എന്തായാലും അജേഷ് പൊളിച്ചു...
ഇന്ന് ഒരു സിനിമ ഗ്രൂപ്പിൽ കണ്ട അജേഷ് നെ പറ്റിയുള്ള ഒരു write-up:
അജേഷ് P P യെ പോലെ ഒരുപാട് പയ്യന്മാരെ നമ്മൾ എല്ലാം കണ്ടിട്ടുണ്ട്, ദിവസവും കാണാറുണ്ട്.
വില കൂടിയത് അല്ലെങ്കിലും കൃത്യമായ professional dressing.
ഒരു സാധാരണ ബൈക്ക്.
രണ്ടറ്റവും കൃത്യമായി കൂട്ടി മുട്ടിച്ചു ഓടി പോകാൻ പറ്റിയ വരുമാനം ഉള്ള ഒരു ജോലി.
തൊഴിലിനോടു കൃത്യമായ ആത്മാർത്ഥത.
തൊഴിൽ ദാതാവിനോട്, അല്ലെങ്കിൽ സ്ഥാപനത്തിനോട് അങ്ങേ അറ്റത്തെ കൂറ്.
എല്ലാറ്റിനും ഉപരിയായി അവർ കൊണ്ട് നടക്കുന്ന എത്തിക്സ്.
രാവിലെയും വൈകിട്ടും ട്രെയിനിയിലും, ബസിലും ഒക്കെ ആയി ഇത്തരം പയ്യന്മാർ നമുക്ക് ചുറ്റും ഉണ്ട്.
സമപ്രായക്കാർ വിദേശ രാജ്യങ്ങളിലോ, സർക്കാർ ജോലിയിലോ, വൈറ്റ് കോളർ ജോബിലോ ഒക്കെ സെറ്റിൽ ആകുമ്പോൾ, ആരുടേയും പിൻബലം ഇല്ലാതെ, പാരമ്പര്യ സ്വത്തിന്റെ പ്രിവിലേജ് ഇല്ലാതെ, അവിടെയും ഇവടെയും ആകാതെ എന്നാൽ ആത്മാഭിമാനം പണയം വെക്കാതെ, തോൽക്കാൻ തയാർ ആകാതെ വ്യവസ്ഥയോടും ലോകത്തോടും പട വെട്ടി പൊരുതുന്ന ആൺ കുട്ടികൾ.
ചത്തു പണി എടുക്കുന്നവർ.
Hustlers ആണ് ഇവർ.
ഒന്നിനും തളർത്താൻ കഴിയത്തവർ, വര ഒന്ന് മാറിയാൽ ലോകം കീഴ്മേൽ മറിക്കുന്നവർ.
രണ്ടെണ്ണം അടിച്ചു കൊല്ലത്തെ ബീച്ചിലൂടെ ജെട്ടി പുറത്തോടണം എന്ന് പറയുന്ന അജേഷ് ഗോവയിലോ, മറ്റേത് ഏതെങ്കിലും വിദേശ ബീച്ചിലോ ഒഴിവുകാലം ആഗ്രഹിക്കുന്നു ഒരു പയ്യൻ ആവും.
കിട്ടുന്ന കാശിനു മദ്യപിക്കാൻ തികയാത്തത് കൊണ്ടാവും അയാൾ കിട്ടുന്ന സ്ഥലത്തു നിന്നെല്ലാം നന്നായി അടിക്കുന്നത്.
Formal dress ഇട്ട് നടക്കുന്ന അയാളുടെ വീട് കാണുമ്പോൾ ചങ്ക് തകരുന്നത് അതാണ്.
മുതലാളിയുടെ മകൻ അടിക്കുമ്പോഴും അതൊരു possibility ആയി ആണ് ആയാൾ കാണുന്നത്.
എന്തൊക്കെ ആയാലും സ്വന്തം പണി അത് ജീവൻ കളഞ്ഞാണെലും അത് അജേഷ് ചെയ്യും. അതിന്റെ ഉത്തരവാദിത്തം അയാൾ ഏറ്റെടുക്കും.
കോടികൾ എണ്ണി മേടിക്കുന്ന കോർപ്പറേറ്റ് ജോലിക്കാർ കാണിക്കാത്ത ownership.
ഒറ്റ കോളിൽ ഇവടെ ലക്ഷങ്ങൾ വരും.
അതാണ് character എന്നയാൾ പറയുന്നുണ്ട്.
പൊട്ടി പൊളിഞ്ഞ ഒരു മൂന്ന് സെന്റിലെ വീടിന്റെ പണയത്തിൽ ആണ് അജേഷ് PP യുടെ കളി.
നെഞ്ചത്തു അടിച്ചാണ് അയാളുടെ വെ ല്ലുവിളി.
മാരിയാനോ എന്ന അതി ഭീകരനായ ആജാനബാഹുവിനേ പുച്ഛിച്ചു ചിരിച്ചാണ് അവൻ നേരിടുന്നത്.
Ponman ഒരു working class movie ആണ്.
ശരാശരി മധ്യ വർഗ പുരുഷന്റെ പെടാ പാടുകളുടെ വരച്ചു കാട്ടൽ ആണ്.
അജേഷ് PP നമുക്ക് ചുറ്റും ഉണ്ട്.
പലപ്പോഴും നമ്മൾ തന്നെ ആണ്.