ഹേയ് സഖേ ......നിന്നെ മാത്രെ ഈ കൃഷ്ണ പ്രണയിച്ചിട്ടുള്ളു ..ഓർമ്മ വെച്ച നാൾമുതൽ ഞാൻ നെയ്തുകൂട്ടിയ സ്വപ്നങ്ങളിൽ നീ മാത്രമേ തെളിഞ്ഞു നിന്നിട്ടുള്ളു .ഞാൻ കൊരുത്തുവെച്ച മാലപോലും നിന്നെ വിരിമാറിലെ ഞാൻ സങ്കല്പിച്ചിട്ടുള്ളു ...എന്നിട്ടും നിന്റെ ചൂണ്ടാണി വിരലിലൂടെന്റെ കാഴ്ചയെ നീ നിന്റേതാക്കി .എൻ്റെ ഇഷ്ടങ്ങളെ നിന്റെ തീരുമാനങ്ങളാക്കി ..എന്റെ മോഹങ്ങളെ നിന്റെ ശാസനകളാക്കി ..എന്നിട്ടുമെന്തേ കണ്ണാ ! എന്റെ പ്രണയം നിനക്കായി മാത്രം പൂത്തു കായ്ച്ചത്. ഞാൻ നിന്നിൽ തേടിയ കാഴ്ചകൾക്കുമപ്പുറം നീ നിന്നെ എന്റെ കണ്ണുകളിൽ പണയം വെച്ചത് ?