.
വേനലിന് ചൂട് കൂടി വരുന്നു.
ഇനി എനിക്ക് ഒരു ഗുൽമോഹർ ആകണം...
ചുട്ടു പൊള്ളുന്ന വേനലിലും പൂക്കുന്ന ഗുൽമോഹർ...!
ഈ ചൂടിൽ അവൾക്കു തണലേകാൻ...
അവൾക്കായി എന്നും പ്രണയത്തിന്റെ ചുവപ്പാർന്ന ഗുൽമോഹർ പൂക്കൾ സമ്മാനിക്കണം.
അവൾ പോകുന്ന വഴികളിലെല്ലാം ഗുൽമോഹർ പൂക്കൾ കൊണ്ട് മെത്തയൊരുക്കണം.
അവളോടൊപ്പം ഒരു വേനൽ മഴ നനയണം.
അവൾ മാത്രമാണ് എന്റെ പ്രണയം എന്ന് അവളെ എന്നും ഓർമ്മിപ്പിക്കണം.
പിന്നെ അവളോടൊപ്പം മഴക്കാലത്തിനായി കാത്തിരിക്കണം.
എന്നും ഒരുമിച്ച് മഴ നനയണം...!!!