ഭക്ഷണം കഴിച്ച് പാത്രം എടുത്ത് അടുക്കളയിലേക്ക് നടന്നപ്പോൾ എന്റെ മുന്നിൽ വന്ന് നിന്നു.. പറഞ്ഞാൽ കേൾക്കില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ ഞാനൊന്നും പറയാൻ പോയില്ല.. ഒന്നും മിണ്ടാതെ ഞാൻ അല്പം മാറി നിന്നു.. എനിക്ക് ലേശം വെറുപ്പ് ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെ ഞാൻ കാണാത്ത പോലെ ഒന്ന് മാറി വേറെവിടെയെങ്കിലും മാറ്റി കിടത്താം എന്നു കരുതി ചൂലും മുറവും എടുത്ത് അതിലേക്ക് കേറാൻ ആയി നിർബന്ധിച്ചു.. പെട്ടന്ന് ചില മനുഷ്യരെ പോലെ അങ്ങോട്ട് ചെന്ന് മര്യാദക്ക് വിളിച്ചപ്പോൾ ഒടുക്കത്തെ ജാഡ ഇട്ടോണ്ട് അനങ്ങാതെ അവിടത്തെ തന്നെ നിന്നു.. പോട്ട് പുല്ലെന്ന് പറഞ്ഞു ഞാനല്പം ഉപ്പ് എടുത്തു അതിന്റെ മേലെ കൊണ്ട് ഇട്ടു.. ചാവട്ടെ ക്ണാപ്പൻ!! ഉരുകി ഉരുകി ഇല്ലാതാവുന്നത് കാണാൻ എന്ത് രസം ♥