• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു മുത്തശ്ശി കഥ

EROS

Epic Legend
Chat Pro User
വീട്ടിലേക്കുള്ള വഴിയിൽ, വിളക്കുകാലിൽ ഒരു ബോർഡ് തൂക്കിയിട്ടതു കണ്ടു.
അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള കുതൂഹലമുണ്ടായി, അടുത്തു പോയിനോക്കി.
അതിൽ എഴുതിയിരുന്നത്:
"എനിക്ക് കാഴ്ചശക്തി കുറവാണ്, ഈ വഴിയിലെവിടെയോ എന്റെ ഒരമ്പത് രൂപ കളഞ്ഞുപോയിട്ടുണ്ട്,
നിങ്ങൾക്ക് ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ, ഈ വിലാസത്തിലുള്ള എനിക്ക് എത്തിച്ചു തരുവാൻ സന്മനസ്സുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു."

കൗതുകം തോന്നിയ എനിക്ക് ആ വ്യക്തിയെ ഒന്നു കാണണമെന്ന് തോന്നി.
ബോര്‍ഡിൽ കണ്ട വിലാസം ലക്ഷ്യമാക്കി നടന്നു,
നിലംപൊത്താറായ ഒരു പുൽക്കുടിലിന്റെ മുന്നിൽ അവശയായി ഒരു വൃദ്ധ ഇരിക്കുന്നതുകണ്ടു.
എന്റെ കാലൊച്ച കേട്ടിട്ടായിരിക്കാം പതുക്കെ തലയുയർത്തി,
"ആരാ" എന്നു ചോദിച്ചു...

അമ്മൂമ്മെ ഞാനാണ്, ഈവഴി നടന്നുപോയപ്പോൾ ഒരമ്പത് രൂപ കളഞ്ഞുകിട്ടി, അപ്പോഴാണ് അമ്മൂമ്മ ആ വിളക്കുകാലിൽ തൂക്കിയ ബോര്‍ഡ് കണ്ടത്. തീര്ച്ചായായും അത് അമ്മൂമ്മയുടെ കളഞ്ഞുപോയ ആ അമ്പത് രൂപയാണ്, അതിവിടെ തന്നിട്ടു പോകാമെന്ന് വെച്ചു...

ഞാനതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ഈറനാകുന്നതു ഞാൻ കണ്ടു. അവർ പറഞ്ഞു,

"മോനേ, ഇപ്പോൾ തന്നെ ഒരു പത്തമ്പത് പേര് വന്നു വഴിയിൽ തങ്ങൾക്ക് 50 രൂപ കളഞ്ഞു കിട്ടിയിരിക്കുന്നു എന്ന് പറഞ്ഞു അത് എന്നെ ഏല്പിച്ചു പോയിരിക്കുന്നു...!,

എന്തൊ ആ വിളക്കുകാലിൽ ഞാൻ അങ്ങനെയൊരു ബോര്‍ഡ് തുക്കിയിട്ടില്ല... എനിക്കാണെങ്കിൽ എഴുത്തും വായനയും അറിയില്ല..."

കുഴപ്പമില്ല അമ്മൂമ്മെ ഇത് വെച്ചോളൂ എന്ന് പറഞ്ഞു ഞാൻ ആ 50 രൂപ അവരുടെ കയ്യിൽ തിരുകി.

പക്ഷേ താങ്കൾ പോകുന്നവഴി ആ ബോര്‍ഡ് അവിടെനിന്ന് എടുത്തുമാറ്റിയേക്കൂ എന്ന് അവരെന്നോട് അപേക്ഷിച്ചു.
വളരെ കൗതുകകരമായ ഒരു കാര്യം കൂടി പറയട്ടെ, തന്നെ കാണാൻ വന്നവരോടെല്ലാം അവർ ആ ബോര്‍ഡ് അവിടെനിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആരും അത് ചെയ്തില്ല എന്നുമാത്രം.

തിരിച്ചുവരുമ്പോൾ ഞനാലോചിച്ചു,
ആ വിളക്കുകാലിൽ ആരായിരിക്കും അങ്ങനെയൊരു ബോര്‍ഡ് തൂക്കിയത്...?!
തന്നെ കാണാൻ വന്നവരോടെല്ലാം അവരത് എടുത്തുമാറ്റാൻ പറയുന്നുണ്ടെങ്കിലും ആരും അത് ചെയ്യുന്നില്ല...!

ഏതോ ഒരു മഹാമനസ്സിന് അന്ധയായ ആ വൃദ്ധയെ സഹായിക്കണമെന്ന് തോന്നിയിട്ടുണ്ടാകും.
അതിനു അദ്ദേഹം കണ്ടെത്തിയ ഉപായമായിരിക്കാം ആ ബോര്‍ഡ്...!

ഒരാളെ സഹായിക്കാൻ മനസ്സണ്ടെങ്കിൽ എന്തുമാത്രം വഴികളാണ് നമ്മുടെ മുമ്പിൽ തെളിഞ്ഞുവരുന്നത്...!!!

പിന്നിൽനിന്ന് ആരോ വിളിക്കുന്നു,

“ചേട്ടാ ഈ വിലാസം...?
എനിക്ക് ഈ വ്യക്തിയെ കാണണമായിരുന്നു,
അവരുടെ നഷ്ടപ്പെട്ട 50 രൂപ എനിക്ക് വഴിയിൽ നിന്നു കിട്ടി അതവരെ ഏൽപിക്കാനാ... "

ഞാനാ കുടിലിനു നേരെ വിരൽ ചൂണ്ടി. അദ്ദേഹം ആ കുടിൽ ലക്ഷ്യമാക്കി പോകുന്നത് നോക്കിയിരിക്കെ എന്റെ കണ്ണുകൾ ഈറനായി...

മനുഷ്യത്വത്തിന്റെ ഉറവകൾ ഒരുകാലത്തും വറ്റുകയില്ല...
അത് എവിടെയെങ്കിലും നിർഗളം ഒഴുകിക്കൊണ്ടേയിരിക്കും...
 
ഇന്ന് വായിച്ച ഒരു കുഞ്ഞു കഥ. ഇത് വായിച്ചു ആർക്കെങ്കിലും സഹായം ചെയ്യാൻ തോന്നിയാൽ നല്ലതല്ലേ... :)
 
മനുഷ്യത്വം എന്നും നിലനിൽക്കും അത് എവിടെയും പോവുകയില്ല എവിടെയോ ഹൃദയത്തിന്റെ ഒരു ചെറിയൊരു കോണിൽ അത് ഉണ്ടാവും
 
എന്ത് പണ്ടാരം ആണോ ആവൊ... ഞാൻ വായിക്കുന്നില്ല.. പിന്നെ നീ അല്ലെ എഴുതിയത്.. വിഡ്ഢിത്തം ആകും
 
എന്ത് പണ്ടാരം ആണോ ആവൊ... ഞാൻ വായിക്കുന്നില്ല.. പിന്നെ നീ അല്ലെ എഴുതിയത്.. വിഡ്ഢിത്തം ആകും
ചേട്ടാ... ഞാൻ വായിച്ച കഥ ആണ്. എഴുതിയതല്ല. ഞാൻ എഴുതാണേൽ മനസ്സിനും ശരീരത്തിനും കുളിരു കോരുന്ന കമ്പി കഥകൾ അല്ലേ എഴുതൂ. അതാണേൽ ചേട്ടൻ വായിക്കേം ചെയ്യും.
:rofl1:
 
Top