Nilina
Active Ranker
പരിചയത്തിന്റെ നൂലിഴപോലും നമുക്കിടയിലിന്നില്ല.
ഈ കനൽ വഴികളിൽ ഞാനിന്നേകയാണ്.
പൊള്ളിവെന്ത ഓർമ്മകളിൽ ഇന്ന് ഉറുമ്പരിക്കുന്നു.
ഞാനിന്നേകയാണ് , അതിലേറെ മൂകയും.
ഈ മൗനംപോലുമെന്നെ മുറിവേൽപ്പിക്കുന്നു.
തെക്കേപ്പറമ്പിൽ കൊച്ചു കുഴിയെടുക്കണം
ഒരു തീപ്പെട്ടി കൂടോളം വലുപ്പത്തിൽ.
എന്നിട്ട് അതിലിട്ട് മൂടണം സ്വപ്നങ്ങൾ ഒക്കെ.
സ്നേഹിക്കാൻ ശീലിപ്പിച്ചപ്പോൾ , മറക്കാൻ
പഠിപ്പിച്ചില്ല നീ എന്നേ.
ഈ കനൽ വഴികളിൽ ഞാനിന്നേകയാണ്.
പൊള്ളിവെന്ത ഓർമ്മകളിൽ ഇന്ന് ഉറുമ്പരിക്കുന്നു.
ഞാനിന്നേകയാണ് , അതിലേറെ മൂകയും.
ഈ മൗനംപോലുമെന്നെ മുറിവേൽപ്പിക്കുന്നു.
തെക്കേപ്പറമ്പിൽ കൊച്ചു കുഴിയെടുക്കണം
ഒരു തീപ്പെട്ടി കൂടോളം വലുപ്പത്തിൽ.
എന്നിട്ട് അതിലിട്ട് മൂടണം സ്വപ്നങ്ങൾ ഒക്കെ.
സ്നേഹിക്കാൻ ശീലിപ്പിച്ചപ്പോൾ , മറക്കാൻ
പഠിപ്പിച്ചില്ല നീ എന്നേ.
