തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന "anxiety"കൊണ്ട് പാർട്ണറിന്റെ പിന്നാലെ നടന്നു ശ്വാസം മുട്ടിക്കുന്നത് പലപ്പോഴും ശരിക്കും ഉള്ള അവരല്ല.അത് പണ്ടെന്നോ പേരെന്റ്സിൽ നിന്നോ കൂട്ടുകാരിൽ നിന്നോ "abandonment, rejection" ഒക്കെ നേരിട്ടിട്ടുള്ള നമ്മുടെ ഉള്ളിലെ കുട്ടി ആണ്.ആരോടും "No" പറയാൻ പറ്റാത്ത ആ people pleaser ശരീരം മാത്രം വളർന്ന നമ്മൾ അല്ല.മറിച്ച് ഗുഡ്‌ബോയ് അല്ലെങ്കിൽ ഗുഡ് ഗേൾ ആയാൽ മാത്രം അംഗീകാരം കിട്ടിയിരുന്ന മാറ്റി നിർത്തലുകളെ ഭയക്കുന്ന നമ്മുടെ ഉള്ളിലെ കുട്ടിയാണ് .ആരെങ്കിലും ശബ്ദം ഉയർത്തിയാൽ പാനിക് ആവുന്ന അവിടെ നിന്ന് ഓടിയൊളിക്കാൻ തോന്നുന്ന നമ്മൾ ശെരിക്കും നമ്മൾ ആണോ?അച്ഛനും അമ്മയും തമ്മിൽ വലിയ വഴക്കുകൾ നടക്കുമ്പോൾ ഭയന്ന് കട്ടിൽ കോണിൽ ഒളിച്ചിരുന്ന പഴയ കുട്ടിയാവും നമ്മൾ അപ്പോൾ.ഉള്ളിൽ നിറയെ സ്നേഹം ഉണ്ടായിട്ടും ഒരിറ്റു പോലും പുറത്തു കാണിക്കാൻ അറിയാതെ വീർപ്പു മുട്ടുന്ന പല മനുഷ്യരുടെയും ഉള്ളിൽ അനുകമ്പയോ സ്നേഹമോ ചേർത്തു പിടിക്കലുകളോ കിട്ടാതെ വളർന്ന ഒരു കുട്ടിയുണ്ടാവും.criticism കേട്ടാൽ കലി തുള്ളുന്ന കൂട്ടുകാരില്ലേ നമുക്ക്? 'Good enough ' അല്ലെന്ന് - മറ്റവനെ അല്ലെങ്കിൽ മറ്റവളെ കണ്ടു പഠിക്കു എന്നു നിരന്തരം കേട്ടു മടുത്തൊരു കുട്ടിയാണ് ആ കലി കൊള്ളുന്നതെന്ന് നമുക്ക് ഒട്ടും മനസ്സിലാവണമെന്നില്ല.
എല്ലാം ഇത് മാത്രമാണെന്നല്ല,പക്ഷെ നമ്മളൊക്കെ എന്താണോ, അതിൽ ഏറിയ പങ്കും നമ്മുടെ കുട്ടിക്കാലമാണ്.ഭൂതകാലത്തിൽ മുറിവേറ്റ ഒരു കുട്ടിയേയും ചുമന്നാണ് നമ്മളൊക്കെയും ഈ വലിയ ശരീരത്തിൽ ജീവിക്കുന്നത്.ആ തിരിച്ചറിവാണ് എല്ലാ സെൽഫ് ഫീലിങ്‌സിന്റെയും ആദ്യ പടി.ഉള്ളിലെ കുട്ടിക്ക് പറയാനുള്ളത് കൂടി കേൾക്കണം. സാരമില്ല, ഞാനില്ലേ!!! എന്നു സ്വയം ചേർത്ത് പിടിക്കണം.