Aathi
Favoured Frenzy
ഒട്ടും സന്തോഷമില്ലാതെ ജീവിച്ച കാക്കയുടെ കഥ. എപ്പോഴും നിരാശയാണ്. തന്റെ നിറവും ശബ്ദവും തീരെ ഭംഗിയില്ലെന്ന തോന്നലാണ്. ആർക്കും തന്നോടൊരു സ്നേഹവുമില്ലല്ലോ എന്ന ദു:ഖത്താൽ നീറിയ കാക്കയെ ഒരു വലിയ ഗുരുനാഥൻ കണ്ടുമുട്ടി. സങ്കടങ്ങൾ മുഴുവനും ആ ഗുരുനാഥനോട് പറഞ്ഞുകരഞ്ഞു. ‘നിന്റെ ദു:ഖം എനിക്കു മനസ്സിലാവുന്നുണ്ട്. പക്ഷേ, എന്താണിനി പരിഹാരം?’
‘പരിഹാരമുണ്ട്. അങ്ങയുടെ അറിവുകൊണ്ട് എന്റെ ജീവിതം മാറ്റാൻ കഴിയും. എനിക്കൊരു താറാവാകണം. എന്തൊരു ഭംഗിയാണ് താറാവിനെ കാണാൻ.’
‘ശരി. ഞാൻ നിന്നെ താറാവാക്കി മാറ്റാം. പക്ഷേ, അതിനുമുമ്പ് നീയൊരു താറാവിനെ പോയിക്കാണൂ. അവരുടെ ജീവിതം കൊള്ളാവുന്നതാണോ എന്നന്വേഷിക്കൂ. നല്ലതാണെങ്കിൽ നമുക്കുനോക്കാം.’
കാക്ക പാറിപ്പോയി, ഒരു താറാവിനടുത്തെത്തി. ‘എന്തൊരു രസാണ് നിന്നെക്കാണാൻ! കൊതിപ്പിക്കുന്ന നിറം. കണ്ടില്ലേ ആളുകൾ നിന്നെ ഫോട്ടോയെടുക്കുന്നു. അവരുടെ പ്രണയത്തിനുപോലും താറാവിനെ പ്രതീകമാക്കുന്നു. നിങ്ങൾക്കെന്തു സുഖാണല്ലേ..’
‘ആരുപറഞ്ഞു? നിനക്കറിയോ, എനിക്കേറ്റവും ഇഷ്ടമല്ലാത്തത് എന്റെ നിറമാണ്. ഈ നാട്ടിലെ മനുഷ്യർ ശവപ്പെട്ടിയുമായി ഇതിലൂടെ പോവുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ നിറമെന്താന്നറിയോ? എന്റെ നിറം. നിന്നെപ്പോലെ എനിക്കും കറുപ്പ് മതിയായിരുന്നു.!’
കാക്ക തിരിച്ചുപറന്നു. ‘വേണ്ട. എനിക്ക് താറാവാകേണ്ട. എന്നെയൊരു തത്തയാക്കി മാറ്റാമോ. പച്ചപ്പുള്ള കാട്ടിലൂടെ പച്ചനിറത്തിൽ പാറിനടക്കുന്ന തത്ത.’ ഗുരുനാഥൻ സമ്മതിച്ചു. ‘എന്നാൽ വരൂ. നമുക്കൊരു തത്തയെ കണ്ടുപിടിക്കാം. അവരുടെ സന്തോഷത്തെക്കുറിച്ച് ചോദിച്ചറിയാം.’
അവർ കാട്ടിലൂടെ നടന്നു. എത്ര നടന്നിട്ടും തത്തയെ കണ്ടെത്താനായില്ല. തിരിച്ചുപോരുമ്പോൾ അരുവിയിൽനിന്ന് വെള്ളം കുടിക്കുന്നൊരു തത്തയെ കണ്ടുമുട്ടി. ‘എന്തൊരു അഴകാണ് നിനക്ക്. വെറുതെയല്ല ആളുകളെല്ലാം തത്തയെ ഇഷ്ടപ്പെടുന്നത്. അവരുടെ വീടുകളിലും നിങ്ങളെക്കാണാം. നിങ്ങൾ സംസാരിക്കുന്നതുകേൾക്കുമ്പോൾ കുട്ടികൾ പൊട്ടിച്ചിരിക്കുന്നു. നിങ്ങളുടെയൊക്കെ ജീവിതം ഭയങ്കര സന്തോഷായിരിക്കും,ല്ലേ. പച്ച ഇലകൾക്കിടയിൽ നിങ്ങളെക്കാണാൻ തന്നെ പ്രത്യേകമൊരു രസമുണ്ട്.’
‘ഇല്ല സുഹൃത്തേ. ഈ നിറം കാരണം എന്തൊരു പ്രയാസമാണെന്നോ. ശബ്ദം കേട്ടാൽ അല്ലാതെ തമ്മിൽ കാണാനാവില്ല. നിങ്ങളിത്രയും നടന്നിട്ടും ഒരു തത്തയെക്കണ്ടോ? പച്ചപ്പിനിടയിൽ പെട്ടെന്നു കാണാനാവില്ല. എനിക്കീ നിറം ഇഷ്ടമല്ല. കറുപ്പായിരുന്നെങ്കിൽ നന്നായിരുന്നു!’
‘ഇപ്പോൾ എന്തുതോന്നുന്നു?’ ഗുരുനാഥൻ കാക്കയോടു ചോദിച്ചു. പക്ഷേ, ആഗ്രഹങ്ങൾ കാക്ക അവസാനിപ്പിച്ചില്ല. ‘എനിക്കൊരു മയിലാവണം. ഇതെന്റെ അവസാനത്തെ ആഗ്രഹമാണ്. ഇനി ചോദിക്കില്ല.’
ഗുരുനാഥനും കാക്കയും മയിലിനടുത്തെത്തി. കാക്ക കൊതിയൂറിനിന്നു; ‘ഇതാണേറ്റവും ഭംഗിയുള്ള കാഴ്ച. ജീവിക്കുകയാണെങ്കിൽ ഒരു മയിലിനെപ്പോലെ ജീവിക്കണം!’
‘ആഗ്രഹം അവിടെനിൽക്കട്ടെ. അതാ, ഒരു ശബ്ദം കേൾക്കുന്നില്ലേ..’ മയിൽ ചോദിച്ചപ്പോൾ കാക്ക ചെവിയോർത്തു; ‘അതെ, കേട്ടു. അതെന്താ?’
‘സുഹൃത്തേ അതൊരു വെടിയൊച്ചയാണ്. നായാട്ടിനുവന്ന മനുഷ്യർ ഞങ്ങളുടെ കൂട്ടത്തിലൊന്നിനെ കൊന്നതാണ്. അതിന്റെ കരച്ചിലാണാ കേൾക്കുന്നത്. അവരതിന്റെ പീലികൾ അടർത്തിയെടുത്ത് സ്വീകരണമുറി അലങ്കരിക്കും. ശരീരം കഷ്ണങ്ങളാക്കി വിൽക്കും. ആളുകൾ വാങ്ങി ഭക്ഷണമാക്കും. വേണോ, നിനക്കൊരു മയിലാവണോ!’
കാക്ക പിന്നൊന്നും പറഞ്ഞില്ല. ആ നിമിഷം മുതൽ സ്വന്തം ജീവിതത്തെ ആഘോഷമാക്കി.
ശ്വാസമുണ്ടെന്ന് നല്ല ഉറപ്പുള്ള ഈ നിമിഷമാണ് ജീവിതം. എവിടെയാണോ ഉള്ളത് അവിടെവെച്ച്, ആരാണോ ഉള്ളത് അവരോടൊപ്പം, എന്താണോ ഉള്ളത് അതുകൊണ്ട്, ഒരു ജീവിതം ജീവിച്ചൂവെന്നു തോന്നുന്നരീതിയിൽ ജീവിക്കാൻ നമുക്കു കഴിയട്ടെ.....