എനിക്ക് കരയുന്ന ആണുങ്ങളെ വലിയ ഇഷ്ടമാണ്.കരയുന്ന ആണുങ്ങൾ ലോകത്തിനെന്നും തമാശയാണ്."ഇത്രേം വല്യ മീശ വച്ചിട്ട് ഇങ്ങനെ കരയല്ലേടാ ആ മീശ പിന്നെയും വളരു"മെന്ന് പറഞ്ഞു ചിരിക്കുന്ന തമാശ.നമ്മളും ആരോടെങ്കിലുമൊക്കെ എന്നെങ്കിലുമൊക്കെ പറഞ്ഞു കാണും,ആണുങ്ങള് കരയാൻ പാടില്ലെന്ന്,ഒന്നുല്ലെങ്കിലും നീയൊരു ആണല്ലേന്ന്.
കുഞ്ഞായിരിക്കുമ്പോഴേ നമ്മൾ മനുഷ്യരുടെ മനസിലേക്ക് ഈ പരിഹാസത്തിന്റെ വിത്തെറിയുന്നു.അത് അവർക്കൊപ്പം വളർന്നു വലുതായിക്കൊള്ളും.എന്ത് വലിയ ദ്രോഹമാണ് ലോകം ആണുങ്ങളോട് ചെയ്തത് എന്ന് ഞാൻ ഓർക്കാറുണ്ട്.
അരിസ്റ്റോട്ടിലിന്റെ കഥാർസിസ് - Catharsis/വികാരവിമലീകരണം എന്ന സങ്കൽപ്പമുണ്ട്.ട്രാജഡിയുടെ കാഴ്ചയിലൂടെ പ്രേക്ഷകർക്ക് വൈകാരികവും മാനസികവുമായ ശുദ്ധി കൈവരുന്നു എന്നാണ് ഇത് പറയുന്നത്.ദുഃഖിക്കുക/ കരയുക വഴി മനസിന്റെ ഭാരത്തെ ഇല്ലാതാക്കുക, കണ്ണീര് വഴി കണ്ണിനെ,മനസിനെ ശുദ്ധീകരിക്കുക എന്ന സങ്കല്പം.
കരയാതെയും തന്റെ വേദനകളെ പുറത്തേക്ക് കളയാതെയും അഴുക്കുകൾ കെട്ടിക്കിടന്ന് മനുഷ്യരുടെ മനസ് ജീർണ്ണിക്കുന്നു. ആ ജീർണ്ണാവസ്ഥ ആളുകളെ സഹജീവികളോട് ദയയില്ലാതെ പെരുമാറാൻ തോന്നിപ്പിക്കുന്നു.മനുഷ്യരെ കരയാൻ അനുവദിക്കാതിരിക്കുക/മാനസികമായി ദുർബലരാവാൻ വിടാതിരിക്കുക വഴി ഒരാളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് നമ്മൾ മുറിവേല്പിക്കുന്നത്.
ഹൃദയം പൊട്ടി മരിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നത് അവർക്ക് കരയാനും പറയാനുമുള്ള അനുമതി ലോകം നിഷേധിച്ചത് കൊണ്ട് കൂടി ആവില്ലേ..!!
ആണുങ്ങൾ താങ്ങേണ്ടവരും, അധികാരികളും ബാക്കിയുള്ളവർ ചാരിനിൽക്കേണ്ടവരും,
അനുസരിക്കേണ്ടവരുമല്ല. ലോകസങ്കല്പം തെറ്റാണ്..മനുഷ്യരെല്ലാം പരസ്പരം താങ്ങും തണലുമാവട്ടെ..നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മുന്നിലിരുന്നോ അല്ലാതെയോ മതിവരുവോളം പറയൂ..കരയൂ..അതിനാൽ അവസാനിക്കുന്നതാണ് ലോകമെങ്കിൽ അങ്ങനെയാവട്ടെ..
കടപ്പാട്.:Manji