Solitude എന്ന വാക്കിന് ഒറ്റപ്പെടൽ അഥവാ സമൂഹത്തിൽ നിന്ന് മാറിനിൽക്കുന്ന ഒരു അവസ്ഥ എന്നാണ് അർത്ഥം. എൻ്റെ കാര്യത്തിൽ അത് ഞാൻ തന്നെ തിരഞ്ഞെടുത്തത് ആണ്.
ചിലപ്പോഴൊക്കെ തനിച്ചിരിക്കുന്നത് ഒരു തരത്തിൽ സമാധാനം തരും. ഒരിക്കൽ ഭയത്തോടെ കണ്ടിരുന്ന ഒറ്റപ്പെടൽ എന്ന അവസ്ഥയെ ഞാൻ എന്ന് സന്തോഷത്തോടെ സ്വീകരിക്കാൻ തയാറാകുന്നു. പലപ്പോഴും നമ്മൾ ആരാണെന്ന് തിരിച്ചറിയാൻ ഈ ഒറ്റപ്പെടൽ നമ്മെ സഹായിക്കും. ZoZo എന്ന ഈ ആഴമേറിയ മായാലോകത് വന്നതിനു ശേഷം ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോഴൊക്കെ പലരോടും സംസാരിക്കാൻ, മനസ്സ് തന്നെ നിർദ്ദേശിച്ചിരുന്നു. കുറച്ച് നേരം സംസാരിക്കുമ്പോൾ കിട്ടുന്ന ആ attachment, പണ്ട് എന്നെ വല്ലാതെ നോവിച്ചിരുന്നു. പിന്നെ അത് ഒരു ചെറു സമയം മാത്രം ഉണ്ടാകുന്ന വികാരം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. വന്ന നാൾ മുതൽ കൂടെ കൂടിയവർ ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആയിട്ടും നിലകൊള്ളുന്നുണ്ട്. പക്ഷേ, ഇന്ന് എല്ലാവരും ചുറ്റും നിൽക്കുമ്പോഴും, ഒറ്റക്ക്, ഒരിടത്ത് തനിച്ച് ഇരിക്കാൻ മനം വല്ലാതെ കൊതിക്കുന്നു. ഒറ്റപ്പെടൽ എന്ന അവസ്ഥയോട് ഒരു തരത്തിൽ സ്നേഹം തന്നെ ആണ് ഇന്നെനിക്ക്.

Last edited: