"കുഞ്ഞോളെ", അമ്മയുടെ വിളികേട്ട് അവൾ ഉണർന്നു. '5 നിമിഷം കൂടി കിടന്നോട്ടെ അമ്മേ പ്ലീസ് ' അവൾ പതിവ് പല്ലവി പാടി. "എണീക്കണഉണ്ടൊ, സമയം എത്രയായി ന്നു അറിയോ?നിൻറെ പ്രായത്തിലുള്ള കുട്ട്യോളൊക്കെ വീട്ടു ജോലി ചെയ്യാൻ തുടങ്ങി കാണും... പെണ്ണച്ചാൽ പത്തു മണിയായിട്ടും കിടക്കപയേന്നു എനിക്കില്യചലോ". പിറുപിറുത്തു കൊണ്ട് അമ്മ ജോലി തുടർന്നു. കുറച്ചു നേരം കഴിഞ്ഞു അവള്കരികിൽ വന്നു അവളുടെ തല കൊത്തികൊണ്ടു 'എണീക്ക ഉണ്ണ്യേ... വിശകൂലെ മോൾക്ക്... മോൾക്ക് ഇഷ്ടമുള്ള പൂരിയും മസാലയും ഉണ്ടാക്കി വച്ചിട്ടുണ്ട്... ഉം എണീക്ക.. ". ചടവ് അകറ്റി കൊണ്ട് അവൾ എഴുന്നേറ്റു. പതിനെട്ടു വയസ്സായി എങ്കിലും അനു അവളുടെ അമ്മക്ക് എന്നും കൊച്ചു കുട്ടിയായിരുന്നു. കോളേജ്ഉം വീടുമായി നടന്ന അവൾക്കു പഠിത്തത്തിൽ കവിഞ്ഞ ജോലി അവർ നൽകിയിരുന്നില്ല. ചില ദിവസങ്ങളിൽ താളിയില തേച്ചു അവളെ കുളിപ്പിച്ചിരുന്നതു പോലും അമ്മയായിരുന്നു. "ന്താ അമ്മേ ഇത് ഞാൻ കൊച്ചു കുട്ടിയൊന്നുമല്ലട്ടോ" 'മിണ്ടാതിരുന്നാൽ മതി മുടിയൊക്കെ നല്ലോണം തേച്ചില്ലേൽ പേൻ കൂടും പെണ്ണെ'. ആ അമ്മക്ക് അവളും അനിയത്തിയും ജീവനായിരുന്നു.ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി സ്വന്തം സന്തോഷങ്ങൾ അവർ പാടെ മറന്നിരുന്നു. കുളി കഴിഞ്ഞു ഭക്ഷണവും കഴിച്ചു അനു ടീവിയ്ക്ക് മുന്നിൽ കുത്തിയിരിപ്പായി. അമ്പലത്തിൽ പോയ അനുജത്തി തിരിച്ചു വന്നപ്പോൾ മുതൽ റിമോട്ടിന് വഴക്കായി. "അമ്മേ നിക്ക് ആകെ ഒരീസല്ലേ ലീവ് ഉള്ളൂ... അവൾകാച്ചൽ കോളേജിൽ ഒന്നും പടികാന് ഇല്യ... ഇന്ന് ഞാൻ കാണട്ടെ "'അന്വേ... അതങ്ക് കൊടുക്കെടി ''അമ്മയ്ക്ക് അല്ലേലും വാവേണോടാ സ്നേഹം '. അനുവിനെക്കാൾ 2 വയസിനു ഇളയതാണ് അനിയത്തി.. അനിയത്തിയെ അടിക്കുന്നതോ വഴക്ക് പറയുന്നതൊ അനുവിന് ഇഷ്ടമല്ല.. അതുപോലെ അവൾക് സുഖമില്ലാത്തയാൾ പരിചരണം ഏറ്റെടുത്തു നടത്തുക അനിയത്തി യാണ്. കണ്ടാൽ കീരം പാമ്പും ആണേലും ഒരാളില്ലാതെ മറ്റെയാള്ക് നിലനിൽപ്പില്ല. ഉച്ചയപ്പോഴേക്കും അച്ഛനുമെത്തി. അങ്ങനെ ആ ദിവസം കളിയും ചിരിയും വഴക്കുമായി മുന്നോട്ടു നീങ്ങി.
പെട്ടെന്നാണ് മൈബൈൽ മെസ്സേജ് ടോൺ കേട്ടു അനു ഉൺാന്നത്. സമയം ഏഴരയായിരുന്നു. വൈകി എഴുന്നേറ്റത്തിന് വഴക്കു കിട്ടും എന്നവൾക് ഉറപ്പാണ്. അരികത്തു കിടക്കുന്ന ഭർത്താവിന്റെ പതിവുമ്മ നൽകി കൊണ്ട് അവൾ പുറത്തു കടന്നു. പ്രഭാതകർമം നിർവഹിച്ച ശേഷം അടുക്കളയിൽ കടന്നു ജോലികളൊക്കെ തീർത്തു... അപ്പോളും അവിടുത്തെ അമ്മയും അച്ചനും ഉറക്കത്തിലായിരുന്നു. വയറ്റിൽ കിടന്നു കുഞ്ഞു ഫുട്ബോൾ തുടങ്ങിയപ്പോളാണ് പാല് കുടിക്കാൻ മറന്ന കാര്യം അവൾ ഓർത്തതു. പാല് കുടിച്ച ശേഷം തുണി തിരുമ്പപി വന്നു. അപ്പോഴെക്കും എല്ല്ലാരും എണീറ്റുരുന്നു. അമ്മക്കും അച്ഛനും കാപ്പി കൊടുത്ത ശേഷം ചായയുമായി ഭർത്താവിനടുത്തെത്തി. കുറച്ചു നേരം കിന്നരിച്ചിരുന്ന ശേഷം എല്ലാർക്കും ഭക്ഷണമെടുത്തു വച്ചിട്ടു അവളും കഴിച്ചു. അവളുടെ ഭർത്താവ് പുറത്തു പോയി. ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കുന്ന ജോലി മാത്രമേ അമ്മായിയമ്മക് ഉണ്ടായിരുന്നുള്ളൂ.... എങ്കിലും അവർ പറയും "അനു ഒരു വക പണിയെടുക്കൂല ". ഒരാഴ്ചയായി ഭർത്താവ് ജോലിക്ക് പോയിട്ട്... അടുത്ത ആഴ്ച റിജോയ്ന് ചെയ്യണം. ഇത്ര കാലത്തെ സമ്ബത്യം മുഴുവൻ അവൻ വീട്ടുകാർക്കിനൽകി.. അവർക്ക്ആയി ഒരു രൂബ പോലും അവർ സംഭരിച്ചില്ല. 60000 വരെ ശമ്പളം വരുമായിരുന്നു. പ്രേമിച്ചു കല്യാണം കഴിക്കേണ്ടി വന്നതിനാൽ അനുവിന്റെ വീട്ടുകാരും കൈവിട്ടു. ഏതു കാര്യത്തിലും അനു ഭർത്താവിനെ പിന്തുണച്ചു. പക്ഷെ അമ്മായിയമ്മയുടെ സ്വയരൂപം അവൾ ഇപ്പോളാണ് അറിഞ്ഞത്. അവന്റെ മുന്നിൽ രാജകുമാരിയെ പോലെ അവളെ വഴിച്ചിരുന്ന അവർ അവനില്ലാത്തപ്പോൾ മറ്റൊരു തരത്തിലാണ് പെരുമാറിയത്. ചിരിച്ചുകൊണ്ടാണ് അവർ കത്തിയിറക്കിയത്. "നിൻറെ ഭർത്താവ് ഇത്രേം കാലം എന്തണുണ്ടാക്കിയത്... നിന്നേം അവനേം വീട്ടിലിരുത്തി ഭക്ഷണം തരണമെന്ന് തലവിധിയുണ്ടോ". 'പക്ഷെ അമ്മേ ഏട്ടൻ അടുത്ത ആഴ്ച ജോലിക്ക് പോവും povum ലോ ' "പോയാൽ നന്ന് ". സമ്പാദിച്ചതൊക്ക നൽകിയിട്ടും ഇന്ന് ചോദ്യം "എന്താണ് സമ്പാദിച്ചതെന്നു ". അവന്റെ പെങ്ങൾക്ക് മാസം പത്തായിരം അവൻ നൽകുന്നുണ്ടെങ്കിലും വിരുന്നിനു വീട്ടിൽ വന്നാൽ അനുവിനെ കടിച്ചു കീറും. പക്ഷെ ഇതൊന്നും അവൾ ഭർത്താവിനെ അറിയിച്ചില്ല. തന്നാൽ ഒരു കുടുംബകലഹം അവൾ ആഗ്രഹിച്ചിരുന്നില്ല. രാത്രിയിൽ എന്നും മൂകമായി കരഞ്ഞു തീർക്കുകയാണ് അവളുടെ പതിവ്. അന്നും അവൾ കരഞ്ഞുകൊണ്ടിരിക്കവേ "എന്താടി, ne കരയുവാണോ ?". 'ഏട്ടൻ ഉറങ്ങിയില്ലാരുന്നോ '. "അതു കള,നീ കാര്യം പറ. എന്താ പറ്റിയെ.... ". 'ഏയ് ഒന്നൂല്യ '. "നിന്നെ പോലെ ആർക്കാ ഭാഗ്യം കിട്ടുക സ്വന്തം മോളെ പോലെയല്ലേ എന്റെ അമ്മ നിന്നെ നോക്കുന്നത്...പിന്നെന്താ നിന്റെ സങ്കടത്തിനു കാരണം "........... അവൾ അവന്റ മാറോടു ചേർന്നു കിടന്നു പൊട്ടിക്കരഞ്ഞു......................
"അമ്മയെ കാണണം ".