ഏകാന്തതയുടെ അപാരതീരം അങ്ങനെ അവസാനിപ്പിക്കാൻ അവൻ ഒടുവിൽ തീരുമാനിച്ചു.
അവനായിരുന്നു ക്യാമ്പസിലെ അന്നത്തെ താരം. പെൺകുട്ടികളുടെ എല്ലാം കണ്ണിലുണ്ണിയായി അവൻ അവരുടെ ഹൃദയത്തിൽ നിറഞ്ഞു നിന്നു. സി ക്ലാസ് ബെൻസിൽ ആയിരുന്നു അവൻ വരാറുള്ളത്, ബെൽ ബോട്ടം ഫാൻസും ചൈനീസ് കോളർ ഷർട്ട് പാതി അരയിൽ ഇറക്കി ലതർ ബൂട്ട്സുമിട്ട് ആയിരുന്നു അവൻറെ പതിവ് വരവ്. അങ്ങനെയിരിക്കെ ബിരുദ അധ്യായന കാലത്തിനിടെ അവൻ മദിരാശിയിലേക്ക് പോയി. കുറച്ച് നാൾ അവിടെ ചിലവഴിച്ച് അവൻ നാട്ടിലേക്ക് തിരിച്ചെത്തി. പിറ്റേന്ന് ക്യാമ്പസിൽ പതിവുപോലെ അവൻ എത്തി, അവൻ നടന്നു നീങ്ങിയപ്പോൾ ഒരു ക്ലാസ് മുറിയിൽ ആ സുന്ദരിയെ അവൻ കണ്ടു. ബൂട്സിന്റെ ശബ്ദം കേട്ട് ആ സുന്ദരി വരാന്തയിലേക്ക് നോക്കി, അവരുടെ കണ്ണുകൾ കൂട്ടിയിടിച്ചു. ആ നിമിഷം മുതൽ അവൻ ഒരു സ്വപ്നലോകത്ത് അകപ്പെട്ടു, സുഹൃത്തുക്കളുടെ ചോദ്യങ്ങൾ ഭാഗികമായി അവൻറെ ചെവിയിൽ മുട്ടി. ആ സ്വപ്നലോകത്തിൽ നിന്ന് പുറത്തു കടക്കാൻ അവൻറെ ബെൻസ് തന്നെ വേണ്ടിവന്നു. വൈകുന്നേരം ആയപ്പോൾ ബെൻസിന്റെ ഹോണടി ശബ്ദം അവനെ വിളിച്ചുണർത്തി. പിറ്റേന്നും പതിവുപോലെ അവൻ ക്യാമ്പസിൽ പോയി, വീണ്ടും അവരുടെ കണ്ണുകൾ കൂട്ടിയിടിച്ചു. ഇങ്ങനെ കണ്ണുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒരു പതിവായി.
ആ സുന്ദരിയോട് ഒരു വാക്കു മിണ്ടാനായി അവൻറെ ഹൃദയം തുടിച്ചു. പക്ഷേ അവൻറെ മനസ്സിലെ ഭയം അവന് അനുവാദം കൊടുത്തില്ല.
പരീക്ഷകൾ അടുത്തു. എല്ലാവരും പഠനത്തിൻറെ വിഗ്രതയിലാണ്ടു പോയി. അവധിക്കാലം അവൻറെ ആഗ്രഹത്തെ പിന്നെയും ദൂരേക്ക് അകറ്റി.
അവധി കഴിഞ്ഞ് അവൻ തിരിച്ചു ക്യാമ്പസിൽ പതിവുപോലെ സി ക്ലാസ് ബെൻസിൽ എത്തി. അവൻറെ കണ്ണുകൾ ആ സുന്ദരിയെ തിരഞ്ഞു. ഏകാന്തതയുടെ അപാരതീരം അങ്ങനെ അവസാനിപ്പിക്കാൻ അവൻ ഒടുവിൽ തീരുമാനിച്ചു.