സുഹൃത്തുക്കളെ ഇന്ന് ആട് ജീവിതം കണ്ടു
ആടുജീവിതമെന്ന നോവൽ എല്ലാവരും വായിച്ചതാണ്. എന്നാൽ നോവൽ വായിച്ച അനുഭവമല്ല സിനിമ കാണുമ്പോഴുള്ളത്. രണ്ടും രണ്ടു വ്യത്യസ്ത സൃഷ്ടികൾ തന്നെയാണ്. ഒരു മനുഷ്യൻ മരുഭൂമിയിൽ അനുഭവിച്ച കഷ്ട്ടപ്പാടിന്റെയും ഏകാന്തയുടെയും അതിജീവനത്തിന്റെയും കഥ.ഇതുപോലെ എത്രയോ നജീബുംമാർ ഉണ്ട്.28 വര്ഷം ഒറ്റയ്ക്ക് ഒരു മസറിയിൽ ജോലിചെയ്യേണ്ടിവന്ന പഴനിസാമി സ്വന്തം ഭാഷ മറന്നുപോയി ഇവരൊക്കെ അനുഭവിച്ചത് ഓർക്കുമ്പോൾ പുതിയ കാലഘട്ടത്തിലെ ഞാൻ ഉൾപ്പെടെയുള്ള പ്രവാസികൾ ഇത്രെയോ ഭാഗ്യവാന്മാർ. വ്യാഴാഴ്ച രാത്രിയോടുകൂടി പാർട്ടികൾ തുടങ്ങും ലുലുവിൽ പോയി ഷവായിയും, മന്തിയും പിന്നെ വെള്ളമടിയും ഡാൻസും വെള്ളിയാഴ്ച ക്രിക്കറ്റ് കളിയും കമ്പനി വണ്ടിയും പെട്രോളും ഫ്രീ ആയോണ്ട് പിന്നെ എവിടെ വേണേലും പോവാം. അതൊക്ക ഒരു കാലം .സംവിധായകൻ തന്റെ ഉള്ളിലാണ് ഏതൊരു സിനിമയും ആദ്യം കാണുന്നത്. അതിനെയാണ് അയാൾ ക്യാമറയ്ക്കു മുന്നിൽ പുനഃസൃഷ്ടിച്ച് വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. എങ്കിൽ ആടുജീവിത മെന്ന സിനിമയുടെ സ്രഷ്ടാവായ ബ്ലെസിയെ എങ്ങനെയൊക്കെയാണ് അഭിനന്ദിക്കുകയെന്നറിയാതെ കാണികൾ ആശങ്കപ്പെട്ടുപോവും. ഇത്രയും വേദനയും നിരാശയും നീറ്റലും ഈ മനുഷ്യൻ എങ്ങനെ ഉള്ളിൽ കൊണ്ടുനടന്നുവെന്ന് നമ്മൾ അതിശയിച്ചുപോവും.ബ്ലസിയുടെ സംവിധാനമികവിന് ഏറ്റവും മികച്ച പിന്തുണ നൽകിയത് റസൂൽ പൂക്കുട്ടിയും എ.ആർ. റഹ്മാനുമാണ്. ആടുജീവിതത്തിൽ ശബ്ദം അത്രയേറെ പ്രാധാന്യമുള്ളതാണ്.
വീശിയടിക്കുന്ന മണൽക്കാറ്റിൽ നജീബിന്റെ ഷർട്ട് ആടിയുലയുന്നതിന്റെ ശബ്ദം പോലും കാണികളുടെ ഉള്ളിലെത്തുന്നുണ്ട്. മണലാരണ്യത്തിലെ നടത്തത്തിനിടെ അങ്ങകലെ നിന്നുകേൾക്കുന്ന നേർത്ത ശബ്ദങ്ങൾ. നാട്ടിലെ മഴത്തുള്ളികളുടെ ശബ്ദം മുതൽ മണൽപാമ്പുകളുടെ ഇഴച്ചിൽ വരെ ഓരോ നിമിഷവും അത്രയേറെ ശ്രദ്ധയോടെ ചേർത്തുവച്ചിട്ടുണ്ട്.
പൃഥ്വിരാജ് എന്ന നടന്റെ ജീവിതത്തിൽ നജീബിനെപ്പോലെ ഒരു കഥാപാത്രം ഇനിയൊരിക്കലും സംഭവിക്കില്ല. നജീബിനെ മാത്രമേ വെള്ളിത്തിരയിൽ കാണൂ. മെലിഞ്ഞുണങ്ങി എല്ലുന്തി, ചുവന്ന മങ്ങിയ പല്ലും കലങ്ങിയ കണ്ണുമായി നിൽക്കുന്ന നജീബ്. ഇതു പൃഥ്വിരാജാണെന്ന് ഒരിക്കൽപ്പോലും കാണികൾ ചിന്തിക്കില്ല.
പ്രിത്വിരാജ് അഭിനയയിക്കുകയല്ലായിരിന്നു നജീബിയായി ജീവിക്കുകയായിരിന്നു 16 വർഷം ഒരു സിനിമയിക്കായി അദ്ദേഹത്തിന്റെ പൂർണ സമർപ്പണം. പാന്റ് ഉരിഞ്ഞു നഗ്നനായിപോകുന്ന സീൻ ഉണ്ട് ഒരു രക്ഷയും ഇല്ല തീർച്ചയായും അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടണം.