അങ്ങനെയിരിക്കെ(കിടക്കെ) മനസ്സിൽ ഒരു ചിന്തയുദിച്ചു. എങ്ങോട്ടെങ്കിലും പോയാലോ..?
വേഗം കിടക്കയിൽ നിന്നും എഴുന്നേറ്റു. പല്ലു തേപ്പും, കുളിയും, ഡ്രസ്സ് മാറലും ഒരു 4x സ്പീഡിൽ തീർന്നു.
"അമ്മേ...ഞാൻ ഇറങ്ങാ..."
അമ്മ: "എങ്ങോട്ടാ? എപ്പോഴാ വര്യ? ഉച്ചക്ക് ഊണ് കഴിക്കാൻ വരണം."
ഞാൻ: "ഉച്ചക്ക്...(ഒന്ന് ചിന്തിച്ചു).. ഇല്ലാ...ഞാൻ വരുമ്പോ വൈകും."
അമ്മ: "എവിടെക്കാ പോണേ ഇത്ര വൈകാൻ.."
ഞാൻ: "അത്...(നുണകൾ പലതും മാഞ്ഞു മറയുന്നു...)..അത് പിന്നെ പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാൻ ഉണ്ടേ...അങ്കമാലിയിലെ കൂട്ടുകാരന്റെ വീട്ടിൽ പോയി ചെയ്യണം..."
അമ്മ: "ഉവ്വ...ഉവ്വ...അതിനെന്തിനാ ഇത്ര നേരം..നിന്റെ പ്രൊജക്റ്റ് തുടങ്ങിയിട്ട് പോലും ഉണ്ടാവില്ല അല്ലെ... അവന്റെ കഴിഞ്ഞതാവും. അതൊക്കെ നോക്കി എഴുതണ്ടേ...സബ്മിറ്റ് ചെയ്യുന്നതിന്റെ തലേ ദിവസം കിടന്നു ഓടും..ഇതേ പോലെ...ഒരു പഴയ ചൊല്ലുണ്ട്..."മുട്ടുമ്പോ പറമ്പ് അന്വേഷിക്ക്യാ" ന്നു...അതാ...നിന്റെ..."
ഞാൻ: "അമ്മ നിർത്തിയെ...('അമ്മ പറയുന്നതിന്റെ ഇടയിൽ കയറി ഞാൻ പറഞ്ഞു) അമ്മ എന്തറിഞ്ഞിട്ടാണ് പറയുന്നത്. (എന്റെ പ്രൊജക്റ്റ് ഒക്കെ തീർന്നു. ഇത് വെറും നുണയാണ് എന്ന് പറയാൻ തുടങ്ങിയതാ...പിന്നെ ആലോചിച്ചു വേണ്ടാ...ഇനി ഇപ്പൊ എന്താ ചെയ്യാന്നു ആലോചിക്കുകയായിരുന്നു.)
'അമ്മ: "എന്തേ..ഒന്നും മിണ്ടാത്തെ... ഞാൻ പറഞ്ഞത് സത്യമല്ലേ..."?
ഞാൻ: (മാനം പോണേൽ പൊട്ട്..അല്ലെങ്കിലും ആരെങ്കിലും എന്തെങ്കിലും ഒക്കെ നേടിയിട്ടുണ്ടെങ്കിൽ അത് എന്തെങ്കിലും വിട്ടു കൊടുത്തിട്ടാവും...) ശരിയാ...'അമ്മ പറഞ്ഞതൊക്കെ ശെരിയാ....അപ്പൊ ഞാൻ പറമ്പൊക്കെ അന്വേഷിച്ചിട്ട് വരാട്ടാ..."
ഞാൻ ഇറങ്ങി.
എങ്ങോട്ടു പോകും?
ആരെയെങ്കിലും വിളിക്കണോ? എയ്...ഒറ്റയ്ക്ക് പോകാം.
ഞാൻ എങ്ങോട്ടു പോകണം എന്നാലോചിച്ചു നടന്നു. പെട്ടന്ന് മൊബൈൽ ഫോൺ ഒന്ന് ശബ്ദിച്ചു.
കാൾ ആണ്. എന്റെ കൂട്ടുകാരനാണ്. പോൾ. പട്ടി പോൾ.
ഞാൻ എടുത്തു.
ഞാൻ: " പറയെടാ പട്ടി പോളേ...(അവന്റെ പേര് പോൾ എന്നാണെങ്കിലും വട്ട പേര് കുറെയുണ്ട്. അതിൽ എഴുതാൻ പറ്റിയ ഒരു പേര് ഇതാണ്.)
പോൾ: "എന്താ പരിപാടി?"
ഞാൻ: "ഒന്നൂല്യ...വെറുതെ ഇരിക്കാ..."
പോൾ: "എങ്ങോട്ടെങ്കിലും വിട്ടാലോ?"
ഞാൻ: "(അന്തംവിട്ട്) ഏഹ്? അതെങ്ങനെയാ നിനക്ക് മനസ്സിലായേ?"
പോൾ: "എന്തേയ്...ഞാൻ ചുമ്മാ ബോർ അടിച്ചപ്പോ വിളിച്ചതാ..."
ഞാൻ: "എങ്കിൽ നീ ബസ് സ്റ്റാൻഡിലോട്ട് വാ...നമുക്ക് തീരുമാനിക്കാം"
ഞാൻ ചാലക്കുടി ബസ് സ്റ്റാന്റിൽ കാത്തിരുന്നു.കുറച്ചു നേരം അവൻ എന്നെ പോസ്റ്റാക്കി.
എന്നിട്ട് ഒരു വളിഞ്ഞ ചിരി മുഖത്തു ഫിറ്റ് ചെയ്തു ബിഗ് ബിയിൽ മമ്മൂക്ക നടന്നു വരുന്നത് പോലെ സ്ലോ മോഷനിൽ അവൻ വന്നു.
പോൾ: "അല്ല...എന്താ പരിപാടി? എങ്ങോട്ടാ പോകാ?"
ഞാൻ: "എവിടെ വേണമെങ്കിലും പോകാം. പറഞ്ഞോ..."
പോൾ: "ഓക്കേ. നമുക്ക് ആദ്യം വരുന്ന ബസ്സിൽ കയറാം. അത് എവിടെ പോകുന്നോ അവിടെ പോകാം."
ഞാൻ: " ഓക്കേ. പക്ഷെ സൂപ്പർ ഫാസ്റ്റ് ആയിരിക്കണം. വല്ല ഓർഡിനറി ആണ് വരുന്നതെങ്കിൽ ഈ അടുത്ത് വല്ലയിടത്തും പോകേണ്ടി വരും."
പോൾ: " ഓക്കേ...അപ്പൊ ആദ്യം വരുന്ന സൂപ്പർ ഫാസ്റ്റ്."
ഞങ്ങൾ കാത്തിരുന്നു.
ഒരു ഫാസ്റ്റ് പാസ്സന്ജർ വന്നു. പഴനി.
പോൾ: "ഡാ..പഴനി...വിട്ടാലോ...?"
ഞാൻ: "ഇത് ഫാസ്റ്റാ...നമ്മുടെ കരാർ പ്രകാരം സൂപ്പർ ഫാസ്റ്റിലെ കേറുള്ളു."
പോൾ: "എന്നാലും...ഛെ.."
അപ്പോൾ ഒരു സൂപ്പര്ഫാസ്റ്റ് ബസ്സ് വന്നു. ഞാൻ ബോർഡ് നോക്കി. "കോഴിക്കോട്".
ഞാൻ:" അളിയാ...കേറിക്കോ..കോഴിക്കോട്."
അങ്ങനെ ഞങ്ങൾ കയറി. സീറ്റും കിട്ടി. 2 കോഴിക്കോട് ടിക്കററ്റും എടുത്തു.
ഞാൻ: "നീ ഇതിനു മുൻപ് പോയിട്ടുണ്ടോ കോഴിക്കോട്."
പോൾ: "പിന്നേ..നല്ല കിടിലൻ സ്ഥലമല്ലേ..."
ഞാൻ: "ഞാൻ പോയിട്ടില്ല.വയനാട് പോയപ്പോ ബൈപാസ്സ് കേറി പോയി. അതുകൊണ്ട് കോഴിക്കോട് ടൗൺ കണ്ടിട്ടില്ല. പിന്നെ ഗോവയ്ക്ക് പോയപ്പോ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കണ്ടിട്ടുണ്ട്. അത്രേ ഉള്ളു. അവിടെ പോയിട്ട് എന്താ ചെയ്യാ?"
പോൾ: "ആദ്യം ബിരിയാണി. പിന്നെ ബാക്കി വഴിയേ തീരുമാനിക്കാം."
ഞാൻ: " ശെരിയാ..കോഴിക്കോടൻ ബിരിയാണിയിൽ നിന്നും തുടങ്ങാം."
വണ്ടി തൃശൂർ,എടപ്പാൾ,കുറ്റിപ്പുറം എന്നി സ്ഥലങ്ങൾ കടന്നു പോയി. വിശന്നിട്ട് വയറു കത്തുന്നു.
ഞാൻ: "പിന്നെ നമ്മൾ എങ്ങോട്ടു പോകും അളിയാ?"
പോൾ: "ഞാൻ എന്റെ പിതാജിയോട് ചോദിക്കാം. പുള്ളി കറക്റ്റായിട്ട് പറഞ്ഞു തരും."
ഞാൻ: "അപ്പൊ നിനക്ക് വല്യ പിടി ഒന്നുമില്ലലേ..."
പോൾ: "അതല്ല.എന്നാലും ചുമ്മാ..."
അവൻ അവന്റെ പിതാജിയെ വിളിച്ചു.എന്തൊക്കയോ പറഞ്ഞു. പാരഗൺ ഹോട്ടലിൽ നിന്ന് ബിരിയാണിയെന്നു മാത്രം എന്റെ ചെവിയിൽ മുഴങ്ങി.
പോൾ: "ബീച്ച് ഉണ്ട്. അവിടെ പോകാം. പിന്നെ മിട്ടായി തെരുവ്. ബിരിയാണി പാരഗണ്ണിൽ തന്നെ കഴിക്കണമെന്നു പറഞ്ഞു."
ഞാൻ: "ആയിക്കോട്ടെ."
പോൾ: "ബസ് സ്റ്റാൻഡിന്റെ അടുത്തുത്തന്നെ ഒരു മാളുണ്ട്. ഫോക്കസ് മാൾ. അവിടെ പാരഗൺ ഗ്രൂപ്പിന്റെ ഡൈനിങ്ങ് ഏരിയയുണ്ട്. അവിടന്ന് പൂശാം."
വണ്ടി ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയും കടന്നു പോയിക്കൊണ്ടിരിക്കുന്നു. ഈ യൂണിവേഴ്സിറ്റി ഒന്ന് കാണണം എന്നുണ്ടായിരുന്നു. 3 കൊല്ലം പഠിച്ചത് ഈ യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്നു. വണ്ടി പോയ്കൊണ്ടിരിക്കുന്നു. ഒടുവിൽ കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തി.
ഞങ്ങൾ ഇറങ്ങി.
ഞാൻ: "മോനെ...ഞാൻ വിചാരിച്ച പോലെയല്ലട്ടോ. ഇതൊരു വൻ സിറ്റിയാണല്ലോ."
പോൾ: "നീ എന്താ വിചാരിച്ചേ? ഇത് പണ്ട് മുതലേ സിറ്റിയാ..."
അങ്ങനെ ഞങ്ങൾ ഫോക്കസ് മാളിൽ കയറി. നേരെ ഡൈനിങ്ങ് ഏരിയയിലേക്ക് വിട്ടു.
അവിടെ ചെന്നപ്പോൾ ഒടുക്കത്തെ തിരക്ക്. സീറ്റ് ഇല്ല. വിശന്നിട്ടു വയ്യ.
വേറെ എവിടെയെങ്കിലും പോകാമെന്നു വച്ചാൽ...പാരഗണ്ണിൽത്തന്നെ കഴിക്കണമെന്നുള്ള ആ വാക്കുകൾ മനസ്സിൽ അലയടിക്കുന്നു. ഒടുവിൽ ക്ഷമയുടെ നെല്ലിപ്പടിയുടെ മുൻപിലത്തെ പടി എത്തിയപ്പോഴേക്കും ഞങ്ങൾക്ക് സീറ്റ് കിട്ടി. കൊണ്ടുവാ ചേട്ടാ...ബിരിയാണി 2 എണ്ണം. പോൾ ഒരു കൊഴുവയും ഓർഡർ ചെയ്തു.
വന്നതും തീർന്നതും പെട്ടന്നായിരുന്നു.
ബില്ലും കൊടുത്തു ഞങ്ങൾ ഇറങ്ങി.
ഞാൻ:"അപ്പൊ ഇനി ബീച്ചിൽ പോകാം അല്ലെ.."
പോൾ: "പിന്നല്ലാതെ..."
അങ്ങനെ ഞങ്ങൾ പുറത്തേക്കിറങ്ങി. വഴിയിൽ നിന്ന ഒരാളോട് ബീച്ചിലേക്ക് പോകാനുള്ള ബസ്സിനെ പറ്റി ചോദിച്ചു. ഒരു പച്ച ബസ് ചൂണ്ടി കാണിച്ച അദ്ദേഹം പറഞ്ഞു:അതിൽ പൊയ്ക്കോളൂ.
അങ്ങനെ ഞങ്ങൾ കോഴിക്കോട് നഗരത്തിലൂടെ കറങ്ങി, ബീച്ചിൽ എത്തി.
ഓരോ കുലുക്കി സർബത്തും മോന്തി.
നല്ല വെയിലത്തു ഞങ്ങൾ ബീച്ചിൽ കറങ്ങി. തിരിഞ്ഞും മറിഞ്ഞും ഫോട്ടോ എടുത്തു.
സാധാരണ 'മ്മള് തൃശ്ശൂര്ക്കാര് പറയാറ്: "ഇതെന്തുട്ട് ബീച്ചാ ഇഷ്ടാ...അതൊക്കെ മ്മ്‌ടെ വാടാനപ്പിള്ളി ബീച്ച്...പൊരിയാ...പൊരി.. ഇതെന്തുട്ട് സിറ്റിയാ...അതിനൊക്കെ മ്മ്‌ടെ തൃശൂർ റൗണ്ട്..." എന്നിങ്ങനെയുള്ള പുച്ഛ ഭാവമൊന്നും തോന്നിയില്ല. നല്ല അടിപൊളി ബീച്ച്. നല്ല അടിപൊളി സിറ്റി.
കുറെ നടന്നു. കുറെ ബോംബ് കഥകൾ പറഞ്ഞു. എന്തൊക്കയോ വാങ്ങി കൊറിച്ചുക്കൊണ്ടിരുന്നു.
അപ്പോഴാണ് അമ്മയുടെ കാൾ. ഞാൻ എടുത്തു.
'അമ്മ: " തീർന്നോ നിന്റെ പ്രൊജക്റ്റ്.എപ്പോഴാ വര്യാ?"
ഞാൻ: " അമ്മേ..അത് പിന്നെ ഞാൻ ഇപ്പൊ എറണാകുളത്താണ്. വരുമ്പോ രാത്രിയാവും. ചെറിയ കുറച്ചു പണികളുണ്ട്."
'അമ്മ: "പോവുമ്പോ ഒന്ന് വിളിച്ചു പറഞ്ഞൂടെ. ഒരു ദിവസം പോലും വീട്ടിൽ ഇരിക്കില്ല. വീട്ടിൽ പിന്നെ ആർക്ക് കഴിക്കാനാ ഭക്ഷണം വയ്ക്കുന്നത്?"
ഞാൻ: "അത്യാവശ്യമായതുക്കൊണ്ടാണ്. ഓഫീസീന്നു വിളിച്ചതാ.."
'അമ്മ: " എന്തെങ്കിലും ആയിക്കോട്ടെ.എപ്പോഴാന്നു വച്ച വന്നോ."
കാൾ കട്ട് ചെയ്തു.
പോൾ: " നീ എന്തിനാ ഈ നുണ പറയണേ...? അതല്ലേ ഈ പ്രശ്നങ്ങൾ മുഴുവൻ"
ഞാൻ: "അത് പിന്നെ... സത്യം പറഞ്ഞാൽ ഒരു..ഒരു..ഇത് കിട്ടില്ല..ഇതല്ലേ അതിന്റെ ഒരു രസം. അല്ല..നീ എന്താണാവോ വീട്ടിൽ പറഞ്ഞത്."
പോൾ: " ഞാൻ പറഞ്ഞു നിന്റെ കൂടെ,നിന്റെ ഒരു ആവശ്യത്തിന്, നീ കൂടെ വരാൻ നിര്ബന്ധിച്ചതുക്കൊണ്ട്, ഒരു സ്ഥലം വരെ പോവാന്നു."
ഞാൻ: "ആഹാ...നല്ല കിടിലൻ സത്യം.കൂട്ടത്തിൽ എനിക്കിട്ട് ഒരു പണി.
പോൾ: "എന്താടാ...സത്യല്ലേ..."
ഞാൻ: "ആരെടാ നിന്നെ നിർബന്ധിച്ചത്? നീയല്ലേടാ...ഇങ്ങോട്ട് വിളിച്ചത്..."
പോൾ: "അത് വീട്...അടുത്ത പരിപാടി എന്താ?"
ഞാൻ: "നേരെ മിട്ടായി തെരുവ്. അവിടന്ന് കോഴിക്കോടൻ ഹൽവയും മേടിച്ചു നേരെ വീട്ടിലേക്കു.."
ഞങ്ങൾ ബസ്സ് സ്റ്റോപ്പിലേക്ക് പോയി. പിന്നീടാണ് ഞാൻ ഓർത്തത്.
ഞാൻ: "എടാ...നമ്മുക്ക് ഓട്ടോയിൽ പോകാം. ഇവിടത്തെ ഓട്ടോക്കാര് ഭയങ്കര നീറ്റാണ്. പറ്റിക്കൂലാ."
പോൾ: "അത് ശരിയാ...ഞാനും കേട്ടിട്ടുണ്ട്."
അങ്ങനെ ഞങ്ങൾ ഓട്ടോയിൽ കയറി.
ഞാൻ:"എടാ പട്ടി പോളേ....നമ്മുക്കേ ആദ്യം റെയിൽവേ സ്റ്റേഷനിൽ പോകാം. എന്നിട് ടിക്കറ്റ് ഒക്കെ എടുത്തിട്ട്, ട്രെയിനിന്റെ സമയമൊക്കെ നോക്കി...അവിടന്ന് വേറെ ഓട്ടോയിൽ മിട്ടായി തെരുവിലേക്ക് പോകാം."
പോൾ: " ഓക്കെ"
ഓട്ടോ ചേട്ടൻ : "നിങ്ങൾ എവിടന്നാ വരുന്നേ?"
ഞാൻ: "തൃശൂർ.ചാലക്കുടി."
ഓട്ടോ ചേട്ടൻ: "റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ മിട്ടായി തെരുവിലേക്ക്." ഞാൻ കാണിച്ചു തരാം."
ഞാൻ: "ആണോ...എന്നാൽ ഓക്കേ..."
വീണ്ടും നഗര മധ്യത്തിലൂടെ ഒരു യാത്ര.
അങ്ങനെ ഞങ്ങൾ നേരെ സ്റ്റേഷനിൽ പോയി ടിക്കറ്റ് എടുത്തു. 6:30-നാണ് വണ്ടി.ഇനിയും സമയമുണ്ട്.
ഞങ്ങൾ നടന്ന് മിട്ടായി തെരുവിലെത്തി. പേര് അന്വർത്ഥമാക്കുന്ന സ്ഥലം.
ഒരു 5 തരം ഹൽവകളും മേടിച്ചു, അവിടെ കുറച്ചു നേരം ചുറ്റിക്കറങ്ങി തിരിച്ചു സ്റ്റേഷനിലേക്ക് നടന്നു.
ട്രെയിൻ കയറി. നല്ല തിരക്കുണ്ടായിരുന്നു. വാതിലിന്റെ സൈഡിൽ ഇരുന്നു. കടലുണ്ടി പാലം കണ്ടു.
കുറച്ച കഴിഞ്ഞപ്പോൾ ഇരിക്കാൻ സ്ഥലം കിട്ടി. ഒന്നുറങ്ങി.
10 മണിയായപ്പോൾ ചാലക്കുടിയെത്തി.
വീട്ടിൽ ചെന്ന് അമ്മയുടെ ശകാരം കേട്ടുകൊണ്ട് ചോറ് കഴിച്ചു. കൂട്ടുക്കാരൻ കോഴിക്കോട്ടിൽ നിന്നും കൊണ്ട് വന്നതാണ് എന്നും പറഞ്ഞു ഹൽവ കൊടുത്തു. അപ്പോഴാണ് ശകാരത്തിനു ഇത്തിരി ആശ്വാസം ലഭിച്ചത്.
ഉറങ്ങാൻ കിടന്നപ്പോൾ ഒരു സുഖം. എന്തൊക്കയോ ചെയ്ത പോലെ.
കുറെ കാലത്തിനു ശേഷം അമ്മയേം കൂട്ടി കോഴിക്കോട് ഒരു കല്യാണത്തിന് വന്നു. അന്ന് വളരെ കൃത്യമായി മിട്ടായി തെരുവും, ബീച്ചും, മാളും ഒക്കെ അമ്മക്ക് കാണിച്ചു കൊടുത്തു.
'അമ്മ ചോദിച്ചു: "നീ ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ടോ? ഇതൊക്കെ എങ്ങനെയാ നീ കൃത്യമായി പറയുന്നേ?"
ഞാൻ പെട്ടു. നുണകളെ ഓടി വരുവിൻ.