.
ഞാൻ അവളെ ആദ്യമായി കാണുന്നത് നിറയെ പൂവിട്ട ആ വാകമരച്ചുവട്ടിൽ വെച്ചാണ്. അവളുടെ ചിരി ആ പൂക്കളുടെ ചുവപ്പു പോലെ എന്റെ ഹൃദയത്തിലാണ് പതിഞ്ഞത്. പിന്നീട് ഞങ്ങളുടെ പല കൂടിക്കാഴ്ചകൾക്കും ആ വാകമരം സാക്ഷിയായിട്ടുണ്ട്. ആ വാകമരം, ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾക്ക് ചെവികൊടുത്ത്, ഞങ്ങളുടെ രഹസ്യങ്ങളുടെ കാവൽക്കാരനായി നിന്നു.
ഒരിക്കൽ അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ ഞങ്ങൾക്ക് കുട പിടിച്ചതും ആ വാകമരം തന്നെ. ആ മഴത്തണുപ്പിൽ അവളുടെ വിരലുകൾ എന്റെ കൈക്കുള്ളിൽ ഒതുക്കി ആദ്യമായി അവളെന്നെ ചുംബിച്ചതും അന്നാണ്. ആ സമയം അവളുടെ കണ്ണുകൾക്ക് ഞാൻ അതുവരെ കാണാത്ത ഭംഗി ആയിരുന്നു. കവിളുകളിലോ മഴത്തുള്ളി വീണു തിളങ്ങുന്നുമുണ്ടായിരുന്നു. അപ്പോഴാണ് അവൾ അവളുടെ കൈ എൻ്റെ ഹൃദയത്തോട് ചേർത്ത് വെച്ച് എന്റെ ചെവിയിൽ പതിയെ പറഞ്ഞത് - "നമ്മുടെ സ്വപ്നങ്ങൾ ഇവിടെ അവസാനിക്കരുത്." പക്ഷേ, വിധി മറ്റൊന്നായിരുന്നു.
പിന്നീട്, എത്രയെത്ര വേനൽക്കാലവും മഴക്കാലവും വന്നുപോയി, ആ വാക പൂക്കൾ വീണ്ടും ചുവന്നു വിരിഞ്ഞു. പക്ഷേ, അവളുടെ സാമീപ്യം മാത്രം ആ മരച്ചുവട്ടിൽ ഉണ്ടായില്ല. ആ മരം ഇപ്പോഴും തലയുയർത്തി നിൽക്കുന്നു, ഓരോ ചുവന്ന പൂവും ഞങ്ങളുടെ നഷ്ട പ്രണയത്തിൻ്റെ മൂകസാക്ഷിയാണ്. ഇന്നും പൂവിട്ടു നിൽക്കുന്ന ആ വാകമരം കാണുമ്പോൾ അവളുടെ പ്രണയത്തോടെയുള്ള നോട്ടം, അവളുടെ ചിരി, അവളുടെ സ്പർശം, അവളുടെ ഇളം ചൂടുള്ള ശ്വാസം, അവളുടെ അവസാന വാക്കുകൾ... എല്ലാം ഒരു നൊമ്പരമായി എന്നെ പൊതിയും.
മഴ പെയ്യുമ്പോൾ, ആ വാകമരത്തിൻ്റെ ചുവപ്പ് നിറം എൻ്റെ മനസ്സിൽ തെളിയും. കാറ്റിൽ ഇലകൾ പൊഴിയുമ്പോൾ, അവളുടെ അവസാന വാക്കുകൾ എനിക്ക് എന്റെ കാതിൽ കേൾക്കാം. പൊഴിഞ്ഞു വീണ വാക പൂക്കൾ കാണുമ്പോൾ അവസാനമായി അവളുടെ കണ്ണുകളിൽ കണ്ട നനവ് ഇപ്പോഴും എന്റെ കണ്ണുകളെ ഈറനണിയിക്കും. മുൻപ് ഞങ്ങളുടെ രഹസ്യങ്ങളുടെ കാവൽക്കാരനായിരുന്ന ആ വാകമരം ഇപ്പോൾ ഞങ്ങളുടെ പ്രണയത്തിൻ്റെ ഓർമ്മകൾക്ക് കാവൽ നിൽക്കുന്നു, ഓരോ ചുവന്ന പൂവും ഒരു നഷ്ടസ്വപ്നത്തിൻ്റെ നേരിയ വേദനയായി വിടരുന്നു.