• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇണകൾ

സമരസപ്പെടാത്ത ജീവിതത്തോടൊപ്പം ഇനിയുമൊരുപാട്‌ ഒളിച്ചും പൊത്തുകള്‍ ബാക്കിയുണ്ട്‌...
കാലം കരിഞ്ഞ്‌ കുറുകി ഉച്ചിയ്ക്ക്‌ മുകളിലുണ്ട്‌.
ആ ദുരിതപ്പെരുമഴ മുഴുവന്‍ നമുക്ക്‌ നനഞ്ഞ്‌ തീര്‍ക്കാം,
നരകത്തിന്റെ വരാന്തകളില്‍ കൂടുകൂട്ടാം.
കഞ്ഞി വേവാത്ത അടുപ്പിന്റെ യാദാര്‍ത്ഥ്യത്തിനിടയ്ക്കും,
പാതിവെന്ത ഓര്‍മ്മകളെ അന്നമാക്കാം.
വരണ്ട ചുണ്ടുകളെ കടിച്ചിറക്കാം.
ദുഖച്ചെപ്പുകളെ പൂട്ടിയിടാന്‍ പരസ്പരം ചങ്ങലക്കണ്ണികളാവാം.
കറുത്ത രാത്രികളെ കടും നീലകളാക്കിമാറ്റാം,
ചിറകിനടിയില്‍ കുന്നുകൂട്ടാം.
ഉത്തരം പൊട്ടാതെ നോക്കാം.

പെണ്ണേ !

ഇതാ നിനക്കെന്റെ കലഹ കലുഷിതമാം ജീവിതത്തിന്റെ
താക്കോല്‍കൂട്ടം..

- എന്ന് സ്വന്തം ..

IMG_1357.png
 
View attachment 246989
നന്നായിട്ട് ഉണ്ട്...:clapping:
 
നിന്റെ ചിന്തകൾ ജീർണ്ണിച്ചു തുടങ്ങുന്നിടത്ത് നമുക്ക് സ്വപ്നങ്ങളുടെ തൈ നടാം...പ്രതീക്ഷകൾ തടമെടുത്ത്, അനുഭവങ്ങൾ വളമിട്ട്, ആഗ്രഹങ്ങൾ വെള്ളമൊഴിച്ചു പുതുനാമ്പ് കിളിർക്കുന്നതും നോക്കി, സ്വയം തീർത്ത നരകവരാന്തയിൽ, ഇറങ്ങിപ്പോകാൻ മടിക്കുന്ന നീലരാത്രികളുടെ ആലസ്യത്തിന്റെ ഓർമ്മകളിൽ നമുക്കിരിക്കാം...
കാലം, അത് വീണ്ടും കിളിർത്തു തുടങ്ങും... കരിഞ്ഞുങ്ങിയ മേൽക്കുപ്പായമഴിച്ചു വെച്ചു ശുഭപ്രതീക്ഷകളുടെ പച്ചമേലങ്കികൾ എടുത്തണിയുക...മുന്നോട്ട്പാ പോയേ മതിയാകൂ...
പാതി വെന്ത ഓർമ്മകളെ നിഷ്കരുണം കുഴിവെട്ടി മൂടുക....ഉമിനീർ വറ്റിയ ചുണ്ടുകളിനി സ്നേഹത്തിന്റെ മധുരനീർ നുണഞ്ഞിറക്കട്ടെ...
കാരണം അപൂർണ്ണമായതൊന്നും ഈ പ്രപഞ്ചത്തിന്റെ കണക്ക് പുസ്തകത്തിലില്ല.. രാത്രിക്ക് പകൽ പോലെ... മഴക്ക് വെയിൽ പോലെ...ഇരുളിനു വെളിച്ചം പോലെ... നിന്റെ അപൂർണത നിന്നിൽ അവസാനിക്കുന്നില്ല.. തേടിക്കൊണ്ടേയിരിക്കൂ കലഹകലൂഷിത ജീവിതത്തിന്റെ താക്കോൽകൂട്ടം, തുരുമ്പെടുത്ത തകരപ്പെട്ടിയിൽ നിന്നും ഒരുവളുടെ മടിക്കുത്തിലിടം പിടിക്കും വരെ...
 
ഞാൻ എഴുതിയതിന് ഒരു അർത്ഥം വന്നു. ആ ഒരു thought നു വേറെ ഒരു മുഖം തന്നതിന് ❤️
 
സമരസപ്പെടാത്ത ജീവിതത്തോടൊപ്പം ഇനിയുമൊരുപാട്‌ ഒളിച്ചും പൊത്തുകള്‍ ബാക്കിയുണ്ട്‌...
കാലം കരിഞ്ഞ്‌ കുറുകി ഉച്ചിയ്ക്ക്‌ മുകളിലുണ്ട്‌.
ആ ദുരിതപ്പെരുമഴ മുഴുവന്‍ നമുക്ക്‌ നനഞ്ഞ്‌ തീര്‍ക്കാം,
നരകത്തിന്റെ വരാന്തകളില്‍ കൂടുകൂട്ടാം.
കഞ്ഞി വേവാത്ത അടുപ്പിന്റെ യാദാര്‍ത്ഥ്യത്തിനിടയ്ക്കും,
പാതിവെന്ത ഓര്‍മ്മകളെ അന്നമാക്കാം.
വരണ്ട ചുണ്ടുകളെ കടിച്ചിറക്കാം.
ദുഖച്ചെപ്പുകളെ പൂട്ടിയിടാന്‍ പരസ്പരം ചങ്ങലക്കണ്ണികളാവാം.
കറുത്ത രാത്രികളെ കടും നീലകളാക്കിമാറ്റാം,
ചിറകിനടിയില്‍ കുന്നുകൂട്ടാം.
ഉത്തരം പൊട്ടാതെ നോക്കാം.

പെണ്ണേ !

ഇതാ നിനക്കെന്റെ കലഹ കലുഷിതമാം ജീവിതത്തിന്റെ
താക്കോല്‍കൂട്ടം..

- എന്ന് സ്വന്തം ..

View attachment 246989
സങ്കടങ്ങളും സന്തോഷങ്ങളും ഒന്നിച്ചു പങ്കു വയ്ക്കാനും പരസ്പരം സന്തോഷം കണ്ടെത്താനും കഴിവുള്ള രണ്ടാളുകൾ ഒന്ന് ചേർന്നാൽ അവിടം മനോഹരമല്ലേ.... ❤️
 
Top