Aathi
Favoured Frenzy
ചിലരുണ്ട് നമ്മെ ഒരുപാടിഷ്ടവും സ്നേഹവുമൊക്കെയുണ്ടാകും..പക്ഷേ അതൊന്നും കൊടുക്കുകയോ.., കാണിക്കുകയോ ഇല്ല.., ഒരു പക്ഷേ പണ്ടെങ്ങോ ഒരാളെ സ്നേഹിച്ചു പരാജയപ്പെട്ടതിൻ്റെ അനുഭവമാകാം..
തൻ്റെ ഉള്ളിലുളള പ്രണയത്തിൻ്റെ അവകാശി ആരാന്ന് വ്യക്തമായി മനസ്സിലാക്കാനാകാതെ.., തിരിച്ചറിയാൻ ശ്രമിച്ചു കൊണ്ടിരുന്ന് ഉള്ളിലുളളതൊക്കെ മുരടിച്ചു പോകുന്നവർ..
അത് അറിയാൻ വളരെ എളുപ്പമാണ്.., നിലവിൽ നാം ഇഷ്ടപ്പെടുന്ന., നമുക്ക് ഇഷ്ടമുളള ആ വ്യക്തി നിങ്ങളിൽ നിന്നും അകലുകയും നിങ്ങളെ പൂർണ്ണമായും മനസ്സുകൊണ്ടല്ലാതെ ഉപേക്ഷിച്ചു പോകുകയും ചെയ്യുമ്പോൾ നിങ്ങളുടെ ഹൃദയത്തിന് എന്തെങ്കിലും തരത്തിലുള്ള നീണ്ടുനില്ക്കുന്ന വേദന., ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടേൽ തീർച്ചയായും അവർ നിങ്ങളുടെ മനസ്സിലെ യഥാർത്ഥ പ്രണയം തന്നെയാകും..
കുറച്ചു ദിവസത്തേയ്ക്കോ.., ആഴ്ച്ചകളോ തോന്നുന്ന ചെറിയ വിഷമങ്ങൾ താനേ മാറുന്നതാണ്..
അവരുടെ അസാന്നിദ്ധ്യവും മൗനവും നിങ്ങളുടെ ഹൃദയത്തിനേല്പിക്കുന്ന മുറിവ് ചെറുതായിരിക്കില്ല.., അതിന് മരിക്കുവോളം ഗാഢത കുറയുന്നില്ലെങ്കിൽ അത് ജീവനിൽ ബന്ധിക്കപ്പെട്ടതും അനശ്വരവുമാണ്..
യാതൊരു മാറ്റവും നിങ്ങൾക്ക് സംഭവിക്കുന്നില്ലെങ്കിൽ ആ വ്യക്തിയെ അന്വോഷിച്ച് ഒരിക്കലും നാം പോകില്ല.., പോകാതിരിക്കുക..
പോയ വ്യക്തി നിങ്ങളില്ലാതെ ജീവിക്കാനാകാതെ തിരിച്ചു വരുന്നുവെങ്കിൽ സ്വീകരിക്കാതിരിക്കുക..
കാരണം ജീവനായ് സ്നേഹമില്ലാതെ വെറുതെ പോലും ചെറിയ ഒരു ഇഷ്ടം കൊണ്ട് ആ വ്യക്തിക്ക് പ്രതീക്ഷകളും മോഹങ്ങളും വീണ്ടും കൊടുക്കാതിരിക്കുക..
അവർ നമ്മളെ ജീവനായ് സ്നേഹിക്കുന്നുണ്ടേൽ നമ്മുടെ മൗനവും സ്നേഹമില്ലായ്മയും ഹൃദയത്തിന് താങ്ങാൻ കഴിയുന്നതാകില്ല..
പ്രണയിക്കുന്നുണ്ടേൽ അത് ആത്മാവിനാൽ ആയിരിക്കണം..
അല്ലാന്നു നമുക്ക് ബോധ്യമുണ്ടേൽ ഇഷ്ടമായ് തന്നെ കൂടെ കൂട്ടുക.., കൂട്ടുകൂടുക.., ശരീരത്തോടുള്ള നശ്വരമായ മോഹത്തിന് വളരുവാൻ അവസരം കൊടുക്കാതിരിക്കുക.. കാരണം അത്രമേൽ പരസ്പരം ജീവനായ് പ്രണയിക്കുന്നവർക്കിടയിൽ മാത്രമേ മനസ്സും ശരീരവും അത്രമേൽ ആത്മാർത്ഥമായ് സ്നേഹിക്കപ്പെടുകയും പങ്കുവെയ്ക്കപ്പെടുകയും ചെയ്യുന്നൊള്ളൂ..
അല്ലാത്തതൊക്കെ വെറും മോഹങ്ങളും കൗതുകവും നിത്യമായ് ആഗ്രഹിക്കാത്തതുമാണ്..
പ്രണയിക്കാം ആർക്കും പക്ഷേ മടുക്കുന്ന ഒന്നിനെയും പ്രണയമെന്ന് വിളിക്കാൻ കഴിയില്ല.., ആ വാക്കിന് ജീവൻ കൊടുക്കാൻ കഴിയില്ല.., നിങ്ങളുടെ ഉള്ളിലുള്ള സ്നേഹത്തിൻ്റെ ആഴം സ്വയം തിരിച്ചറിയുന്നതും അനുഭവിച്ചറിയുന്നതുമാകണം സത്യമായ പ്രണയം..
അത് നമ്മുടെ ജീവനായ ആൾക്ക് പകർന്നു കൊടുക്കേണ്ടത് എങ്ങനെയെന്ന് ആരും പഠിപ്പിക്കേണ്ടതുമില്ല..
അല്ലാതെ ജീവിതപ്രശ്നങ്ങളിൽ നിന്നുള്ള ഇത്തിരി ആശ്വാസത്തിനും നഷ്ടപ്പെട്ടു പോയ സ്നേഹത്തിൻ്റെ വേദനയെ മറന്നിരിക്കാനും ശരീരത്തിൻ്റെ ആവശ്യകതയ്ക്കായും താല്ക്കാലിക ബന്ധങ്ങളെ സൃഷ്ടിക്കാതിരിക്കുക..
കൂടെയുള്ള ആൾ വിട്ടുപോകുവാൻ ഇഷ്ടപ്പെടുന്നില്ലായെങ്കിൽ.., നിങ്ങൾക്കതിന് കഴിയുന്നില്ലായെങ്കിൽ നിങ്ങൾ പ്രണയത്തെ ഹൃദയം കൊണ്ട് ആഘോഷമാക്കുകയാണ്
., ആസ്വദിക്കുകയാണ് എന്നാണ് അർത്ഥം..
അപ്പോൾ മരിക്കുവോളം മനസ്സിന് മടുപ്പില്ലാത്ത.. മതിയാകാത്ത ഒന്നേ ഉണ്ടാകൂ
പ്രണയം..
അതിനൊരു ജീവിതം കൊടുക്കാൻ കഴിയുക എന്നത് ഭാഗ്യമാണ്...
അല്ലെങ്കിൽ ഒരിക്കലും നികത്താനാവാത്ത ദുരന്തമാകും..