Aathi
Favoured Frenzy
ഒരു കുഞ്ഞിനെ കുളിപ്പിച്ച് പൗഡറിടുവിച്ച് ആൺകുട്ടിയായാലും കണ്ണെഴുതി പൊട്ടു തൊട്ട് മുടിയില്ലേലും ചീകി..
ഇതിനിടയിൽ നിഘണ്ടുവിലോ നാട്ടിലെ സംസാരഭാഷയിലോ ഇല്ലാത്ത
"തക്കുടു.. ടട്ടരാ.. ടുട്ടുട്ടു... "
എന്ന പോലെ കുറെ വാക്കുകളും കൊഞ്ചി പറഞ്ഞ്..
കൂടെ കിടത്തി ഉറക്കാൻ ശ്രമിച്ച്, വിജയിച്ചുവെന്നറിഞ്ഞാലും രണ്ടു മിനിട്ടുകൂടെ വെറുതെ കൂടെ കിടന്ന്,
ബെഡ്ഷീററു പോലും അനങ്ങാതെ,
രണ്ടു കയ്യും കുത്തി,
ശ്വാസം പകുതി മാത്രം വലിച്ചു വിട്ട്,
സ്ലോ മോഷനിൽ എഴുന്നേറ്റ്,
ഒരു മിനിറ്റ്.. ആ കിടപ്പു ഒന്നു നോക്കി...
പുഞ്ചിരി മത്സരമുണ്ടാരുന്നേൽ എതിരില്ലാതെ സമ്മാനം കിട്ടുമായിരുന്ന ഒരു ചിരിയും ചിരിച്ച്...
തന്നെ കമിഴുകയോ നീങ്ങുകയോ ഇല്ലെന്നറിഞ്ഞാലും
രണ്ടു തലയിണകൾ തടസ്സം വെച്ച്...
ഉപ്പൂറ്റി നിലത്തു കൊള്ളിക്കാതെ മുറി വിട്ടിറങ്ങുകയും,
പുറത്തിറങ്ങിയ ശേഷം "ഹൂ.." എന്നൊരു ദീർഘശ്വാസം വിടുകയും,
ഓരോ അഞ്ചു മിനിട്ടിലും ഒരു കള്ളിയെപ്പോലെ പമ്മി വന്നു നോക്കുന്നതും...
അമ്മ.. !!
മാതൃത്വം...!
അതൊരു അനുഭൂതിയാണ്..!!
അത് അനുഭവിച്ചു തന്നെ ആസ്വദിക്കണം !!!