ഒരാളിൽ മാത്രം വികസിക്കുന്ന പ്രണയം
"ഒൻപത് വർഷം... ഒൻപത് ദിവസംപോലെ പോവും, പക്ഷെ വേറൊരു കൂട്ട്?! അതില്ല അപ്പച്ചാ."
കസ്തൂരിമാന്റെ ക്ലൈമാക്സിൽ നായകനായ സാജനോട് അപ്പച്ചൻ പുതിയൊരു ജീവിതം വേണ്ടേ എന്നും മകൻ സ്നേഹിക്കുന്ന പെൺകുട്ടി തിരികെ വരാൻ കാലമിനിയുമെടുക്കും എന്നോർമിപ്പിക്കുമ്പോൾ. സ്നേഹത്തിനു കാലമൊരു അളവുകോൽ അല്ല എന്ന് മനോഹരമായി ഓർമിപ്പിക്കുന്നുണ്ട് സാജൻ. അയാളെ സംബന്ധിച്ച് പ്രിയംവദ വരാൻ 9 വർഷമല്ല, ഒരായുസ്സ് മുഴുവനെടുത്താലും പകരം വേറെയൊരാളെ ആത്മാർത്ഥമായി സ്നേഹിക്കാനോ അയാളുടെ കൂടെ ജീവിക്കാനോ സാധിക്കില്ല എന്ന് ലളിതമായി എന്നാൽ ശക്തമായി പറയുന്നുമുണ്ട്.
സാജനെ അപേക്ഷിച്ചു ഒരു പ്രതീക്ഷയുമില്ലാതെ ഉള്ളകാലമത്രയും സ്നേഹിച്ചു, ആ സ്നേഹത്തിന്റെ ചൂട് നൽകിയ സുഖത്തിൽ ബാക്കികാലം കഴിക്കാൻ തീരുമാനിച്ച രണ്ടുപേരാണ് എന്ന് നിന്റെ മൊയ്‌ദീനിലെ കാഞ്ചനമാലയും, ട്രിവാൻഡ്രം ലോഡ്ജിലെ രവിയും.
പത്തു പതിനഞ്ച് സ്നേഹിച്ചു ഒരുമിക്കാൻ സാധിക്കാതെ അവസാനം എല്ലാവിധ പ്രതിസന്ധികൾ തരണം ചെയ്ത് വന്നപ്പോൾ വിധി തട്ടിയെടുത്തു മൊയ്‌ദീനെ, ശരി അവർക്ക് എന്നാൽ ഇനി മറ്റൊരാളെ തേടമായിരുന്നു, മുൻപോട്ട് അയാളുടെ കൂടെ ജീവിതം നീക്കാമായിരുന്നു പക്ഷെ അവർക്കത് സാധിച്ചില്ല കാരണം മൊയ്‌ദീൻ കാഞ്ചനയ്ക്ക് ഒരുവ്യക്തി എന്നതിനപ്പുറം പ്രാണൻ തന്നെയായിരുന്നു.
പിന്നെ കാഞ്ചനമാല യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയും അവരെപോലെ സ്ത്രീയും പുരുഷനും ഉൾപ്പെട്ട നഷ്ടപ്രണയങ്ങൾ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരുപാട്‌പേര് നമ്മുടെ മുൻപിലുണ്ടാവാം.
ട്രിവാൻഡ്രം ലോഡ്ജിലേക്ക് വന്നാൽ ഇട്ടുമൂടാൻ പണമുള്ള, ഒന്ന് വിചാരിച്ചാൽ ആരെയും സ്ഥിരമായോ താത്കാലികമായോ പങ്കാളിയാക്കാൻ കെൽപ്പുള്ള രവിക്ക് പക്ഷെ തന്റെ ഉള്ളിലെ മാളവികയുടെ ഓർമകളോ നെഞ്ചിലെ അവളുടെ ഗന്ധമോ മറന്നൊരു ജീവിതം വേണമെന്ന് ആഗ്രഹിക്കുന്നില്ല. തന്നെ വശീകരിക്കാൻ നോക്കുന്ന ധ്വനിയോട് രവി തുറന്ന് പറയുന്നുണ്ട് വേണമെങ്കിൽ തനിക്ക് വശംവദൻ ആവാം ആരെയും വഞ്ചിക്കുന്നില്ല എന്ന് പക്ഷെ അയാൾ മനഃപൂർവം അതൊഴിവാക്കുന്നു. പങ്കാളി സ്നേഹത്തോടെ ഇരിക്കെ പിരിഞ്ഞുപോയാൽ മറ്റൊരു ജീവിതം തേടുന്നത് ഒരുതെറ്റുമല്ല പക്ഷെ ചിലർക്ക് അങ്ങനെ മുൻപോട്ട് പോവാൻ സാധിക്കില്ല, സാധിക്കില്ല എന്നതിലുപരി അവരതിന് സ്വയം സമ്മതിക്കുകയില്ല.
രവിയും അതാണ്, തന്റെ ഓർമകളിലും ശരീരത്തിലും മാളവികയ്ക്ക് മാത്രം സ്ഥാനം നൽകികൊണ്ട് ഇനി തമ്മിൽ വീണ്ടും കാണുന്ന നാൾ വരെയുള്ള കാത്തിരിപ്പ്, അവൾ പോയത് മരണത്തിലേക്കാണ് എന്നറിഞ്ഞിട്ടും.
ബഹുജനം പലവിധം എന്ന് പറയുംപോലെ സ്നേഹിച്ചയാളെ എന്ത് കാരണം കൊണ്ട് നഷ്ടപ്പെട്ടാലും ഉടനെ വേറെയൊന്നോ അല്ലെങ്കിൽ കാലങ്ങൾ കഴിഞ്ഞാലും വേറെയൊന്നോ എന്ന് ചിന്തിക്കാൻ ചിലർക്ക് സാധിക്കുകയില്ല, വേറെയൊരു കൂട്ട് നോക്കിക്കൂടെ എന്ന ചോദ്യം പതിനായിരം വട്ടം ചോദിച്ചാലും അവർക്ക് അതിന് ഒരു ഉത്തരമേ ഉണ്ടാവൂ.
Somebody moves on, but not us not today...
കടപ്പാട് :Manu