തനിച്ചു മഴ നനയേണ്ടി വന്നിട്ടുണ്ടോ? ഇടിയും മിന്നലും കൊടുങ്കാറ്റും മിന്നി മറയുന്ന കൊടും മഴ.. ആ മഴയിൽ പകുതിക്ക് വച്ചു ഒരു കുടയായി നമ്മുടെ ജീവിതത്തിൽ ഓടി കയറുന്ന ചില മനുഷ്യർ ഉണ്ട്. നമ്മൾ നിസ്സഹായതയോടെ നോക്കുമ്പോൾ അവർ തരുന്ന പുഞ്ചിരിക്കുന്ന മുഖത്തിന് ഇളം ചൂടുള്ള വെയിൽ നമുക്ക് നേരെ ചൊരിയാനുള്ള കഴിവുണ്ട്.. ദൈവം അങ്ങനെയും ചില കളികൾ കളിക്കാറുണ്ട്.. തനിക്കു പ്രിയപ്പെട്ട ഒന്നിനെയും അവൻ തനിച്ചാക്കില്ല...