ചില സമയങ്ങളിൽ വിട്ടു കൊടുക്കലുകൾക്കും ഭംഗിയുണ്ട് മാഷേ ..അവ ഒരുപക്ഷെ നമ്മുടെ ഹൃദയവും പറിച്ചുകൊണ്ടാണ് പോകുന്നതെങ്കിൽ കൂടി....ആഴത്തിൽ വേരിറങ്ങിപ്പോയ ഓർമ്മകളെ കടപുഴക്കുമ്പോൾ, നഷ്ടപ്പെട്ടതറിയാതെ അവർക്കായി തുടിക്കുന്നൊരു ഹൃദയവും കൊണ്ട് നമ്മളില്ലാത്തൊരു കാലത്തേക്കവർ മടങ്ങിപ്പോകും.....ദുഃഖഭാരം പേറാൻ നമുക്കിന്നാ ഹൃദയമില്ല..അതവർ കൊണ്ടുപോയി.....കവിളിൽ ചാലുകീറാൻ കണ്ണുനീരുമില്ല...ഉള്ളിലൊടുവിലെ നീരുറവയും വറ്റിപ്പോയി..
ഹാ ! ജീവിതം ഇനിയെത്ര സുന്ദരം....എന്റെ ഉള്ളിലെ മണൽക്കാടുകളിലിനി മഴപെയ്യും...
ഊഷരമാക്കപ്പെട്ട ഗർഭപാത്രത്തിലുറങ്ങിക്കിടന്ന വിത്തുകൾ പുതു പിറവി തേടും.....ഇത് തന്നെയാണെനിക്ക് മോക്ഷം....ഇത് തന്നെയാണ് നിനക്കുള്ള എന്റെ യാത്രമൊഴി...