മഴ എന്നത് ഒരു പ്രത്യേക വികാരമാണ്. സന്തോഷവും, സങ്കടവും, ദേഷ്യവും, വിഷമവും, ഉണർവും, ഉറക്കവും, സ്നേഹവും എല്ലാം ഒരുപോലെ പ്രകടമാകാൻ കഴിയുന്ന നിമിഷം. മഴയുടെ ശക്തിയും ഇരുണ്ടുമൂടിയ കോപത്തോടെ നിൽക്കുന്ന കാർമേഘങ്ങളുടെ ഇടയിലൂടെ കടന്നു വരുന്ന ഇടിയുടെ ശബ്ദവും, മിന്നലിന്റെ ഒളിച്ചുകളിക്കുന്ന വെളിച്ചവും കണ്ടും...