• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്തിനോ വേണ്ടിയൊരു കുറിപ്പ്.

Jaanuu

Favoured Frenzy
വളരെ പ്രിയ്യപ്പെട്ട ഒരാള് മനസ്സ് ശരിയല്ലെന്ന് പറഞ്ഞു അവനിലേക്ക് തന്നെ ഒതുങ്ങി കൂടുന്നത് രണ്ട് മൂന്ന് ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു പൊതുവെ മനസ്സിന് തീരെ കട്ടിയില്ലാത്ത എന്റെ ലോല ഹൃദയം അലിയാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു. ഞാൻ ഓടി പോയി അവനോട് ചോദിച്ചു,

"നീ ഓക്കെ ആണോ ടാ?"
"അല്ല പക്ഷെ ഓക്കെ ആകും"


ഇതിൽ കൂടുതൽ ഒന്നും ഉത്തരമായി ഞാനും പ്രതീക്ഷിച്ചിരുന്നില്ല അല്ലെങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ വലിയൊരു അടുപ്പം ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്, എന്നാൽ എന്റെ മനസ്സിൽ അവന് എന്റെ പ്രിയപ്പെട്ടവരുടെത് പോലെ ഉള്ള സ്ഥാനമാണ്.

പക്ഷെ പ്രതീക്ഷക്കും വിപരീതമായി, അന്ന് അവൻ സംസാരിച്ചു, അവന്റെ ഭാഷയിൽ പറഞ്ഞാൽ, " അവന്റെ മനസ്സിൽ ഉള്ളതിൽ പകുതിയും ഞാൻ ചൂഴ്ന്ന് എടുത്തു. "

സംസാരത്തിന് ഇടയിൽ അവൻ പറഞ്ഞ ഒരു കാര്യമുണ്ട് "നമ്മൾ ഒന്ന് തളർന്നാൽ ഒപ്പം ഉണ്ടാകും എന്ന് വാക്ക് തന്ന ആരും, കൂടെ ഉണ്ടാകില്ല." സത്യമല്ലേ? ആരുണ്ടാവും? നമ്മളെ ഉണ്ടാകു നമുക്ക്, നമ്മൾ മാത്രം.

കുറേ പേരുടെ ഇടയിൽ അർത്തുല്ലസിച്ചു നടക്കുന്ന അവന് അങ്ങനെ തോനുന്നു എങ്കിൽ, ഇടക്ക് ഇടക്ക് ആവശ്യമില്ലാത്ത ഓരോന്നും ചിന്തിച്ച് കൂട്ടി മനസ്സ് വിഷമിപ്പിക്കുന്ന എന്റെ അവസ്ഥയോ? തമാശ തന്നെ അല്ലേ.

പലരും എന്നോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്, "നിനക്ക് എന്താ ഇത്ര വിഷമം", "നീ എപ്പോഴും വിഷമിച്ച് ഇരിക്കുവാണെല്ലോ", കൂടെ ഒരു ആശ്വാസം ആകും എന്ന് നിനച്ച പലരുടെയും വായിൽ നിന്ന് വന്ന വാക്കുകൾ. അന്നത്തോടെ മനസ്സ് വിഷമിച്ചാൽ അടുത്തുള്ളവരോട് ഓടി പോയി പറയുന്ന പരിപാടി ഞാൻ നിർത്തി, ഇപ്പൊ അവരൊക്കെ ചോദിച്ചാൽ, "ഒന്നുമില്ല" എന്ന സമർത്ഥമായ കള്ളം ഞാൻ അങ്ങ് തട്ടി വിടും.

ഇതിനോട് യോജിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞ മറ്റൊരു കാര്യമുണ്ട്, "ചുറ്റുമുള്ള പലരും കണ്ടില്ലെന്ന് വെക്കുന്നു, വാക്ക് കൊണ്ട് തന്ന ഉറപ്പ് ആരും പ്രവർത്തി കൊണ്ട് കാണിക്കുന്നില്ല, സ്വന്തമെന്ന് കരുതുന്ന പലരും നമുക്ക് അന്യമാണ്" ഒരു നിമിഷം എന്റെ മനസ്സ് പോലും എന്നെ കളിയാക്കി ചിരിച്ചു, ഉള്ളിന്റെ ഉള്ളിൽ ആരോ അവനോട് മൊഴിഞ്ഞു, "ഈ പറയുന്നവരുടെ കൂട്ടത്തിൽ നീയുമില്ലേ?"

ഞാനും, ഞാനുമുണ്ട്. പക്ഷെ പലർക്കും ഒരു ആവശ്യം വരുമ്പോൾ അവരുടെ മുന്നിൽ പ്രത്യക്ഷപെടാൻ ഞാൻ ശ്രമിക്കാറുമുണ്ട്. പക്ഷെ, എനിക്കോ? സങ്കടമൊന്നുമില്ല, എന്നോ ഞാൻ എല്ലാം എന്റെ ഉള്ളിൽ മാത്രമായി ഒതുക്കാൻ പഠിച്ചിരുന്നു, പക്ഷേ അവൻ പറഞ്ഞ പോലെ, ചിലപ്പോൾ ചിലരിൽ നിന്നൊക്കെ പലതും നമ്മൾ പ്രതീക്ഷിച്ച് പോകും അല്ലേ?

ഞാനും അങ്ങനെ ആയിരുന്നു, ഒരുപാട് പേരെയും പ്രതീക്ഷിച്ച് കാത്ത്, ഉള്ള വിഷമത്തിന്റെ കൂടെ ഇതും കൂട്ടി, കൂടുതൽ തളർന്ന്, ഇവിടെ എനിക്കായി ആരുമില്ലെന്ന് പറഞ്ഞ് മനസ്സ് തകർന്ന് ഒറ്റ മുങ്ങൽ അങ്ങ് മുങ്ങും.

പിന്നെ, പിന്നെ, എനിക്ക് മനസ്സിലായി, ഇവിടെ നമ്മൾ നമ്മൾക്കായിട്ട് ആരെ എങ്കിലും തിരയുന്നത് എന്തിനാണ്? എല്ലാവരും എന്നെ പോലെ അവരവരുടെ കാര്യങ്ങൾക്ക് വരുന്നതല്ലേ, സ്വാർത്ഥതയുടെ മറ്റൊരു ലോകം.

ഒറ്റപ്പെട്ടവരുടെ ഒരു ലോകം ആണിത്, ഏകാന്തത ശമിപ്പിക്കാനുള്ള മാർഗത്തിനായി എത്തിപ്പെടുന്ന ഒരു ഇടം, സ്വന്തം സ്വാർത്ഥതക്ക് പലരെയും തിരയുന്ന ഒരു ഇടം, അവനും ഞാനും എല്ലാം സ്വാർത്ഥരല്ലേ?

എല്ലാവരും ഒരേ അവസ്ഥയിലൂടെ കടന്ന് പോകുന്ന പോലെ, ഇവിടെ വന്നവർ ഒരിക്കൽ എങ്കിലും അനുഭവിക്കുന്ന അവസ്ഥ, ഒരിടക്ക് ചുറ്റും എല്ലാവരും ഉള്ള പോലെ, പിന്നെ ഒരിക്കൽ പുതിയ ഒരാളെ കിട്ടുമ്പോൾ മറന്ന് പോകുന്നു പലരും, എന്നാൽ ചിലർ വീണ്ടും അതിന് നടുവിലേക്ക് കയറി ചെല്ലുന്നു, ചിലർ എന്നെ പോലെ തോൽവി സമ്മതിക്കുന്നു.

എന്റെ പ്രിയപ്പെട്ട, അവനോട്, എനിക്ക് ഒന്നേ പറയാനുള്ളു, എന്നെ പോലെ തൊറ്റ് ഓടില്ല നീ എന്ന് എനിക്കറിയാം, നീ പറയുന്ന പോലെ തോൽവി നിന്റെ ജീവിതത്തിൽ ഇല്ലെല്ലോ (വരുത്തി തീർക്കുന്ന കള്ളമാണോ ഇത്? നീ സ്വയം പറഞ്ഞ് ആശ്വസിക്കുന്ന വലിയൊരു നുണ) അപ്പോൾ പറഞ്ഞ് വന്നത് അത് തന്നെ ചുറ്റിനും ഒരുപാട് പേരുള്ള നീ ഒരിക്കലും തളരരുത് ഇന്ന് കൂടെ ഇല്ലാത്ത പലരും നിനക്ക് നാളെ തണലേകും, നീ പ്രതീക്ഷിക്കുന്ന പലരും നിന്റെ കൂടെ തന്നെ നില കൊള്ളട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഞാൻ ഈ കുറിപ്പ് ചുരുക്കട്ടെ.

നന്ദി,
അപർണ

______________________________________________

ഇത് ഇത്രയും വായിച്ച് കഴിഞ്ഞെങ്കിൽ എല്ലാവർക്കും നന്ദി ഇനി മൊത്തം വായിക്കാതെ ഇത് മാത്രം വായിച്ചവർക്കും നന്ദി, കാരണം ഇത് ഒരു ഉള്ളടക്കം ഇല്ലാത്ത എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഉള്ള ഒരു കുറിപ്പ് ആണ്. ആരും പേടിക്കേണ്ട ചിലപ്പോൾ ഒക്കെ ഞാൻ ഇങ്ങനെ വാക്കുകൾ കൊണ്ട് വളരെ high ആകും.

(ചുരുക്കത്തിൽ : സ്വാർത്ഥതയുടെ ലോകം, ആരെയും പ്രതീക്ഷിച്ച് കൊണ്ട് ഇവിടെ തുടരാതെ ഇരിക്കുക, ഇന്ന് സ്വന്തമായ പലരും നാളെ നമുക്ക് അന്യമാകാം, തളർന്നാൽ നമുക്ക് നാം മാത്രമേ ഉണ്ടാവുകയൊള്ളു, എന്റേത് പോലെ ലോല ഹൃദയം ആകാതെ ഇരിക്കുക)
 
Top