Aathi
Favoured Frenzy
അവൾക്ക് ഇപ്പോൾ
ചിരിക്കാൻ ഭയമാണ്.
കൂടുതൽ ആയി ആരോട് ആണോ
ചിരിച്ചത്, അവർ ആണത്രെ
അവളെ കൂടുതൽ കരയിപ്പിച്ചത്.
മനസ്സിനുള്ളിൽ തിളച്ചു മറയുന്ന
വേദനയുടെ അകക്കാമ്പുകളെ
പുഞ്ചിരി കൊണ്ട് മറയ്ക്കുന്നുണ്ടെങ്കിലും
മനസ്സ് ആ ആ തീയിൽ പൊള്ളുന്നത്
ആരും അറിയുന്നില്ല, അറിയിക്കുന്നുമില്ല.
സ്നേഹത്തിന്റെ പാല് കൊടുത്തഅവളുടെ കൈക്ക് തന്നെ അവർ പാമ്പായി
കൊത്തിയത്രേ.
വിഷപ്പല്ലേറ്റ് പിടഞ്ഞെങ്കിലും,
ആത്മ ധൈര്യത്തിന്റെ വിഷകാരിയായി
മാറി അവൾ,തന്നിലേക്ക് പടരുന്ന
വിഷത്തെ ഇല്ലാതാക്കി.
ഇപ്പോൾ അവൾക്ക് ചുറ്റും ഒരു
ലക്ഷ്മണ രേഖ വരഞ്ഞിരിക്കുന്നു.
ഇനി ചിരിച്ചു കൊണ്ട് തന്നിലേക്ക്
വരുന്ന ഒരാളെയും
അവൾ വിശ്വസിക്കില്ലത്രെ
അവൾക്ക് ഇനിയും കരയാൻ വയ്യെന്ന്.
ചിരിക്കാൻ ഭയമാണ്.
കൂടുതൽ ആയി ആരോട് ആണോ
ചിരിച്ചത്, അവർ ആണത്രെ
അവളെ കൂടുതൽ കരയിപ്പിച്ചത്.
മനസ്സിനുള്ളിൽ തിളച്ചു മറയുന്ന
വേദനയുടെ അകക്കാമ്പുകളെ
പുഞ്ചിരി കൊണ്ട് മറയ്ക്കുന്നുണ്ടെങ്കിലും
മനസ്സ് ആ ആ തീയിൽ പൊള്ളുന്നത്
ആരും അറിയുന്നില്ല, അറിയിക്കുന്നുമില്ല.
സ്നേഹത്തിന്റെ പാല് കൊടുത്തഅവളുടെ കൈക്ക് തന്നെ അവർ പാമ്പായി
കൊത്തിയത്രേ.
വിഷപ്പല്ലേറ്റ് പിടഞ്ഞെങ്കിലും,
ആത്മ ധൈര്യത്തിന്റെ വിഷകാരിയായി
മാറി അവൾ,തന്നിലേക്ക് പടരുന്ന
വിഷത്തെ ഇല്ലാതാക്കി.
ഇപ്പോൾ അവൾക്ക് ചുറ്റും ഒരു
ലക്ഷ്മണ രേഖ വരഞ്ഞിരിക്കുന്നു.
ഇനി ചിരിച്ചു കൊണ്ട് തന്നിലേക്ക്
വരുന്ന ഒരാളെയും
അവൾ വിശ്വസിക്കില്ലത്രെ
അവൾക്ക് ഇനിയും കരയാൻ വയ്യെന്ന്.