നാല്പതുകളിലെ ഒരുവളോട് അടുക്കുമ്പോൾ ഒരു കാര്യം കൃത്യമായി അറിയേണ്ടതുണ്ട്! നാല്പതുകളിലെ ഒരുവൾ പ്രേമിക്കുന്നത് അവളെതന്നെയാണെന്ന്! നിന്നിലേക്ക് അവൾ തൊടുത്ത് വിടുന്ന ഓരോ പ്രേമത്തിന്റെ കണങ്ങളും അവളെയറിയാൻ അവളൊരുക്കുന്ന പൂക്കാലമാണെന്ന്
നോക്കൂ ! നാല്പതുകളിലെ ഒരുവളെന്നാൽ അത്രയും നിശബ്ദമാണെന്ന് വരെ തോന്നിയേക്കാം! എന്നാലവൾ പേറുന്ന ഉന്മാദങ്ങളുടെ ലഹരിയെന്നതിന് കൗമാരത്തിന്റെ പതിന്മടങ്ങ് തീവ്രതയാകും! ആ തീവ്രതയിൽ ഒരാൾ സ്വയം മറന്ന് പോയെന്നും വരാം