-
അവൾ എനിക്ക് ഒരു പ്രഹേളിക ആണോ? അവൾ എന്നെ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതേ സമയം എനിക്ക് ഉത്തരം കിട്ടാത്ത ഒരു കടംകഥയും ആണ് അവൾ.
ഓരോ തവണയും അവളോട് സംസാരിക്കുമ്പോൾ ഓരോ ഭാവങ്ങളായിരുന്നു അവൾക്ക്, മരുഭൂമിയിലെ കാറ്റിനെ പോലെ.
ഒരു നിമിഷം അവൾ തുറന്ന പുസ്തകമാവും, അടുത്ത നിമിഷം അവൾ നിഗൂഢതയുടെ ഒരു മൂടുപടം എടുത്തണിയും. ആ സമയം അവളുടെ ഉള്ളിലൂടെ കടന്നുപോകുന്നത് എന്താണെന്ന് ആലോചിച്ചു ഞാൻ ആശ്ചര്യപ്പെടാറുണ്ട്.
അവളെ മനസ്സിലാക്കാൻ ഞാൻ ഒരുപാട് ശ്രമിക്കുമ്പോഴും എനിക്ക് പൂർത്തിയാകാനാകാത്ത ഒരു നോവൽ പോലെ തുടരുന്നു അവൾ.
അവളോടൊത്തുള്ള ഓരോ സംഭാഷണങ്ങളും എനിക്ക് മുന്നിൽ പുതിയ ഓരോ അധ്യായങ്ങൾ തുറക്കും. പക്ഷേ, അതെല്ലാം അവസാനിക്കുന്നത് അവ്യക്തതയിലും. എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ഒരു ആഴം അവളിലുണ്ട്, എന്നിട്ടും എന്നെ അവൾ ഒരു കൈദൂരത്തിൽ നിർത്തുന്നു.
അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോഴാകട്ടെ ഒരു നൂറായിരം പ്രപഞ്ചരഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ച പോലെയും, എനിക്ക് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്തത്ര വികാരങ്ങളുടെ ഒരു സമുദ്രം. അവൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ നിഗൂഢതകൾ എനിക്ക് അറിയാൻ ആഗ്രഹമുണ്ടെന്നു തോന്നിയത് കൊണ്ടാവും അവൾ എന്നെ അവളുടെ ആഴങ്ങളിലേക്ക് ആകർഷിക്കുന്നത്.
അവൾ മുള്ളുള്ള റോസാച്ചെടിയിലെ വാടാൻ വിസമ്മതിക്കുന്ന ഒരു റോസാപ്പൂവ് പോലെയാണെന്ന് തോന്നിയിട്ടുണ്ട് എനിക്ക്. അവളുടെ സ്വാതന്ത്ര്യവും സ്വതന്ത്ര മനോഭാവവും ആകർഷകമാണ്,
പക്ഷേ അവളെ കൂടുതൽ മനസ്സിലാക്കാനുള്ള ഏതൊരു ശ്രമത്തെയും അവൾ അതിസമർത്ഥമായി ചെറുക്കുന്നു.
ഒരു പ്രഹേളികയുടെ സൗന്ദര്യം അതിലെ നിഗൂഢത തന്നെയാണ്. അവളുടെ രഹസ്യങ്ങൾ അവൾ സൂക്ഷിക്കട്ടെ, അത് തന്നെയല്ലേ അവളിലേക്ക് എന്നെ ഇത്രമാത്രം ആകർഷിക്കുന്നതും.