ഓർമകളെ മായ്ച്ചു കളയാൻ കാലത്തിനു ഒരു പ്രത്യേക കഴിവാണ്...ഒരു പക്ഷെ നമ്മളിൽ പലരും ഇന്നും ജീവിച്ചിരിക്കുന്നതിനു കാരണവും കാലത്തിന്റെ ഈ ഇന്ദ്രജാലം തന്നെയാണ്...ആരുടെയും മറവിയുടെ അഗാധ ഗർത്തത്തിലേക്ക് ആഴ്ന്നു പോകാൻ ഞാനടക്കം നമ്മളാരും ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി യഥാർത്ഥത്തിൽ സംഭവിച്ചു പോകുന്നതതാണ്...ഓർമ്മിച്ചുകൊണ്ട് നിന്നെ മറക്കാൻ എനിക്കിഷ്ടമാണ് കാരണം നമ്മളെ കോറിയിട്ട എന്റെ ഓർമ്മകളുടെ ഓരോ താളുകളിലും നീ എന്ന മഷിപടർത്തിക്കൊണ്ട് വിസ്‌മൃതിയുടെ പുതുലോകങ്ങൾ കീഴടക്കാൻ എനിക്കതിലേറെ ഇഷ്ടമാണ്!!