• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അശരീരി

sebulon

Favoured Frenzy
Chat Pro User
"അതെ എന്താണ് ഒരു വിഷമം കുറച്ചു നാളായല്ലോ സങ്കടപ്പെട്ടിരിക്കുന്നു...."

ഒരശരീരി പോലെ ആ ചോദ്യം ആ ഫ്ലാറ്റിൻ സമുച്ചയത്തിന്റെ ഉള്ളറകളിൽ മുഴങ്ങി.

ആരാണത് അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.

അശരീരി: ഞാൻ തന്നെ. ഇത്രയും നാൾ കണ്ട പരിചയം പോലുമില്ലേ......

അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നീങ്ങി. ലിവിങ് റൂമിലെ

ചുവരിൽ തൂക്കിയിരുന്ന ഒരു ചിത്രമാണ് സംസാരിക്കുന്നത്. തന്നെ നോക്കിയത് പുഞ്ചിരിതൂകുന്നുണ്ട്.

അവൾക്ക് വിശ്വസിക്കാനായില്ല അവൾ അതിലേക്ക് കണ്ണും നട്ടു നിന്നു. എന്താണ് സുഹൃത്തേ തുറിച്ചു നോക്കുന്നത്..

അശരീരി പിന്നെയും മുഴങ്ങി.

അവൾ ആ ചിത്രം ഭിത്തിയിൽ നിന്ന് എടുത്ത്,

പൊടിതട്ടി അതുമായി ഡൈനിംഗ് ടേബിളിൽ ഇരുന്നു. അതിലേക്ക് നോക്കി ഇരുന്നു.

അശരീരി പിന്നെയും തുടർന്നു.

പാരിജാതം പോലെ ഊറ്റം കൊണ്ടു നിന്ന മുഖം സന്താപത്തിന്റെ മാറ്റൊലികൾ മുഴങ്ങുന്നത് എന്തുകൊണ്ടാണ്...

ഭർത്താവ് കുറ്റം പറഞ്ഞോ...

മക്കൾ പരിഭവങ്ങൾ പറഞ്ഞത് വഴക്കിട്ടു വോ....

വാടിയ താമരമൊട്ടുപോലെ കൂമ്പിയ മുഖമുയർത്തി അവൾ പറഞ്ഞു

ഇല്ല.

ഒരു നീണ്ട മൗനം പരിഷ്കൃതമായ ആ കെട്ടിടത്തിനുള്ളിൽ തളംകെട്ടിനിന്നു.

അശരീരി പിന്നെയും ചോദിച്ചു എന്താണ് പെണ്ണേ...

അവൾ മൊഴിഞ്ഞു.

ഓർമ്മകൾ വേട്ടയാടുന്നു...

ദയനീയതയുടെ നിസ്സഹായതയുടെ ഒരുപിടി ഓർമ്മകൾ.

അശരീരി പിന്നെയും തുടർന്നു, നീലോൽപ്പലം തോൽക്കുന്ന നിൻ മിഴികളിൽ എവിടെയോ ഭൂതകാലത്തിന്റെ സ്മരണകൾ വിങ്ങി നിൽക്കുന്നത് ഞാൻ കുറച്ചുനാളുകളായി കാണുന്നു.

നിൻ കവിതകളിൽ ഒക്കെയും വിഷാദം കലർന്ന സാഹിത്യം നടമാടുന്നു. വരികളിൽ നീ ആരെയോ എന്തിനെയോ ഒളിപ്പിക്കാൻ വെമ്പുന്നു.

ഏകാന്തതയിൽ നിനക്ക് കൂട്ടായി ഇറങ്ങിവന്ന എന്നോട് പങ്കു വെച്ചാലും നിൻറെ ഭൂതകാല സ്മരണകൾ.

അവൾ തുടക്കം കിട്ടാതെ മൗനം പാലിച്ചു.

അശരീരി പിന്നെയും തുടർന്നു.

പ്രണയമോ....?

അവൾ തല കുലുക്കി സമ്മതിച്ചു.

മെല്ലെ വാചാലയാകുവാൻ തുടങ്ങി.

ഞാൻ അറിയാത്ത ഒരാളായിരുന്നു അവൻ. ഞാനറിയാതെ എന്നെ പ്രണയിച്ച ഒരാൾ. വളരെയകലെ നിന്നെന്നോട് സംസാരിക്കുമ്പോഴും ആദ്യം ഞാൻ അറിഞ്ഞിരുന്നില്ല അതിന് പ്രണയത്തിന്റെ ഭാഷയാണെന്ന്. മെല്ലെ അടുത്തു .

അപരിചിതത്വം സൗഹൃദത്തിലൂടെ ലയിച്ച് ലയിച്ച് ഇല്ലാതെയായി. ഒരുനാൾ അവൻ എന്നോട് പ്രണയം തുറന്നു പറഞ്ഞു. ആദ്യം മുതൽക്കേ എതിർത്തിരുന്ന ഞാൻ അപ്പോഴും എതിർത്തു. പിന്നെയും നാളുകൾ കടന്നു പോകെ എന്നെ വിസ്മയിപ്പിച്ചുകൊണ്ട് അവൻ പ്രണയം തുടർന്നു. എന്റെ ഭാഗത്തുനിന്ന് യാതൊരു പ്രോത്സാഹനങ്ങളും ഇല്ലാതെ, എന്റെ അവഗണനകൾ പോലും വകവയ്ക്കാതെ,

അനന്തതയിൽ നിന്നും നിരന്തരമായി ആ സ്നേഹവായ്പ് എന്നെ വന്ന്മൂടിക്കൊണ്ടിരുന്നു. ആ പ്രണയ സൗരഭ്യത്തിൽ എപ്പോഴോ എൻറെ മനസ്സും മതിമറന്നു നിന്നിട്ടുണ്ട്. ഞാൻ അറിഞ്ഞു കൊണ്ടോ അറിയാതെയോ വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പോലും ഒരു പ്രോത്സാഹനവും നൽകിയില്ല. നിലയില്ലാതെ പ്രവഹിക്കുന്ന മധുചഷകം പോലെ ആ പ്രണയം എന്നിലേക്ക് തൂകിക്കൊണ്ടേയിരുന്നു.

അശരീരി ഇടയ്ക്ക് കയറി.

അതെന്താണ് ഭവതി അദ്ദേഹത്തിന് പ്രണയം തിരിച്ചു നൽകാതിരുന്നത്?

ഞാൻ ഒരാളെ പ്രണയിക്കുന്നു എന്ന് അച്ഛനമ്മമാരോട് പറയാനുള്ള അന്നത്തെ മടി.

നല്ലൊരു വരനെ എനിക്ക് കണ്ടെത്തി തരുന്ന ദൗത്യത്തിൽ നിന്ന് അവരെ ഒഴിവാക്കുവാനുള്ള വിരസത. എല്ലാത്തിലുമുപരി അവരോടുള്ള കടമയും സ്നേഹവും.

അശരീരി പിന്നെയും ഇടയിൽ കയറി.

അത്രയും സ്നേഹവും. ഇത്തരം ചിന്തകൾ കാലഹരണപ്പെട്ടവയല്ലേ .

ഇല്ല അന്നത്തെ സാഹചര്യങ്ങൾ വച്ച് വീട്ടുകാർ അതിന് തയ്യാറാവില്ല. എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാനും അനുവാദം നൽകിയില്ല.

അദ്ദേഹം നെയ്തുകൂട്ടിയ സ്വപ്നങ്ങളും ആശകളും ഒക്കെ ചുഴറ്റിയടിച്ചു കൊണ്ട് എന്റെ വിവാഹം ഉറപ്പിച്ചു. യാന്ത്രികം എന്നതുപോലെ ദിവസങ്ങൾ കടന്നു കടന്നു പോയി. ഞാൻ വിവാഹിതയായി. പക്ഷേ അന്നൊന്നും ഇത്രമേൽ കുറ്റബോധം എന്റെ ഉള്ളിൽ നിഴലച്ചില്ല. അയാൾക്ക് നല്ലൊരു ജീവിതം കിട്ടുമെന്ന പ്രത്യാശയിൽ ഞാൻ വിവാഹിതയായി.

അശരീരി തുടർന്നു,

എന്നിട്ട് എന്തുപറ്റി ഭവതീ...

അയാൾ ജീവിതത്തെ വളരെ വിവേകപൂർവ്വമായ് ചിന്തിച്ച് നല്ല ജീവിതത്തിലേക്ക് കടന്നില്ലേ...

അറിയില്ല.

കുറച്ചു നാൾ മുന്നേ, ആദരാഞ്ജലികളെന്ന ശീർഷകത്തിൽ ആ മുഖം, സമൂഹമാധ്യമത്തിൽ കണ്ടു. മരണകാരണം വ്യക്തമല്ല.

ആ മിഴികൾ നിറഞ്ഞൊഴുകി. നിശബ്ദതയുടെ നൂലിഴകൾ പൊട്ടിക്കാതെ വിതുമ്പുവാൻ അവൾ ഏറെ പണിപ്പെട്ടു.

ഭവതി എന്തിനാണ് കരയുന്നത്,

പ്രണയമില്ലെന്നെഴുതി അന്നുതന്നെ അടച്ച അധ്യായം അല്ലേ...

ഇല്ല ഒരുപക്ഷേ ഞാൻ അന്ന്...

പിന്നെയും തൊണ്ടയിടറി,

അയാൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നതും,

എനിക്ക് നൽകാൻ കഴിയാതെ പോയതും പരസ്പര സ്നേഹത്തിന്റെ അതീദീപ്തമായ ഒരു ജീവിതം ആയിരുന്നു. പ്രണയത്തിൻറെ കാണാത്ത കാന്തികശക്തി അത്രമേൽ ആഴത്തിൽ ഉണ്ടെന്ന് പിന്നീടുള്ള നാളുകൊണ്ട് മനസ്സിലാക്കി തന്നതയാൾ
ആയിരുന്നു.
 
Top