പ്രണയോർമ്മകളുടെ
മരുപച്ചകൾ
ഇനിയും
നിന്നിലവശേഷിക്കുന്നുവെങ്കിൽ
അപരിചിതരായി
നമുക്കിനിയും
കണ്ടു മുട്ടാം
കണ്ണുകളാൽ
പ്രണയം പറയാം...
പറയാതൊതുക്കി
വെച്ച പരിഭവങ്ങളുടെ
ചുരുളഴിക്കാം.
ഇടവേളകളില്ലാതെ
ചുണ്ടുകൾ ചേർത്തു
ചുംബനങ്ങൾ പകരാം..
തോരാതെ മഴപെയ്ത്തായ
മിഴികളെ തമ്മിൽ
തഴുകിമായ്ക്കാം....
നിലച്ച പ്രണയത്തിൻ
വഴിതെളിച്ചു..
നടന്നിറങ്ങാം..
എന്റെ ഹൃദയത്തിൻ
മിടിപ്പിലേക്ക്
നിന്നെ ചേർത്തു വെയ്ക്കാം
വേനൽ ബാധിച്ച
ഹൃദയങ്ങളിൽ
വീണ്ടും സ്നേഹത്തിൻ
മഴ തീർക്കാം....
ശബ്ദസന്ദേശങ്ങളില്ലാതെ
മിഴികളിൽ മിഴികൾ
കോർത്തു നോക്കി
നിൽക്കാം.......
ഉള്ളിലടക്കിയ
ഭ്രാന്തിൻ
ചങ്ങലക്കണ്ണികൾ
പൊട്ടിച്ചെറിഞ്ഞു
തമ്മിൽ
ഉടലുരുക്കി
ഭ്രാന്ത് പകരാം
@Thumbi

