കൊല്ലപരീക്ഷ കഴിഞ്ഞു വേനലവധിക്കായി ഒന്നൊന്നര കാത്തിരിപ്പാണ് അന്നൊക്കെ .......പാടത്തു പോയി വൈകുവോളം കളിക്കാനും 'അമ്മ വീട്ടിൽ വിരുന്നു പോവാനും പിന്നെ മാമ്പഴകാലവും .....നമ്മുടെ ഓർമ്മ പുതുക്കാം......അവധിക്കാല ഓർമ്മകൾ ........
മാങ്ങാചുണ കൊണ്ട് പൊള്ളിയ കവിളും ചുണ്ടും , ഞാവൽ പഴം തിന്ന് നീലച്ച നാവ് , കശുമാങ്ങാ ചാറിന്റെ മണവും കറയും പറ്റിയ ഉടുപ്പുകൾ ,പേരറിയാത്ത കാട്ടുപഴങ്ങളുടെ പുളിയും മധുരവും ചവർപ്പുമുള്ള രുചി വൈവിധ്യങ്ങൾ ,കൂട്ടുകാരുമൊത്തു കരിയില കൂട്ടികത്തിച്ചു ചുട്ടു തിന്ന കശുവണ്ടിയുടെ സ്വാദ് ...കൂട്ടുകാരുമൊത്ത് കളിച്ചു തിമിർത്ത് ഉത്സവമാക്കിയിരുന്ന അവധിക്കാലത്ത് കളികൾക്കിടയിലുള്ള വീഴ്ചകളും കുഞ്ഞുപരിക്കുകളിൽ പുരട്ടുന്ന കമ്യൂണിസ്റ്റുപച്ചഇലച്ചാറിന്റെ നീറ്റല് പോലും ഇന്നും സുഖമുള്ള ഓർമകളാണ് അങ്ങനെ എത്രയെത്ര ഓർമ്മകൾ .....പറഞ്ഞാലും പറഞ്ഞാലും തീരാത്ത