നിന്റെ മുഖം നേർപാതിപോൽ മുറിച്ച
മുടിയിഴകൾക്കിടയിൽ,
നാണം പെയ്യുന്ന കണ്ണുകൾക്കനുരൂപമായി,
നീ ഈ മഴത്തുള്ളിയെ മൂക്കിൻ തുമ്പിൽ സൂക്ഷിക്കുന്നതെന്തിനാണ്..
മറന്ന് വച്ച ചുണ്ടുകളെ തിരിച്ചെടുക്കാൻ,
കനവിന്റെ നേർത്ത സമയസൂചിയെ പിറകിലാക്കി,
വെളുത്തകുതിരകൂട്ടവുമായി ഞാൻ വരും..
അന്ന് നീ അതെനിക്ക് കടം തരണം...