• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.
SREERAJ SREE
Reaction score
1,040

Profile posts Latest activity Postings About

  • dc470301853cadcecfc8c9513a54fee1.jpg

    അവളുടെ മഷി പടർന്ന വലിയ കണ്ണുകൾക്കു വശ്യതയുണ്ടെന്ന്..
    പാടുകളുള്ള കവിളുകളും ചുവക്കാറുണ്ടെന്ന്.. അവളുടെ ചിരിക്കും മാസ്മരികതയുണ്ടെന്ന്.. കലപില സംസാരം പോലും മധുരിക്കാറുണ്ടെന്നു.. അവളുടെ ദേഹത്തിനു അവനെ മത്തുപിടിപ്പിക്കുന്ന ഗന്ധമുണ്ടെന്നു.. അവനിലൂടെയാണ് അവളറിഞ്ഞത്..
    അയാളുടെ ആയതിൽ പിന്നെയാണ്.. അവൾ.. അവളുടെ സൗന്ദര്യത്തെപ്പോലും ആസ്വദിച്ച് തുടങ്ങിയത്..

    SREERAJ SREE
    SREERAJ SREE
    അവളില്ലാതെ അയാൾക്ക് ഒരു ജീവിതം ഇല്ല

    ന്റെ മീനു ❤️
    Meeenuuuu
    Meeenuuuu
    അയാളുടേത് അല്ലാത്തൊരു ജീവിതം അവൾക്കും വേണ്ട..

    ന്റെ ശ്രീ.. :blush:
    “Did you miss something?”

    That’s a meaningless question..’


    അവൻ്റെ കണ്ണുകൾ
    അവൻ്റെ പുഞ്ചിരി
    അവൻ്റെ ശബ്ദം..
    അവൻ്റെ സാമീപ്യം
    ആ ചൂടും...മണവും..
    എല്ലാത്തിനുമുപരി അവൻ..
    എന്താ ഞാൻ പറയുക..
    അവനൊരു അത്ഭുതമാണ്..
    ഞാൻ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതിലും വെച്ച് ഏറ്റവും മനോഹരമായ അത്ഭുതം.. ഓരോ നിമിഷവും എന്നെ അത്ഭുതപെടുത്തുന്ന എന്റെ സ്വന്തം ജീവൻ.. പൂർണ്ണമാകില്ലെന്നറിഞ്ഞിട്ടും.. അപൂർണതയിലെ ഭംഗിയിൽ...എൻ്റെ മാത്രം.. എൻ്റെ സ്വന്തം ജീവൻ..

    ശ്രീ.. ഇങ്ങടെ ഒരു ചിരിയിൽ തീരവുന്ന സങ്കടങ്ങളെ എനിക്കുള്ളൂ.. അറിയോ..



    8d41083134fb5b87b5d0f07fb1d9ca1b.jpeg
    1..

    ഈ ലോകത്തിലേക്കു എനിക്ക് ഏറ്റവും പ്രിയപെട്ടവന്… ഏറ്റവും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള ഓണം ആണ് ഇന്ന്.. എന്റെ സ്നേഹം എന്റെ കാത്തിരിപ്പ് എന്റെ പ്രാർത്ഥന ഇതിനൊക്കെ അർദ്ധം ഉള്ള ഓണം.. എന്റെ ജീവൻ കൂടെയുള്ള ഓണം..


    IMG_3288.jpeg

    Countdown..
    1day
    24 hours
    1440 minutes
    86,400 seconds..
    :heart1:
    2..

    ജീവനാണ്..
    ഇതില്പരം എന്തെന്ന് നിന്നെ ഞാൻ പറയും..

    നിന്നെ എന്റെ പ്രാണൻ എന്ന് പറഞ്ഞതാണോ…അതോ ഇനി നീ എന്നാൽ ഞാൻ തന്നെ എന്നാണോ പറയുക?
    അറിയില്ല..
    ഒന്നുറപ്പാണ്..
    എന്റെയുള്ളിൽ ഞാനുള്ളതിനേക്കാളേറെ നീയുണ്ട്.. എന്നിൽ എനിക്കേറ്റവും ഇഷ്ട്ടപെട്ടതും നീ തന്നെ..


    IMG_3278.jpeg

    Counting.. Counting & Counting again..
    3..

    'എഡോ മനുഷ്യ.. '
    "എന്താ പെണ്ണെ.."
    'നിങ്ങക്കെന്താ എന്നോടൊന്നു പിണങ്ങിയാല്..'
    "മൂഡില്ല.. പിന്നെയാവട്ടെ.."
    'അയിന് എപ്പോഴാ മൂഡ് വന്നിട്ടുള്ളത്..? '

    Mr. Manushyan :"
    :Laugh1:"
    'ചിരിച്ചോ കേട്ടോ.. സ്നേഹൊള്ളോടത്തൊക്കെ പിണക്കം ഉണ്ടാവുന്ന പറയുന്നേ.. ഇവിടെന്താ അതില്ലാതെ.. '
    "ഹ്ഹ്മ്മ്.......
    നിന്നെ അടുത്ത് കിട്ടുന്ന ഒരു നിമിഷം പോലും എനിക്ക് പിണങ്ങി ഇരിക്കാൻ മനസ്സില്ല.. അത്ര തന്നെ.. പോയി കേസ് കൊട്..!"
    a041a33259fbf46323b62b0bc7a2f952.jpg

    Counting... Counting & Counting again....
    4..

    എന്നത്തേയും പോലെ എന്നെ വെറുതെ നോക്കിയിരിക്കുവായിരുന്നു..
    പെട്ടെന്നാ ചോദിച്ചത്.


    " ഒരു പൊട്ടു കുത്തികൂടെ പെണ്ണെ നിനക്ക്?"

    ഞാൻ സംസാരം നിർത്തി കണ്ണുയർത്തി നോക്കി..

    " ഭംഗി ഉള്ള രണ്ടു ഉണ്ടക്കണ്ണും ഉണ്ടല്ലോ... കണ്മഷി എഴുതിക്കൂടെ നിനക്ക്?"

    കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാൻ പറ്റീല.. ആ മുഖം മങ്ങിത്തുടങ്ങിയപ്പോ ആണ് എന്റെ കണ്ണില് വെള്ളം നിറയുന്നുണ്ടെന്നു മനസിലായത്..

    "എന്നാ മോളെ..?"

    "എന്നോടിങ്ങനെ ഒന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ല ശ്രീ.."

    അന്ന് ഞാൻ ഫോണിൽ ശ്രീടെ കണ്ണിൽ നോക്കി കണ്ണെഴുതി പൊട്ടും കുത്തി..
    അതിൽ പിന്നെ ശ്രീക്കു കാണാൻ വേണ്ടി മാത്രമേ ഞാൻ പൊട്ടു കുത്തിയിട്ടുള്ളു..


    :heart1:


    7a922ccc1bd034cd781373fb89bb5964.jpg
    Counting.. Counting & Counting again...
    5..

    എപ്പോഴാണ് ഒരു പെണ്ണിന്റെ ജന്മം പൂർത്തിയാകുന്നത്?

    മനസ്സുകൊണ്ടും ശരീരംകൊണ്ടും ആത്മാവുകൊണ്ടും അവൾ ജീവനുതുല്യം സ്നേഹിക്കുന്ന പുരുഷനാൽ അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും കീഴ്പെടുത്തപ്പെടുകയും ചെയ്യുമ്പോ ആണെന്ന് തോന്നുന്നു…
    കാരണം..എനിക്ക്..അവനോടൊപ്പം ഉള്ള വിലപ്പെട്ട നിമിഷങ്ങളിലാണ്.. ഞാനൊരു പെണ്ണ് ആണ് എന്ന് തോന്നാറ്....

    എന്റെ സ്വന്തമായവന്റെ മാത്രം പെണ്ണ്…
    :heart1:


    IMG_3247.jpeg

    Counting… Counting & counting again….
    6..

    'ഡീ..'

    "എന്തോ.."
    'എനിക്ക് ശ്വാസം മുട്ടുന്നു..'
    "എന്റെ ശ്വാസം പോയിട്ട് കൊറച്ചു ദിവസായി.. "
    'ഉം..'
    "വേഗം വരോ?"
    'ഓടി വരാം..'
    "ഒരു വിളിപ്പാടകലെ ക്ഷീണിച്ച ഒരു ഹൃദയവുമായി ഞാൻ കാത്തിരിപ്പുണ്ട്.. "
    " ദൂരത്തിരിക്കുമ്പോ ആണ്.. എത്ര മനോഹരമായാണ് നീയെന്റെ ഹൃദയത്തിന്റെ മിടിപ്പായി മാറിയതെന്ന് അറിയുന്നത്.. :)..'
    :heart1:

    c8343a676b5107085e76b9b5578d3033.jpg


    Counting.. Counting & counting again..
    7..

    'നിനക്കുറപ്പുണ്ടോ അയാളെവിടെയും പോകില്ല എന്ന്.. ?'

    "ഉറപ്പുണ്ട്.."

    '
    എന്താ നിന്റെ ഉറപ്പ്..? '

    " :)....
    ഏതു സ്വർഗത്തിൽ ആണെങ്കിലും..
    എത്രയും പെട്ടെന്ന് എന്റടുത്തേക്ക് തിരിച്ചു വരാൻ അയാൾ അനുഭവിക്കുന്ന ഒരു വെപ്രാളം ഉണ്ടല്ലോ..
    ആ ശ്വാസം മുട്ടൽ ഉണ്ടല്ലോ..
    കിട്ടുന്ന ഒഴിവുകളിൽ എല്ലാം.. 1 min എങ്കിൽ 1 min .. എന്നെ കാണണം ഒരു ഫോട്ടോ അയയ്ക്കാൻ പറയുന്നുണ്ടെങ്കിൽ..
    എൻ്റെ മനസ്സിൽ എന്ത് വികാരം ആണ് ഇപ്പോഴെന്നു മൈലുകൾക്കു അപ്പുറത്തിരുന്നു ഒരു വാക്ക് പോലും മിണ്ടുകയോ മെസ്സേജ് അയക്കുകയോ ചെയ്യാതെ അറിയുന്നുണ്ടെങ്കിൽ..

    അത്രയും പോരെ തെളിവ്.. അയാളുടെ സ്വർഗം ഞാനാണ്.. എൻ്റെ ജീവശ്വാസം അയാളും.. "


    72a30f59029862b2e7baacd7da57749b.jpg

    Counting… counting and counting again…
    8..

    എന്റെ മനസ്സിൽ നീ അത്രമേൽ മനോഹരമായ പൂക്കളം തീർത്തത് കൊണ്ടാവണം.. നിന്നോളം ഹൃദ്യമായതൊന്നും പിന്നീട് എന്നെ തേടിയെത്തിയിട്ടില്ല.. തേടിപോകേണ്ട ആവശ്യവും എന്നിലില്ലാ..


    IMG_3208.jpeg

    Counting… counting and counting again…
    9..

    എനിക്കായി…കാലം എഴുതി വെക്കാത്ത എന്റെ പ്രണയമാണ് അയാൾ.. എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്ന..എന്റെ മാത്രം പ്രണയം..

    IMG_3207.jpeg
    Counting… counting and counting again….
    10..

    ശ്രീ..

    എന്റെ ഹൃദയം.. ഇന്നെന്റെ കൂടെയില്ല..
    മനോഹരമായി എനിക്കേറെ പ്രിയപ്പെട്ട നിങ്ങളത് എന്റെ ഉള്ളിൽ നിന്ന് കട്ടെടുത്തിരിക്കുന്നു.. അറിഞ്ഞിട്ടും അറിയാത്ത പോലെ നിന്ന് തന്നപ്പോ ഞാൻ അനുഭവിച്ച സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവില്ല..
    ഒരു ചോദ്യം മാത്രം ഉടയവനോട്..
    ജീവിതത്തിൽ.. എന്റെ പ്രിയപ്പെട്ടവന്റെ വരവ് എന്തെ ഇത്ര വൈകിപ്പോയി..?

    b7d7d6db2351cffa38e247597c5a71c3.jpg

    Counting...counting & counting again...
    Me: ശ്രീ..
    ശ്രീ: എന്തോ.. :inlove:


    Me: ശ്രീ...
    ശ്രീ: എന്തോ.. :inlove:

    Me: ശ്രീ..
    ശ്രീ: എന്നാടി..?:kiss:
    Me: ഉം..ഉം.. ഒന്നൂല്ല..

    ശ്രീ: പറയെന്നെ.. :angel:
    Me: ഒന്നുവില്ലെന്നേ..

    ശ്രീ: പറയെടി അങ്ങോട്ട്..:emo:
    Me: *കിണി*

    ശ്രീ: അയ്യ! കിണിക്കുന്നോ... പറ പെണ്ണെ.. :facepalm:

    Me : യു ലവ് മി?
    ശ്രീ (Instantly melting) : ഐ ലവ് യു.. :kiss:
    Me : "വീണ്ടും കിണി"
    ശ്രീ: ഈ ഫ്രഷ് ചോദ്യം അല്ലാതെ വേറൊന്നുവില്ല?
    Me : ദിവസവും 15 പ്രാവശ്യം വെച്ച് കഴിഞ്ഞ 10 മാസം കൊണ്ട് മിനിമം 3500 പ്രാവശ്യം ഞാനീ ഫ്രഷ് ചോദ്യം ചോതിച്ചു.. ഒരു ബോറടിയും ഇല്ലാതെ ആദ്യം പറഞ്ഞ അതേയ് ഇഷ്ട്ടത്തോടെയും പ്രണയത്തോടെയും ഇത്രയും മൃദുവായിട്ട് ഇപ്പോഴും നിങ്ങളീ സെയിം ഉത്തരം പറയുന്നില്ലേ? ഇത്ര ഫ്രഷ് ആയിട്ട്??
    Pinne Why should I change the question???
    :inlove:
    74e8aab951e3666ba0d80e06812262a5.jpg
    I Love you Sree...All I need is you and you alone. :heart1:
    824af251f51c1fa6f56f3f5a20b94801.jpg

    That is exactly how we both are naked..
    SREERAJ SREE
    SREERAJ SREE
    Aalkkarude kannokke thalli purath varunnn.....
    Meeenuuuu
    Meeenuuuu
    അത് ഞാൻ ഉദ്ദേശിച്ചത് മനസ്സിലാവാഞ്ഞിട്ടാണ്.. എന്തൊരു കഷ്ടമാണെന്നു നോക്കണേ, ബ്രിട്ടീഷുകാർക്ക് ഇവിടെ ജീവിക്കണ്ടേ.. :Dtm:
    SREERAJ SREE
    SREERAJ SREE
    നീ ബ്രിട്ടീഷ്കാരി ആണെന്ന് എനിക്കല്ലേ അറിയൂ :)
  • Loading…
  • Loading…
  • Loading…
Top