തകർച്ചയാണ്; ഞാൻ ഇതിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ്... എന്ത് ചെയ്യണം ചെയ്യേണ്ട എന്നുള്ള തിരിച്ചറിവാണ്. Where I grow and realise what we love about LOVE and what we don't love about LOVE. നിന്നിലൂടെ ഞാൻ കണ്ട സുന്ദര കാഴ്ചകൾ, ഓർമ്മകൾ, നിമിഷങ്ങൾ, ചിലയിടങ്ങൾ, ചില ബന്ധങ്ങൾ, ഒരിക്കലും മറക്കാൻ ആകില്ല. എന്തിരുന്നാലും നീ എന്റേത് മാത്രം.
കൊഴിഞ്ഞു പോയതൊക്കെ ഒരൊറ്റ ഫ്രെയിമിൽ ചേർത്തുവയ്ക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ.....?????
... പെണ്ണിന് ചിലമ്പിന്റെ ഞെട്ടുന്നൊച്ച കിലുക്കത്തിൽ നഗരമിതെരിയണ കനലിടുമൊരു പക.... തന്നെത്താൻഅടച്ചിട്ട മുറിക്കുള്ളിൽ അടവെച്ചു വിരിയണ പുതിയൊരു കിളിമകളുടെ പക....
മരിക്കണം എന്ന് ആഗ്രഹിച്ച ഫ്രെയിം..
പാതി ഉറക്കത്തിലായ ഞാൻ ഈ വരികൾ കേട്ടു ഞെട്ടി ഉണർന്നു. കണ്ണ് തുറന്നപ്പോൾ മുന്നിൽ ഇരുട്ട്, ഹെഡ്ഫോൺ മാറ്റി ലൈറ്റ്ഇട്ടു. തിരിച്ചു പുതപ്പിനുള്ളിലേക്ക് കയറി ഒളിച്ചു. നെഞ്ചിടിപ്പ് കൂടുന്നുവോ..??? ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് വീണത് ഇപ്പോഴും ഓർമ്മയിൽ തീരാ വേദനയായി ഉണ്ട്. ആത്മഹത്യയിൽ നിന്ന് ജീവിക്കാൻ പ്രേരിപ്പിച്ച പലരുടെയും മുഖങ്ങൾ ഓർമ്മയിൽ വന്നു. ഈ പാട്ട് എന്നും ഒരു ഊർജ്ജമാണ്, അതെ.... അവനോട് എപ്പോഴും പകയാണ്. എന്റെ സ്വപ്നങ്ങളെ, സ്വാതന്ത്ര്യത്തെ നശിപ്പിച്ചതിന്റെ പക. അവന്റെ ആ രണ്ടു കൈകളും വെട്ടിയെടുക്കാൻ ഉള്ള പക. ഒരിക്കലും ചില്ലിട്ട് സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകൾ പക്ഷേ കൺമുന്നിൽ ഇന്നുമുണ്ട്. വീണ്ടും ഹെഡ്ഫോൺ കാതിൽ തിരുകി ആ പാട്ട് ഒന്നു കൂടി കേട്ടു.
.. മിഴിയിൽ എരുതീ കനലിൽ പക.. ഹൃദയം പൊടിയും കൊടിയ പക...
എപ്പോഴോ പാട്ടുകൾ മാറി... ഓർമ്മകൾ മങ്ങി...
.... ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം
ഉള്ളിന്നുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം....
....And I'm thinking 'bout how people fall in love in mysterious ways
Maybe just the touch of a hand
Oh me I fall in love with you every single day....
Sheeeeeesh...!! The most amazing song I have heard. It touches my heart, mind and soul.
ഒരിക്കലും അടരാൻ ആഗ്രഹിക്കാത്ത ഓർമ്മകളുടെ ഫ്രെയിം..
എന്തുപറ്റിയെന്ന് ചോദ്യത്തിന് ഒന്നും മറച്ചുവെക്കാതെ ഉത്തരം പറയാനുള്ള മനസ്സ് മാത്രം ഉണ്ട് എനിക്ക്. ഒന്നും ആഗ്രഹിക്കാതെ ഒരാളെ വെറുതെ അങ്ങ് സ്നേഹിക്കണം.
നിന്നിലൂടെ വീണ്ടും പഴയ ഓർമ്മകളുടെ നിറവും ഗന്ധവും എല്ലാം മനപൂർവ്വം ഞാൻ മറക്കാൻ ശ്രമിക്കുന്നു. എനിക്ക് കിട്ടാതെ പോയ ഒന്നും തന്നെ ഞാൻ നിന്നിൽ കാണുന്നില്ല, ഒരേയൊരു കാര്യം ഒഴികെ. ഒരിക്കലും വേണ്ട എന്ന് വെച്ച് ഒരു കാര്യം. തുടക്കത്തിൽ നിന്നെ ഇഷ്ടപ്പെടാൻ ഒരു കാരണവുമില്ലായിരുന്നു, ഒടുക്കം ഇഷ്ടപ്പെടാതെ ഇരിക്കുവാനും കാരണങ്ങൾ ഇല്ല. സ്വന്തമാക്കാൻ വിധിയില്ലായിരിക്കും പക്ഷേ സ്നേഹിക്കാതെ ഇരിക്കാൻ അതൊരു കാരണവും അല്ല. ഒന്നും തിരിച്ച് ആഗ്രഹിക്കാതെ സ്നേഹിക്കണം, എന്നാലേ അത് യഥാർത്ഥ പ്രണയമാകൂ... നീയായി ജീവിക്കുക.
ഇനി ഞാൻ ഉറങ്ങട്ടെ.... നിന്നെ സ്വപ്നങ്ങളാൽ പുതച്ചുകൊണ്ട്.. ഉണരാൻ ആഗ്രഹമില്ല... ആ സ്വപ്നങ്ങൾ മായാതെ ഇരിക്കണമെങ്കിൽ ഉണരാതെ ഇരിക്കണം..
എന്നും നിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ ഫ്രെയിം ചെയ്ത് സൂക്ഷിക്കും.....