• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്താടാ ഈ ബന്ധുത്വം...?

sebulon

Favoured Frenzy
Chat Pro User
നിനക്കറിയോ എന്‍റപ്പന്‍ മരിച്ച് കിടക്കുമ്പോ പന്ത്രണ്ടായിരം രൂപ ബില്ല് കിട്ടാതെ ബോഡി വിട്ട് തരൂലാന്ന് ആശുപത്രിക്കാര് പറഞൂ.
പെങമ്മാരും,അളിയന്മാരും,എളേപ്പന്മാരുമൊക്കെയായിട്ട് ഒരുപാട് ബന്ധുക്കളുണ്ട് എനിക്ക്...

ഒരാളും സഹായിച്ചില്ല...!!
ഇല്ലാഞിട്ടല്ല...ആരും കാശ് തന്നില്ല അത്രതന്നെ..

അപ്പന്‍ പണ്ട് വാങിച്ച് തന്ന ഒരു സൈക്കിളുണ്ട് അതും ചവിട്ടിച്ചെന്ന് അഞ്ചും പത്തും കടം വാങി ഞാന്‍ പന്ത്രണ്ടായിരം രൂപ ഒപ്പിക്കുന്നത് വരെ എന്‍റപ്പന്‍റെ ശവം മോര്‍ച്ചറിയില്‍ കിടന്നൂ.

ഒരു രൂപയുടേയും അമ്പത് പൈസയുപേയും ചില്ലറ തുട്ടിന്‍റെ വില അന്നാ ഞാന്‍ അറിഞത്..

പിന്നെ കാശുണ്ടാക്കാനുള്ള ഒരാവേശായിരുന്നൂ..അതിനുള്ളിലൊരു കുടുംബം ഉണ്ടാക്കാനും മറന്നൂ..

ഈ രക്തബന്ധം എന്ന് പറയണതൊക്കെ ഒരുതരം തട്ടിപ്പാ..അത് നല്ലോണം മനസ്സിലാക്കിയിട്ടുള്ള ഒരാളാണ് ഞാന്‍..

ഹൃദയശുദ്ധിയുള്ളവര്‍ തമ്മില്‍ തമ്മില്‍ തിരിച്ചറിയും അതിനേക്കാളും വലീയൊരു ബന്ധമില്ല...''

ശരിക്കും 'അച്ചുവിന്‍റെ അമ്മയിലെ' ഈ സീന്‍ ഇന്നസെന്‍റിന്‍റെ ജീവിതവുമായി ബന്ധമുള്ളപോലെ തോന്നീ..ഇത്തരം ഡൈലോഗ് നരേറ്റ് ചെയ്യാന്‍ ഇന്നസെന്‍റൊക്കെ അഗ്രഗണ്യനായിരുന്നൂ..
എന്തൊരു ഫീലാണ് ഡൈലോഗ് ഡെലിവറിക്ക്.
രഞ്ജന്‍ പ്രമോദിന്‍റെ ഹൃദയസ്പര്‍ശ്ശിയായ എഴുത്ത്..

Sebu ezhuthyathu alla.....post copy cheythath aane...

Have a happy weekend...tc zozo dears ...love...u all..
 

Attachments

  • FB_IMG_1723357140805.jpg
    FB_IMG_1723357140805.jpg
    34.9 KB · Views: 4
Top