PraveenK
Newbie
അവൻ ഉറക്കം എഴെന്നേറ്റത് അവളുടെ മരണവാർത്ത അറിഞ്ഞാണ് . ആ വാർത്ത അവനിൽ ഉണ്ടാക്കിയ ഞെട്ടൽ മാറാൻ ഒരുപാട് നേരമെടുത്തു . സർവശക്തിയുമെടുത്തു അവൻ ആ സംഭവം നടന്ന അടുത്തേക്ക് പോയി.അവിടെ കൂടി നികുന്നവരെ തള്ളിമാറ്റി അവൻ അവളെ കണ്ടു.ഒരൊറ്റ നോട്ടമേ അവൻ അവളെ നോക്കിഓളു.അപ്പോൾ തന്നെ അവൻ അവിടുന്ന് പോയി. നിറഞ്ഞൊഴുകുന്ന കണ്ണുനീർ അവൻ തുടച്ചു അവൻ നടന്നു. ഇടക്ക് ഒരു നിമിഷം അവൻ നിന്നു. എന്നിട്ടു പെട്ടന്നു അവർ കാണാറുള്ള നദിക്കരയിലേക്ക് അവൻ ഓടി.
അതാ അവൾ അവിടെ അവനെയും കാത്തു ഇരിക്കുന്നു. " നിന്നോട് പറയാതെ പോയാൽ നീ ഒരുപാട് വിഷമിക്കുമെന്ന് എനിക്ക് അറിയാം, ഒരു കാറുകാരന്റെ അശ്രദ്ധ മൂലം എനിക്ക് നിന്നെ തനിച്ചാക്കി പോവേണ്ടി വന്നു " അവൾ നിറകണ്ണുകളോടെ പറഞ്ഞു. എന്നിട്ട് അവൾ അവനു മുന്നിലൂടെ മാഞ്ഞുപോയി.
പിന്നെ എല്ലാ ദിവസവും അവൻ അവളെയും കാത്തു അവിടെ വരുമായിരുന്നു
- ഒറ്റയാൻ