ബാംഗ്ലൂർ എയർപോർട്ടിലെ 17 ആം നമ്പർ ഗേറ്റിലെ എയിറോ ബ്രിഡ്ജിലൂടെ കൈകുഞ്ഞിനേയും കൊണ്ട് നടന്നകന്ന നിന്നെയാണ് ഞാൻ അവസാനമായി കണ്ടത്.. ഇനി ഒരിക്കൽ കൂടി കാണാൻ ഒരവസരം ഉണ്ടാകില്ല മരണം വരെ.... എന്റേത് മാത്രമായിരുന്ന നീ ഇന്ന് എനിക്ക് ആരുമല്ലാതാകുമ്പോൾ, എന്റെ മനസിലുണ്ടാകുന്ന ആ വികാരത്തെ നിർവചിക്കാൻ എനിക്ക് സാധിക്കുന്നില്ല..... നീ ഇന്ന് എനിക്ക് വെറുമൊരു അന്യയാണ്... നീ എനിക്ക് ഒരുപാട് അകലെയാണ്... ഒരുപാട് ഒരുപാട് അകലെ....