Gupthan
Epic Legend
അറിയാതെൻ അത്മാവിൻ അകതാരിൽ
ആഴത്തിലലതല്ലും കടലാണ് നീ....
എരിയുന്ന നോവായ് എൻ ഇടനെഞ്ചിൽ നീറുന്ന സ്നേഹത്തിൻ കനലാണ് നീ..
നേരം കൂടുമ്പോഴും...
കാലം മാറുമ്പോഴും..
മായാതെ... മാറാതെ.... മറയാതെ...മനസിന്റെ
മതിലിൽ നീ മഴവില്ലായ് പതിയുന്നുവോ...???
കാണാതെ.. അറിയാതെ.. അകലാതെ..എന്നെന്നും... ഇടനെഞ്ചിൻ നോവായ് നീ.. തീരുന്നുവോ..???
ആത്മാവിൻ അകതാരിൽ...
അലതല്ലും കടലിന്റെ... അതിരില്ലാ.. കരയാണ് നീ...
ഇടനെഞ്ചിൽ എരിയുന്ന സ്നേഹത്തിൻ കനലിൽ നിന്നുയരുന്ന കനവാണ് നീ..
നീറുന്നു ഹൃദയം.. നിറയുന്നു മിഴികൾ..
പകലേത്... രാവേത്.....പതിരേത്...
കതിരേതെന്നറിയാതെയറിയാതെ
നീറുന്നു ഞാൻ.........
കരയേത്... കടലേത്.... കനലേത്.. കനവേതെന്നറിയാതെയറിയാതെ
നീങ്ങുന്നു ഞാൻ....