അത്രമേൽ ആർദ്രമായി
മോഹിച്ചിടങ്ങളിലേക്ക് പെയ്തൊഴിയുവാൻ കഴിയാതെ പോയവൾ....
കാലം തെറ്റി ഏതോ ദിക്കിൽ പെയ്തമരുവാൻ വിധിക്കപ്പെട്ടവൾ....
സ്വപ്നങ്ങളും മോഹങ്ങളും ഇഷ്ടങ്ങളും മനസ്സിൽ ഒളിപ്പിച്ചു മഴമേഘങ്ങൾക്ക് ഉള്ളിൽ കൂടു കൂട്ടിയവൾ....
മോഹങ്ങളുടെ...
ഒരായിരം മഴനൂൽ സ്പർശമായി
പ്രിയമുള്ള ഒരാളിലേക്ക് പെയ്തൊഴിയുവാൻ കൊതിച്ചവൾ...
ഒടുവിൽ വെന്തുടയും വേനൽപ്പാടങ്ങൾ തേടി
ഒരു കാറ്റിൻ്റെ കൈപിടിച്ച്
ഓടി മറയേണ്ടിവന്നവൾ.......
ആരിലും ഒന്നുമാവാതെ,
ആരുമാവാൻ കഴിയാതെ
ദിശയറിയാതെയെങ്ങോ
ഏതോ ദിക്കിൽ പെയ്തമരേണ്ടിവന്നവൾ...
പെയ്തൊഴിഞ്ഞ ഇടങ്ങളിൽ ഒക്കെയുംഒരു ഓർമപോലുമാവാതെ
ഏതോ ഋതുവിൽ വന്നു മടങ്ങിയവൾ..❤