മുന്നിൽ ഇരിക്കുന്ന ഭക്ഷണം കഴിക്കുന്നതിനിടെ പാത്രത്തിൽ വിരൽ കൊണ്ട് ചിത്രം വരച്ചു ഇരിക്കുകയായിരുന്നു അവൾ. ഇടതും വലതും വശത്തു ആയി അവളുടെ ഏട്ടനും അമ്മയും ഇരിക്കുന്നുണ്ട്.. ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് ഏട്ടൻ ചോദിച്ചു,
നീ എന്തറിഞ്ഞിട്ടാ ഇപ്പൊ ഈ തീരുമാനം എടുക്കുന്നത്? നാളെ ഇതുപോലെ തന്നെ നിനക്ക് ഈ സ്നേഹം കിട്ടുമെന്ന് തോന്നുന്നുണ്ടോ? നിന്റെ ജീവിതം വച്ച് നീ കളിക്കരുത്..
എനിക്കറിയില്ല.. ശെരിയാണോ തെറ്റാണോ ഒന്നും.. പക്ഷെ വേണ്ടെന്നു വെക്കാനും എന്നെകൊണ്ട് ആവില്ല..
അവൾ തല ഉയർത്താതെ തന്നെ മറുപടി നൽകി.. ശേഷം പുറത്തേക്ക് ഒന്ന് മിഴികൾ ഉയർത്തി നോക്കി..അയാളിൽ താൻ എവിടെ പോകുന്നു എന്നോ എന്തിനു പോകുന്നു എന്നോ ഉള്ള ആകാംഷ ലവലേശം ഇല്ലായിരുന്നു.. ഇറങ്ങാൻ നേരം അവൾ അയാൾക്കു നേരെ വന്നു നിന്നു.. ഇത്രയും കാലം അയാളുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല..കാരണം അയാളിൽ തന്നോട് വന്ന അകൽച്ച ആ കണ്ണുകളിൽ കാണാൻ അവൾക്ക് ആവുമായിരുന്നില്ല.. പ്രതികരിച്ചു പോകും എന്നതിനാൽ അവൾ അയാളുടെ മുഖത്തു നോക്കാതെ ആയിരുന്നു ഇക്കാലമത്രയും സംസാരിച്ചത്. എന്നാൽ അന്ന് അവളുടെ കണ്ണുകൾ ഉയർന്നു..
ഞാൻ പോവുന്നു..
അയാൾ പുഞ്ചിരിച്ചു.. അറിയാലോ.. പിന്നെന്തിനാ ഇപ്പൊ പറയുന്നത്??
മാറി നിൽക്കുന്ന തന്റെ പ്രാണന്റെ കൈകളിൽ തന്റെ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് അവൾ തുടർന്നു... ഇനി ഇതാണെന്റെ ജീവിതം.. എടുത്ത തീരുമാനം നാളെ എന്താകും എന്ന് എനിക്കറിയില്ല.. പക്ഷെ ഇനിയെങ്കിലും എനിക്ക് ജീവിക്കണം.. കലങ്ങിയ കണ്ണുകളോടെ അവളത് പറഞ്ഞു തീർന്നപ്പോൾ എങ്ങൽ അടിച്ചിരുന്നു.
ഇത്രയും കേട്ട അയാളിൽ പുഞ്ചിരി പതിയെ മാഞ്ഞു തുടങ്ങി.. അയാളുടെ കണ്ണുകളിൽ തീ ജ്വാലകൾ ഉയർന്നു.. ക്ഷണ നേരം കൊണ്ട് അയാളുടെ കൈകൾ അവൾക്കു നേരെ ഉയർന്നു..കണ്ണുകൾ അവൾ ഇറുക്കിയടച്ചു..ഉള്ളിലേക്ക് ശ്വാസം എടുത്തു കൊണ്ട് അവൾ കണ്ണുകൾ വെട്ടി തുറന്നു.. നിർത്താതെ അടിക്കുന്ന അലാറം അവൾ നിർത്താനായി മൊബൈൽ ഫോൺ പരതി.. കൈകൾ എല്ലാം തണുത്തുറഞ്ഞു.. മനസ്സ് മരവിച്ചതിനാൽ വികാരങ്ങൾ അടക്കി നിർത്താൻ അവൾ ശീലിച്ചിരുന്നു.. കുറച്ചു നേരത്തേക്ക് എന്താണ് സംഭവിച്ചതെന്ന് അവൾ ഓർത്തെടുക്കാൻ നോക്കി.. അതേ, അവനായിരുന്നില്ലേ അത്? താൻ എന്നും കാണാൻ കൊതിച്ച മുഖം..ഇനിയങ്ങോട്ട് തനിച്ചായ ജീവിതത്തിൽ താങ്ങും തണലും ആകേണ്ടവൻ? ഒരുമിച്ച് ഒരു ജീവിതം ആഗ്രഹിച്ചവൻ.. ഒരുമിച്ചു ഉള്ള യാത്രയിൽ എവിടെയോ വച്ചു നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ട സ്വപ്നം..ജീവനായിരുന്നു.. ജീവനും ജീവിതവും അടിയറവു ചെയ്തതല്ലേ ഞാൻ? എന്നിട്ടും തന്ന വാക്കുകൾക്ക് എന്തേ മങ്ങൽ ഏറ്റു? ഓർമ്മകൾക്കിടയിൽ ചങ്കിൽ ഒരു മുള്ള് തറഞ്ഞ വേദനയോടെ അവൾ വിദൂരതയിലേക്ക് കണ്ണ് നട്ടു.. വികാരങ്ങൾ മൺ മറഞ്ഞു പോയിട്ടും എങ്ങനെയോ രണ്ടു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഉരുണ്ട് ഇറങ്ങി.. കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ തന്റെ മനസ്സിലേക്ക് ശ്രദ്ധ ചെലുത്തി..താൻ കണ്ടിരുന്ന ഓരോ സ്വപനങ്ങൾക്കും അതിന്റെതായ വ്യാഖ്യാനം ഉണ്ടായിരുന്നു.. എന്നാൽ ഈ സ്വപ്നം??? തനിക്ക് സന്തോഷം ആണോ ഭീതിയാണോ തരുന്നത്? ഉത്തരമറിയാതെ അവളുടെ മനസ്സ് ഉഴറി.. പക്ഷെ ഒന്നറിയാം
..തന്റെ സ്നേഹം കപടമായിരുന്നില്ല.. അതിനാൽ ആവണം ഇത്രയും മനസ്സ് വിങ്ങുന്നത്...ഇന്നിതാ പണ്ട് താൻ വഴിയാറിയാതെ നിന്ന അതേ ഇടത്തിൽ താൻ വീണ്ടും തനിച്ചായിരിക്കുന്നു.. അന്ന് മുൻപിൽ രണ്ടു വഴികൾ കാണാമായിരുന്നു.. എന്നാൽ ഇന്ന് മിഴികൾ നിറഞ്ഞു തുളുമ്പുന്നതിനാൽ ആവണം വഴികൾ ഒന്നും വ്യക്തമല്ല... മുന്നോട്ട് പോകാൻ പലരും പറഞ്ഞപ്പോഴും ആ വഴിയിൽ തന്നെ തറഞ്ഞു ഇരുന്നു പോകുന്നു.. പണ്ടെങ്ങോ നെയ്തെടുത്ത വിശ്വാസത്തിന്റെ ഉറപ്പിൽ...ആ വിശ്വാസത്തിന് അവളുടെ മനസ്സിൽ പുഞ്ചിരിക്കുന്ന ഒരു മുഖം ആയിരുന്നു.. അവൾ സ്വപ്നത്തിൽ കണ്ട അതേ മുഖം.. അവസാന ശ്വാസം നിലക്കുന്നത് വരെയും കാണാൻ കൊതിക്കുന്ന മുഖം...

Last edited: